ദേഹം മുഴുവനും അഴുക്കായിരിക്കുന്നു ഒന്നു കുളിക്കാം.. സോപ്പും എണ്ണയും ചകിരിയും ആയി പോയി കുളിക്കുമ്പോൾ നമ്മൾ എല്ലാ അഴുക്കുകളും തേച്ച് ഇളക്കി അവസാനം ജലം ഉപയോഗിച്ച് അവയെ ശരീരത്തിൽ നിന്നും നീക്കുന്നു... പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ കളയുമ്പോൾ നമ്മൾക്ക് വെപ്രാളം വരാറുണ്ടോ? ഇല്ലല്ലോ.. കുളിക്കുന്നത് ശുദ്ധിയാക്കുവാൻ വേണ്ടിയാണ് എന്ന ബോധം നമ്മളിൽ ഉള്ളതുകൊണ്ട് കുളി നമ്മൾ ആസ്വദിക്കുന്നു..
സാധനയും ഒരു കുളിയാണ്, ജന്മജന്മാന്തരങ്ങളാൽ ചിത്തത്തിൽ അടിഞ്ഞ അഴുക്ക് കഴുകി കളയുന്ന യജ്ഞം.. സാധന ചെയ്തു തുടങ്ങുമ്പോൾ ഉള്ളിലെ ഓരോ വാസനകളും തലപൊക്കി തുടങ്ങും.. അവയെല്ലാം വല്ലാതെ സാധകരോട് തന്നെ പ്രതികരിക്കും. അപ്പോൾ ഇതെല്ലാം ചിത്തശുദ്ധിക്കുള്ളതാണെന്ന ബോധം ഉദിച്ച സാധകൻ പതറാതെ കാൽ ഇടറാതെ മുന്നോട്ടു തന്നെ പോകും.
വാസനകൾ പൊന്തി വന്നത് സാധന തുടങ്ങിയപ്പോഴാണ്. സ്വഭാവികമായും വാസനകളുടെ ശത്രു സാധനയായി മാറുന്ന ഒരു അവസ്ഥയുണ്ട്. സാധകരുടെ ഗുരുവിലും സാധനയിലും ഉള്ള വിശ്വാസത്തെ പരീക്ഷിക്കുന്ന ഘട്ടമാണത്. ജാഗ്രതയോടെ സാധനയുമായി മുന്നോട്ടു പോകുന്ന സാധകർ തീർച്ചയായും ഈ വക പ്രശ്നങ്ങൾ അതിജീവിക്കുക തന്നെ ചെയ്യും... ചിത്തശുദ്ധി നേടുക എളുപ്പമല്ല ആത്മസാക്ഷാത്കാരം നേടുവാൻ എളുപ്പമല്ല.. എന്നാൽ പൂർണ്ണ വൈരാഗിക്ക് ഇത് ഏറ്റവും എളുപ്പമുള്ളതും ആണ്.

No comments:
Post a Comment