Sunday, March 22, 2020

ആയൂർവേദത്തിൻ്റെ കാലിക പ്രസക്തി...

"ന സംവൃത മുഖ: കുര്യാൽ
ക്ഷുതി ഹാസ്യ വിജ്യംഭണം"

മുഖംമറയ്ക്കാതെ തുമ്മുകയോ, ചിരിയ്ക്കുകയോ, കൊട്ടുവായിടുകയോ ചെയ്യരുത്. ആയൂർവേദത്തിൽ നമ്മൾ പാലിക്കണ്ട ദിനചര്യയെപ്പറ്റി ആധികാരികമായ വിവരണം ഉണ്ട്. ദിനചര്യ, ഋതുചര്യ ,സദ്യുത്ത വിവരണം തുടങ്ങിയ ഭാഗങ്ങളിൽ പറഞ്ഞിരിക്കുന്നത് മുഴുവൻ കാലിക പ്രസക്തിയുള്ളതാണ്. [അഷ്ട്ടാം ഗഹൃദയം സൂത്ര സ്ഥാനം ,അദ്ധ്യായം രണ്ട്, ശ്ലോകം. 36 ]. കാവ്യാത്മകമായി ആയുസിൻ്റെ ശാസ്ത്രം വിവരിക്കുന്ന അഷ്ടാംഗഹൃദയം വായിക്കും തോറും നമ്മുടെ അറിവ് കൂടി കൂടി വരുമത്രേ? എന്നും അഷ്ടാംഗഹൃദയം ഒരു ദിനചര്യ പോലെ വായിയ്ക്കൂന്ന ഭിഷക് ഗ്വരന്മാരെ എനിക്കറിയാം.

എല്ലാ ദിവസവും പാലിക്കേണ്ടവ ദിനചര്യയിലും, ഋതുക്കൾ മാറി വരുമ്പോൾ ശ്രദ്ധിക്കേണ്ടത് ഋതു ചര്യയിലും കാണാം. സദ്യൂത്തവിവരണം, നല്ല അറിവുള്ള സാദ് വ്യക്തികൾ പറയുന്നത് അനുസരിക്കണ്ടതിൻ്റെ പ്രാധാന്യമാണ് പ്രതിപാദിച്ചിരിക്കുന്നത്.കാലാതീതമായി നിലനിൽക്കുന്ന ഈ ആയൂസിൻ്റെ ശാസ്ത്രത്തെ മറന്നതാണിന്നത്തെ ദുഃഖം

No comments: