കൊറോണയുടെ പരിസ്ഥിതിവാദം
പാരിസ്ഥിതിക പ്രതിസന്ധിയെ അതിജീവിക്കാൻ
കൊറോണ വൈറസ് മനുഷ്യരാശിയെ സഹായിക്കുമോ !?
3 മാർച്ച് 2020
മാറ്റ് മെല്ലൻ, https://ecohustler.com
ഈ പകർച്ചവ്യാധി മൂലം പലകാര്യങ്ങളിലും സമൂലമായി മാറ്റം വരുത്തേണ്ടതുണ്ട് എന്ന അവബോധം സൃഷ്ടിക്കാനും അത് മൂലം ഭൂമിയ്ക്ക് മനുഷ്യർ മൂലമുള്ള ദുരിതം കുറയ്ക്കാനും സാധിക്കുമോ? അതിനുള്ള 5 മാർഗ്ഗങ്ങൾ ഇതാ.
കൊറോണ വൈറസിന്റെ മനുഷ്യ ദുരന്തം വളരെ വലുതാണ്. ഇതുവരെ മൂവായിരത്തിലധികം പേർ മരിക്കുകയും ആഗോളതലത്തിൽ 90,000 ത്തിലധികം പേർ രോഗം ബാധിക്കുകയും ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനം ദിന ജീവിതത്തെ ബാധിക്കുകയും ചെയ്തു. പകർച്ചവ്യാധി എല്ലായ്പ്പോഴും മനുഷ്യന്റെ ജീവിതത്തിന്റെ ഭാഗമാണെങ്കിലും, ഒഴിച്ചുകൂടാനാവാത്ത വ്യാവസായികവത്‌ക്കരണവും അതിവേഗത്തിലുള്ള വികാസം പുതിയ രോഗങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിച്ചു.
അനിയന്ത്രിതമായ വ്യാവസായിക വികാസവും ഭൂമിയുടെ താപനില അപകടകരമാക്കുകയും ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥയുടെ തകർച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നു. പ്രൊഫസർ ജെം ബെൻഡൽ, തത്ത്വചിന്തകനായ റൂപർട്ട് റീഡ് തുടങ്ങിയ വിദഗ്ധർ വാദിക്കുന്നത് സാമൂഹിക തകർച്ച അനിവാര്യമാണെന്നും 600 കോടി ആളുകൾ വരെ മരിക്കാമെന്നും ആണ്. നാഗരികതയുടെ തകർച്ച ഇതിനകം ആരംഭിച്ചിരിക്കാമെന്ന് ഡോ. നഫീസ് അഹമ്മദ് വാദിക്കുന്നു. മനുഷ്യ നാഗരികത തന്നെ അപകടത്തിലാണെന്നത് നമ്മുടെ കാലത്തെ വർദ്ധിച്ചുവരുന്ന യാഥാർത്ഥ്യമാണ്. 153 രാജ്യങ്ങളിൽ നിന്നുള്ള 11,000-ത്തിലധികം ശാസ്ത്രജ്ഞർ കാലാവസ്ഥാ അടിയന്തരാവസ്ഥ മുന്നറിയിപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. "ഇതുമായി ബന്ധപ്പെട്ട പ്രകൃതിക്ഷോഭങ്ങളുടെ നീണ്ട നിരതന്നെ പരിസ്ഥിതി ജൈവവൈവിധ്യ സന്തുലിതാവസ്ഥയ്‌ക്കും സമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ഭൂമിയുടെ വളരെയേറെ പ്രദേശങ്ങളെ വാസയോഗ്യമല്ലാതാക്കുകയും ചെയ്യും".
ആഗോളവൽക്കരിക്കപ്പെട്ട സമ്പദ്‌വ്യവസ്ഥയുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്ന ലക്ഷണവും കാര്യങ്ങൾക്ക് സമൂലമായ മാറ്റം അനിവാര്യമാണെന്ന് ഉള്ളതിന്റെ പ്രധാന സൂചനയുമാണ് കൊറോണ വൈറസ്. വൈറസിനെ നിയന്ത്രിക്കുന്നതിൽ കാണിക്കുന്ന അടിയന്തിര ഹ്രസ്വകാല ജാഗ്രത തന്നെ നശിപ്പിക്കപ്പെട്ട ആഗോള പരിസ്ഥിതി വ്യവസ്ഥകളിൽ നല്ല സ്വാധീനം ചെലുത്തുന്നു. ഈ പ്രതിസന്ധി ഒരു അവസരമാകാം, കാരണം, ഈ നടപടികളിൽ ചിലത് ശാശ്വതമായി സ്വീകരിക്കുന്നത് ഏറ്റവും മോശം അവസ്ഥയിൽ നിന്ന് കാലാവസ്ഥാ നാശനഷ്ടങ്ങൾ ഒഴിവാക്കാനും മനുഷ്യർക്ക് ജീവിതം നിലനിർത്താൻ അനുയോജ്യമായ സാഹചര്യങ്ങൾ ഭൂമിയിൽ നിലനിർത്താനും ഒരു പക്ഷെ സഹായിക്കും.
1. വ്യാവസായികമല്ലാത്ത ഒരു ഭാവി സാധ്യമാണ്
നിലവിൽ, സമ്പദ്‌വ്യവസ്ഥ മന്ദഗതിയിൽ ആവുമ്പോൾ അത് കാർബൺ ബഹിർഗമനത്തേയും കുറയ്ക്കുന്നുണ്ട്. ചൈനയിൽ, കൊറോണ വൈറസ് വ്യാവസായിക ഉൽപാദനത്തെ മന്ദഗതിയിലാക്കി, കൂടുതൽ അവധിദിനങ്ങളും യാത്രാ നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഇവയെല്ലാം CO2 കുറയ്ക്കുന്നതിന് കാരണമാകുന്നു. ചൈനയുടെ CO2 ബഹിർഗമനം മാത്രം നാലിലൊന്ന് ചുരുങ്ങി അല്ലെങ്കിൽ 100 ദശലക്ഷം മെട്രിക് ടൺ കുറഞ്ഞു. ബഹിർഗമനത്തിന്റെ കുറവ് അർത്ഥമാക്കുന്നത് ലോകമെമ്പാടും അവർ വസ്തുക്കൾ കയറ്റി അയയ്ക്കുന്നത് കുറഞ്ഞുവെന്നും വലിച്ചെറിയപ്പെടുന്നതും കുഴിച്ചുമൂടപ്പെടുന്നതും ആയ ഉൽപ്പന്നങ്ങൾ കുറഞ്ഞുവെന്നും ആണ്.
കൊറോണ വൈറസ് മൂലം ആഗോള സമ്പദ്‌വ്യവസ്ഥയിൽ പെട്ടെന്ന് ഉണ്ടായ അപ്രതീക്ഷിത മാറ്റം ആളുകളുടെ ഉപജീവനത്തെയും ജീവിത നിലവാരത്തെയും വളരെയധികം ബാധിക്കും. എന്നിരുന്നാലും അതിനെ ചെറുക്കാനുള്ള നടപടികൾ സുസ്ഥിരമായ രീതിയിൽ നടപ്പിലാക്കാൻ കഴിഞ്ഞാൽ, വ്യാവസായിക ഉൽപാദനത്തെ അധികം ആശ്രയിക്കാത്ത രീതിയിലുള്ള ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കാനും, ഒരേസമയം സമൂഹത്തിലെ പൗരന്മാരുടെ ക്ഷേമം (well-being) വർദ്ധിപ്പിക്കുവാനും സാധിക്കും. ഇതിനെയാണ് സാമ്പത്തിക വിദഗ്ധരും സുസ്ഥിരതാ വിദഗ്ധരും വിപരീത ദിശയിലുള്ള വളർച്ച (degrowth - വളർച്ചാനിരക്ക് കുറയ്ക്കൽ) എന്ന് വിളിക്കുന്നത്: ‘(സമ്പന്ന) രാജ്യങ്ങളിലെ ആസൂത്രിതവും തുല്യനീതി ഉറപ്പാക്കുന്നതും ആയ സാമ്പത്തിക സങ്കോചത്തിന്റെ ഒരു ഘട്ടം ഒടുവിൽ ഭൂമിയിൽ ലഭ്യമായ പ്രകൃതി വിഭവങ്ങളുടെ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന സുസ്ഥിരമായ ഒരു അവസ്ഥയിലെത്തുന്നു.’
കൊറോണ വൈറസ് എന്ന ഒരു പൊതുജനാരോഗ്യ അടിയന്തിരാവസ്ഥ മൂലം വ്യാവസായിക ഉൽപാദനത്തിൽ പെട്ടെന്ന് ഇടിവുണ്ടായെങ്കിലും, ഈ അവസ്ഥയിലൂടെ ജീവിക്കുന്നത് ജനങ്ങളെ മറ്റൊരു തരത്തിൽ ജീവിക്കാൻ (alternative lifestyle) സാധിക്കും എന്ന് സങ്കൽപ്പിക്കാൻ അവസരമൊരുക്കും. ഇനിയും വരാനിരിക്കുന്ന പാരിസ്ഥിതിക അടിയന്തിര സാഹചര്യങ്ങളിൽ എങ്ങനെ വ്യത്യസ്തമായി ജീവിക്കാൻ കഴിയും അത് വഴി, നയരൂപങ്ങൾ (policy) ഉണ്ടാക്കുന്നവർക്ക് ആസൂത്രണം (planning) ചെയ്യാൻ കഴിയും. സാമ്പത്തിക പ്രവർത്തനവും വ്യാവസായിക ഉൽപാദനവും കുറയ്ക്കുന്നത് ആഗോള ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പി ക്കാനുള്ള ഒരു മാർഗമാണ്.
2. ക്രൂയിസുകളുടെയും വ്യോമയാനത്തിന്റെയും ആവശ്യകതയിൽ വലിയ സങ്കോചം സൃഷ്ടിക്കുക
"ഡയമണ്ട് രാജകുമാരി" എന്ന ആഡംബര കപ്പൽ ഇപ്പോൾ വുഹാൻ പ്രവിശ്യയുടെ വൈറസിന്റെ പര്യായമായതിനാൽ, ആളുകൾ ഇപ്പോൾ ക്രൂയിസ് സ്വപ്നം കാണുന്നത് അവസാനിപ്പിച്ചിരിക്കും. പ്രതിവർഷം 45 ബില്യൺ ഡോളർ (3,34,061 കോടി രൂപ) നേടുന്ന ക്രൂയിസ് വ്യവസായത്തിനുള്ള ബുക്കിംഗ് 40% കുറഞ്ഞു.
ആർട്ടിക്, കരീബിയൻ, ഗാലപാഗോസ് ദ്വീപുകൾ പോലുള്ള ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ടതും ദുർബലവുമായ ആവാസവ്യവസ്ഥയിൽ ക്രൂയിസ് കപ്പലുകൾ സൃഷ്ടിക്കുന്ന ആഘാതം ചെറുതല്ല. ലോകത്തിലെ ഏറ്റവും ദുർബലമായ എണ്ണ (ബങ്കർ ഇന്ധനം) കത്തിക്കുന്നത് അവ വായുവിനെ മലിനമാക്കുകയും തീരദേശ സമൂഹങ്ങളിൽ രോഗങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കമ്പനിയായ കാർണിവൽ കോർപ്പറേഷൻ യൂറോപ്പിലെ എല്ലാ കാറുകളേക്കാളും കൂടുതൽ വായു മലിനീകരണം സൃഷ്ടിക്കുന്നു.
ഈ ഭീമൻ കോർപ്പറേഷനുകൾ അവയുടെ പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതുവരെ ഈ മലിനീകരണ മേഖലയ്ക്കുള്ള ബുക്കിംഗിലെ കുറവ് ഭൂമിയുടെ പരിസ്ഥിതിക്ക് ഒരു നല്ല കാര്യമാണ്, അല്ലേ !?
ഓരോ ദിവസവും ഒരു ക്രൂയിസ് കപ്പൽ പത്ത് ലക്ഷം കാറുകളുടെ
അത്ര മലിനീകരണം ഉണ്ടാക്കുന്നുണ്ട്.
അതുപോലെ, കൊറോണ വൈറസ് കാരണം വിമാന യാത്ര കുറയുന്നു, 2009 ന് ശേഷം ഇതാദ്യമായി കുറയുന്നു. ഈ വർഷം 29 ബില്യൺ ഡോളറിലധികം (214,702 കോടി രൂപയുടെ) വരുമാനകുറവ് വിമാനക്കമ്പനികൾക്ക് ഉണ്ടായി. ഈ മേഖലയുടെ വലിയതും കൂടിക്കൊണ്ടിരി ക്കുന്നതുമായ കാലാവസ്ഥാ ആഘാതം ഉയർത്തിക്കാട്ടുന്ന പരിസ്ഥിതി പ്രവർത്തകർ വർഷങ്ങളായി വിമാന യാത്രയ്ക്ക് പരിധി ആവശ്യപ്പെടുന്നു. വിമാന യാത്രയിൽ കുറവു വരുത്താൻ നിയമനിർമ്മാതാക്കളും വ്യവസായവും ഇതുവരെ നടപ്പാക്കുന്നതിൽ പരാജയപ്പെട്ട കൊറോണ വൈറസിന് സാധിച്ചിരിക്കുന്നു. കാലാവസ്ഥാ അടിയന്തിരാവസ്ഥ സാഹചര്യത്തിൽ അനാവശ്യ വിമാന യാത്രകൾ മൊത്തത്തിൽ കുറയുന്നത് മെച്ചപ്പെട്ട പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റങ്ങളെ പ്രോത്സാഹിപ്പിക്കും. അത് കാലാവസ്ഥാ മാറ്റം കാരണമുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളുടെ ഏറ്റവും അപകടകരമായ പരമ്പരകൾ ഒഴിവാക്കാനും സഹായിക്കും.
3. കൂടുതൽ ശക്തമായ പ്രാദേശിക സമ്പദ്‌വ്യവസ്ഥകളിലേക്ക് മാറുക
നമ്മളിൽ ധാരാളം പേർ നഗരങ്ങളിൽ താമസിക്കുകയും വ്യാവസായികമായി മറ്റെവിടെയെങ്കിലും ഉൽപാദിപ്പിച്ച ഭക്ഷണം കഴിക്കുന്നത് ലോറി / കപ്പൽ / വിമാനം വഴി ഫോസിൽ ഇന്ധനങ്ങൾ കത്തിച്ച് കാർബൺ മലിനീകരണം സൃഷ്ടിച്ചിട്ടാണ്. ഏകവിളയായും വ്യാവസായിക അടിസ്ഥാനത്തിലുള്ള ഭക്ഷ്യ ഉൽപാദനവും ദീർഘദൂരം (വാഹനങ്ങളിൽ) എത്തിക്കുന്നതും ഇത്തരം രോഗം പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ, ഏകകൃഷി വ്യാപിക്കുന്നതുമൂലമുള്ള പ്രകൃതി നാശം “രോഗകാരികളെ വളരാൻ സഹായിക്കുന്നു.” കൊറോണ വൈറസ് അല്ലെങ്കിൽ എണ്ണവിലയിലെ ഒരു ചെറിയ കുതിച്ചുചാട്ടം പോലുള്ള സംഭവം നമ്മൾ ആശ്രയിക്കുന്ന ആഗോളവത്കൃത സമ്പദ്‌വ്യവസ്ഥ എത്രത്തോളം അപകടകരമാണെന്ന് വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന്, ഇന്ധന വിതരണം തടസ്സപ്പെടുകയാണെങ്കിൽ, ലണ്ടനിൽ ദിവസങ്ങൾക്കുള്ളിൽ ഭക്ഷണം തീരും. ഫുഡ് പോളിസി പ്രൊഫസർ ടിം ലാംഗ് പറയുന്നു, “ഇംഗ്ലണ്ടിൽ ഇന്നെല്ലാം മോട്ടോർവേയിലാണ്. (ഗോഡൗണുകളിൽ ശേഖരിച്ചു വയ്ക്കുന്ന രീതിയില്ലാത്തതിനാൽ) കൃത്യസമയത്ത് ഭക്ഷണം എത്തിക്കുന്ന രീതിയിലാണ് കച്ചവടം നടത്തുന്നത് .”
വൻതോതിൽ പ്രാദേശിക ഭക്ഷ്യ ഉൽപാദനം ഉയർത്തുന്നത് ഫോസിൽ-ഇന്ധന ഉദ്‌വമനം കുറയ്ക്കുകയും ആഗോള വ്യാപാരത്തിന്റെ സങ്കീർണ്ണവും അപകടകരവുമായ ഈ കച്ചവട പ്രവാഹത്തെ ആശ്രയിക്കുന്നതിനെ കുറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല, സ്വന്തമായി ഭക്ഷണം ഉണ്ടാക്കുന്നത് എല്ലാവരേയും സമൂലമായി സന്തോഷിപ്പിക്കും.
സ്വസ്ഥതയും സന്തോഷവും (well-being) നൽകുന്നതിന് കഠിനമായ ജോലിചെയ്യുന്നതിനാലോ കൂടുതൽ ഉപഭോഗം ചെയ്യുന്നതിനാലോ ഗുണം ചെയ്തില്ല. പകരം അത് പുതിയ കഷ്ടപ്പാടുകളുടെ പുതിയ ഒരു നിര തന്നെ സൃഷ്ടിച്ചു - അമിതവണ്ണവും ഭക്ഷണ ക്രമക്കേടുകളും മുതൽ വിഷാദം വരെയും കൂടാതെ ചെറുപ്പത്തിൽ ആത്മഹത്യയും പകർച്ചവ്യാധിയും ആയി യുവാക്കളായ പുരുഷന്മാരും.
ഭാവിയിൽ സുസ്ഥിരമായ ഒരു സമൂഹം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് നമ്മളിൽ ഭൂരിഭാഗവും കുറവ് ജോലിചെയ്യുന്നവരും കുറഞ്ഞ യാത്ര ചെയ്യുന്നതും, നമ്മുടെ പ്രാദേശിക സമൂഹങ്ങളിൽ കൂടുതൽ ഇടപഴകുന്നതും, നമ്മൾ താമസിക്കുന്ന സ്ഥലത്തിന് സമീപം ഭക്ഷണം ഉത്പാദിപ്പിക്കുന്നവരും, സുഹൃത്തുക്കളുമായും കുടുംബവുമായും കൂടുതൽ സമയം ചെലവഴിക്കുന്നവരും ആയി സന്തോഷം വർദ്ധിപ്പിക്കുന്നതിന് ശ്രമിക്കുന്നവരും ആകുമെന്നാണ്. "ലോക്കൽ ഫ്യൂച്ചേഴ്സിന്റെ" ഡയറക്ടറും സ്ഥാപകയുമായ ഹെലീന നോർബെർഗ്-ഹോഡ്ജ് പറഞ്ഞു -
"ലോകമെമ്പാടുമുള്ള കൂടുതൽ പ്രാദേശികവൽക്കരിക്കപ്പെട്ട, വൈവിധ്യമാർന്ന ഭക്ഷ്യ സമ്പദ്‌വ്യവസ്ഥകളിലേക്ക് മാറുന്നതിലൂടെ, നമ്മുടെ ഭക്ഷ്യവിതരണത്തെ ബാധിക്കുന്ന രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുക മാത്രമല്ല, കൂടുതൽ സമ്പത്ത് ബഹുരാഷ്ട്ര കോർപ്പറേഷനുകളിലേക്ക് മാറ്റുന്നതിനുപകരം സമൂഹങ്ങളിൽ സൂക്ഷിക്കുകയും ചെയ്യും. ഭക്ഷ്യോത്പാദനത്തെ യന്ത്രവൽക്കരിക്കുന്നതിനും കേന്ദ്രീകരിക്കുന്നതിനുമായി ജോലിയിൽ നിന്ന് പുറംതള്ളപ്പെടുന്നവർക്ക് ഉപജീവനമാർഗ്ഗം നൽകുക എന്നതും ഇതുവഴി സാധ്യമാകും. ഫോസിൽ ഇന്ധനം ഉപയോഗിച്ച് കാർബൺ വാതകങ്ങൾ പുറംതള്ളി പ്രവർത്തിക്കുന്ന ആഗോള വിതരണ ശൃംഖലയുടെ ആവശ്യകത കുറച്ചുകൊണ്ട്, ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് ഏകവിളകളായ ഭക്ഷ്യ വസ്തുക്കൾ കൈമാറ്റം ചെയ്യുന്നത് തടയുക വഴി കാലാവസ്ഥാ പ്രതിസന്ധിക്കെതിരെയും നമുക്ക് പോരാടാൻ സാധിക്കും. എങ്ങിനെ നോക്കിയാലും പ്രാദേശികമായി ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുന്ന സമ്പദ്‌വ്യവസ്ഥ എന്നത് ഏറ്റവും സമയയോചിതമായ നടപടിയാണ് ."
4. വന്യമൃഗങ്ങളുടെ വ്യാപാരം അവസാനിപ്പിക്കുക
കാലാവസ്ഥാ അടിയന്തിരാവസ്ഥ പോലെ കാട്ടുമൃഗങ്ങളുടെ വിനാശകരമായ ഇല്ലാതാകൽ മനുഷ്യന്റെ നിലനിൽപ്പിന് ഭീഷണിയാണ്. വംശനാശം സംഭവിക്കുന്ന എല്ലാ ജീവജാലങ്ങളും നികത്താനാവാത്ത നഷ്ടമാണ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഈ വർഷം ജനുവരിയിൽ ചൈന രാജ്യവ്യാപകമായി വിപണി, സൂപ്പർമാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകൾ എന്നിവയിൽ വന്യജീവി വ്യാപാരം നിരോധിച്ചു. സംയുക്ത പ്രസ്താവനയിൽ, രാജ്യത്തെ മാർക്കറ്റ് നിരീക്ഷകരും, കാർഷിക മന്ത്രാലയവും, വനമന്ത്രാലയവും വന്യജീവികളെ വളർത്തുന്ന സ്ഥലങ്ങളെ നിരോധിക്കണമെന്നും വന്യജീവികളുടെ ക്രയവിക്രയം ഇല്ലാതാക്കണമെന്നും പറഞ്ഞു.
വുഹാനിലെ ഒരു കാട്ടുമൃഗ വിപണിയിൽ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതായി വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. വൈറസ് വവ്വാലുകളിലൂടെ ആളുകളിലേക്ക് ചാടുന്നതിന് മുമ്പ് ഉറുമ്പുതീനികളിലേക്കും, പടർന്നതായി പറയപ്പെടുന്നുണ്ട്. ഉറുമ്പുതീനികൾ അസാധാരണമായ മൃഗങ്ങളാണ് - ചെതുമ്പൽ ഉള്ള ഒരേയൊരു സസ്തനികൾ. പ്രധാനമായും ചൈനീസ് പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ മരുന്നിനായി ഉപയോഗിക്കുന്ന, ലോകത്തിലെ ഏറ്റവും കൂടുതൽ കടത്തപ്പെടുന്ന ജീവികൾ ഇവയാണ്. കണ്ടാമൃഗത്തിന്റെ കൊമ്പിനെപ്പോലെ, അവയുടെ ചെതുമ്പലുകൾക്കും ഔഷധഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ അത് വെറും അന്ധവിശ്വാസം മാത്രമാണ്. വന്യജീവി വ്യാപാരം നിരോധിക്കുന്നത് ഈ മൃഗങ്ങളെ നിരന്തരവും അർത്ഥശൂന്യവുമായ ഉപദ്രവത്തിൽ നിന്ന് രക്ഷിക്കുകയും അവ എന്നേയ്ക്കുമായി ഇല്ലാതാകുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്യും.
5. ഫാക്ടറി കൃഷിയുടെ ഭീകരത എടുത്തുകാണിക്കുന്നു
പ്രതിവർഷം കോടിക്കണക്കിന് മൃഗങ്ങളെ ഇടുങ്ങിയ കൂടുകളിലും ശുചിത്വമില്ലാത്തതുമായ അവസ്ഥയിൽ വളർത്തുന്ന ഫാക്ടറി ഫാമുകൾ പകർച്ചവ്യാധികൾക്കുള്ള അനുയോജ്യമായ പ്രജനന കേന്ദ്രങ്ങളാണ്. മെക്സിക്കോയിലെ വെരാക്രൂസിലെ ഒരു വലിയ പന്നി ഫാമിൽ നിന്ന് 2009 ലെ മാരകമായ പന്നിപ്പനി പകർച്ചവ്യാധി പടർന്നുപിടിച്ച് നൂറുകണക്കിന് പന്നികൾ ചത്തു, എന്നിട്ട് അത് മനുഷ്യരിലേക്കും പടർന്നു.
"കമ്പാഷൻ ഇൻ വേൾഡ് ഫാർമിംഗ്" കാമ്പെയ്ൻ മാനേജർ മാണ്ടി കാർട്ടർ പറഞ്ഞു: “വലിയ ഫാമുകളിൽ ധാരാളം മൃഗങ്ങളെ വളർത്തുന്നത് അവയ്ക്കാവശ്യമായ പ്രകൃതിജന്യമായ അടിസ്ഥാന സൗകര്യങ്ങൾപോലും നൽകാത്ത ഇടുങ്ങിയ കൂടുകളിലും അർത്ഥശൂന്യവുമായ അവസ്ഥയിലാണ്. ആകെ ഉൾപ്പെട്ടിരിക്കുന്ന മൃഗങ്ങളുടെ എണ്ണവും അവരുടെ ആജീവനാന്ത കഷ്ടപ്പാടുകളും കണക്കിലെടുക്കുമ്പോൾ, ഫാക്ടറി കൃഷി എന്നത് ഈ ഭൂമിയിലെ മൃഗങ്ങളോടുള്ള ക്രൂരതയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. ഇത് മൃഗങ്ങളെ ദോഷകരമായി ബാധിക്കുക മാത്രമല്ല - പ്രകൃതിയേയും നമ്മളേയും വേദനിപ്പിക്കുന്നു.”
“പ്ലേഗ്: ലോകത്തിലെ ഏറ്റവും അപകടകരമായ രോഗത്തിന്റെ നിഗൂഢമായ ഭൂതകാലവും ഭയപ്പെടുത്തുന്നതുമായ ഭാവി” യുടെ രചയിതാവ് വെൻഡി ഓറൻറ് എഴുതുന്നു -
“പുതിയ പുതിയ വൈറസുകളുടെ പരിണാമം തടയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, (ജീവനുള്ളവയെ വിൽക്കുന്ന)മൃഗവിപണികൾ ശാശ്വതമായി അടച്ചുപൂട്ടണം. ദശലക്ഷക്കണക്കിന് മൃഗങ്ങളെ പാർപ്പിക്കുന്ന ഫാക്ടറി ഫാമുകൾ ഇല്ലാതാകുന്നതുവരെ, അനിവാര്യമായ ഈ തീരുമാനം യുക്തിപൂർവ്വം നിങ്ങൾ എടുക്കുന്നതുവരെ ഇത്തരം പുതിയ രോഗ പരിണാമങ്ങൾ നടന്നുകൊണ്ടിരിക്കും. ഇതിലും മാരകമായേക്കാവുന്ന ഇത്തരം രോഗങ്ങൾ എന്നിവ തുടർന്നും ഉണ്ടാകും. പിന്നെയും. പിന്നെയും."
ലോകത്തെ അവസാനത്തെ വന്യമൃഗ സങ്കേതങ്ങളായ ആമസോൺ മഴക്കാടുകൾ പോലുള്ള വാസസ്ഥലങ്ങളിൽ കടന്നുകയറി ഇത്തരം ഫാക്ടറി ഫാമുകളിലെ ജീവികൾക്ക് ഭക്ഷണം നൽകാൻ നോക്കുന്നയാണ് മനുഷ്യവർഗ്ഗം. ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും ധാർമ്മിക വ്യാഖ്യാതാക്കളും ഫാക്ടറി ഫാമുകളിലെ മൃഗങ്ങളെ കൂടുതലായി കാണുന്നത് ഒരു മ്ലേച്ഛമായ (വെറുപ്പുളവാക്കുന്ന) വസ്തുവായിട്ടാണ് .
ഉപസംഹാരം
കൊറോണ വൈറസ് മൂലം ലോകത്ത് പകർച്ചവ്യാധി തടയുന്നതിനും മനുഷ്യന്റെ കഷ്ടപ്പാടുകൾ ഒഴിവാക്കുന്നതിനുമുള്ള ഏറ്റവും നല്ല മാർഗം സ്വയം ഒറ്റപ്പെടൽ, കൈകഴുകൽ അല്ലെങ്കിൽ ഫെയ്‌സ് മാസ്കുകളല്ല !! മറിച്ച് നമ്മുടെ മോശം സാമ്പത്തിക രീതികൾ, ഭക്ഷ്യ സംസ്കാരം, അനാവശ്യ ഗതാഗത സംവിധാനങ്ങളുടെ ബലത്തിലുള്ള ആഗോള കച്ചവടം, എന്നിവയെ മാറ്റി ഭൂമിയേയും പ്രകൃതിയേയും ഒന്നാമതായി കണ്ട് പ്രവർത്തിക്കുക എന്നതാണ്. ഫാക്ടറി ഫാമിങ്ങും വന്യജീവി വ്യാപാരവും നിഷിദ്ധമാക്കിയ ഒരു ലോകം, അതാണ് വേണ്ടത്. എന്തുവിലകൊടുത്തും സാമ്പത്തിക വളർച്ച നേടാനായി പരക്കം പായാതിരിക്കുക. ബഹുരാഷ്ട്ര കോർപ്പറേഷനുകളെ ഭീമമായി പരിസ്ഥിതി മലിനമാക്കുന്നതിനേക്കാൾ, ഒരു ദിവസം മുതൽ അടുത്ത ദിവസം വരെ സ്വയം ഭക്ഷണം ഉണ്ടാക്കാനുള്ള ശേഷി നമ്മുടെ കൈകളിലാണ് എന്ന ഉറപ്പുണ്ടാക്കുകയാണ് വേണ്ടത്.
കൊറോണ വൈറസും പാരിസ്ഥിതിക പ്രതിസന്ധിയും അന്യായവും അസ്ഥിരവുമായ ആഗോള വ്യവസ്ഥയുടെ ലക്ഷണങ്ങളാണ്. മറ്റൊരു കൊറോണ വൈറസ് പടരാതിരിക്കാനുള്ള നടപടികൾ പാരിസ്ഥിതിക അടിയന്തിരാവസ്ഥയെ നേരിടാൻ നാം സ്വീകരിക്കേണ്ട അതേ നടപടികളാണ്:
കൂടുതൽ പ്രാദേശികമായി
നമ്മുടെ ജൈവമണ്ഡലത്തിന്റെ പരിമിതികളോടും
അതിനുള്ളിലെ വിലയേറിയ വന്യജീവികളോടുള്ള ബഹുമാനത്തോടും കൂടി ജീവിക്കാൻ പഠിക്കുക / ശ്രമിക്കുക.
മൊത്തത്തിൽ നോക്കിയാൽ, ഈ വൈറസ് മനുഷ്യന്റെ ആരോഗ്യത്തെ പ്രകൃതിയുടെ ആരോഗ്യത്തിൽ നിന്ന് സ്വതന്ത്രമായി ചികിത്സിക്കാൻ കഴിയില്ല എന്നതിന്റെ പ്രധാന സൂചനയായിരിക്കാം. ഇവ രണ്ടും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
ഭാവിയിലെ ആഘാതങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കാനും മനുഷ്യന്റെ ജീവിതത്തിന്റെ നിലനിൽപ്പിന് കൂടുതൽ കോട്ടം തട്ടാതിരിക്കാനും നമ്മൾ കൂടി ഭാഗമായ പ്രകൃതിയുമായി കൂടുതൽ യോജിക്കുന്നതിലൂടെ സാധിക്കും.
ആഗോള സമ്പദ്‌വ്യവസ്ഥയെ തമസ്കരിക്കുക, പ്രകൃതി വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കുക, മൃഗങ്ങളോട് ക്രൂരമായി പെരുമാറുന്നത് അവസാനിപ്പിക്കുക. എന്നിവയാണ് പ്രധാനം ആയി ചെയ്യേണ്ട കാര്യങ്ങൾ.
Facebook

No comments:
Post a Comment