Saturday, December 07, 2019

_ഗൃഹസ്ഥന്‍ കുടുംബപ്രശ്നങ്ങളെക്കുറിച്ച് വിവരിച്ചപ്പോള്‍ ഗുരുനാഥന്‍ തിരിച്ചൊരു ചോദ്യം ചോദിച്ചു,_
_“ഇരുമ്പു വെള്ളത്തില്‍ പൊങ്ങിക്കിടക്കുമോ?”_
_“ഇല്ല”_
_അയാള്‍ ഉത്തരം പറഞ്ഞു..._
_“പക്ഷേ ഇരുമ്പ് വെള്ളത്തില്‍ പൊങ്ങിക്കിടക്കും. നമ്മള്‍ ഒന്ന് ശ്രമിക്കണമെന്ന് മാത്രം.”_
_മനസ്സിലാകാതെ വിഷമിച്ച ഗൃഹസ്ഥനോടായി അദ്ദേഹം വിശദീകരിച്ചു,_
_“ഇരുമ്പ്പട്ട ജലത്തിലിട്ടാല്‍ താഴ്ന്നു പോകും. അതു പഴുപ്പിച്ച് അടിച്ചു പരത്തി നടുഭാഗം വള്ളം പോലെ കുഴിക്കുക. ഇനി അത് വെള്ളത്തിലിട്ടാല്‍ പൊന്തിക്കിടക്കുന്നതു കാണാം. വേണമെങ്കില്‍ കുറച്ചുഭാരം കൂടി അത് വഹിച്ചെന്നും വരാം......_
*_ജീവിതക്ലേശമാകുന്ന സമുദ്രത്തില്‍ നാ മുങ്ങിപ്പോയേക്കാം...._*
*_പക്ഷേ പൊങ്ങിക്കിടക്കാന്‍ ഇശ്വരനാമമാകുന്ന ചുറ്റികകൊണ്ട് ജീവിതം അടിച്ചുപരത്തി വള്ളം പോലെ രൂപപ്പെടുത്തുക......_*
*_മനസ്സിനെ വള്ളം പോലെയാക്കൂ......_*
*_അത് ജീവിത സാഗരത്തില്‍ പൊങ്ങിക്കിടക്കും. അതില്‍ വളരെ അത്യാവശ്യമുള്ള ഭാരവുമായി നമുക്ക് അക്കരെ പറ്റുകയും ചെയ്യാം....._*
*_ഇതിനുവേണ്ടി നാം ബോധപൂര്‍വ്വം ശ്രമിക്കണം..,_*
*_നമ്മുടെ വിശ്വാസ പ്രമാണങ്ങള്‍ക്കനുസരിച്ച് ജീവിതം രൂപപ്പെടുത്തുക......._*

No comments: