Wednesday, March 25, 2020

ആത്മോപദേശശതകം - 3
🙏🙏🙏🙏🙏🙏🙏🙏🙏🙏


“ആത്മോപദേശശതകം തുടങ്ങുമ്പൊ തന്നെ ഗുരുദേവൻ പറഞ്ഞു.. അറിവിലും ഏറി അറിഞ്ഞിടുന്നവന്‍ തൻ ഉരുവ്. അറിവ് എന്നുവച്ചാൽ സാധാരണ വിഷയജ്ഞാനമാണ്. വിഷയജ്ഞാനത്തിൽ നിന്നും ഏറി എന്നുവച്ചാൽ.. ((പലരും പലേ അർത്ഥം പറഞ്ഞിട്ടുണ്ടാവും)) കടന്ന് Transcend. അറിഞ്ഞിടുന്നവൻ തൻ ഉരുവ് അറിഞ്ഞിടുന്നവന്റെ  ഉരുവ്. എന്നുവച്ചാൽ.. ശ്രുതിയുടെ സമ്പ്രദായം തന്നെ അങ്ങനെയാണ്. ഉപാസനയ്ക്ക് ശേഷം അവസാനം ശ്രുതി പറയണത് നീ ഉപാസിയ്ക്കണതല്ലാ ബ്രഹ്മം. ഏതൊന്ന് ഉള്ളത് കൊണ്ടാണോ ഈ ഉപാസന നടക്കണത് അതാണ് ബ്രഹ്മം. എന്ന് ശ്രദ്ധയെ ഉപാസകന്റെ അസ്ഥിത്വത്തിൽ തിരിച്ചു വിടുകയും ആ അസ്ഥിത്വമാത്രമായ പ്രജ്ഞയെ പ്രത്യഭീജ്ഞാ ജ്ഞാനം കൊണ്ട് തെളിവാക്കുകയും ചെയ്യുകയാണ് സമ്പ്രദായം.

അപ്പൊ സത്സംഗത്തിന് തുടങ്ങുമ്പൊ, നമ്മളിപ്പൊ ഒരു അരണി കടയാൻ പുറപ്പെടുകയാണ്. ഈ അരണി കടഞ്ഞ് എടുക്കുന്ന അഗ്നി നമ്മൾ ഓരോരുത്തരുടേയും ഉള്ളിൽ ഗുഹ്യമായി ഗൂഢമായി കിടപ്പുണ്ട്. ആ അഗ്നി ഉണർന്നു കഴിഞ്ഞാൽ പരമചിദംബരമാർന്ന ഭാനുവായ് നിന്നെരിയുന്നു എന്നാണ്.

ശൈവത്തിന്റെ, ശിവഭക്തിയുടെ ഒരു മണം.. ഒരു സുഖന്ധം ഗുരുദേവന്റെ കൃതികളില് മുഴുവൻ ഉടനീളം അങ്ങനെ കാണാം. പരമചിദംബരമാർന്ന ഭാനുവായ് നിന്നെരിയുന്നു. ആ ജ്ഞാനം എരിഞ്ഞു കഴിയുമ്പൊ അതിനിരയായിടുന്നു സർവ്വം. എന്നുവച്ചാൽ തൃപുടി ദ്വന്ദങ്ങൾ ഒക്കെ തന്നെ അസ്തമിച്ച് കേവലമായ സത്ത, പ്രജ്ഞാനം, ബോധം അവിടെ പ്രകാശിയ്ക്കുന്നു.

അപ്പൊ സത്സംഗത്തിൽ ശ്രവിയ്ക്കണ സമയത്ത്, കേൾക്കണ സമയത്ത് പറയുന്ന ആള് ഒരാളും കേൾക്കുന്ന ആള് ഒരാളും ഇല്ലാ. പറയുന്നയാളും കേൾക്കുന്നയാളും ഒന്നായി നിന്നുകൊണ്ട് തന്നെയാണ് കേൾക്കണത്. ഇതൊന്നും മനസ്സിലാവുന്നില്ല ല്ലോ എന്ന് പറഞ്ഞാൽ… അനുഭവിയാതറിവീല. ഗുരുദേവന്റെ തന്നെ വാക്കാണ്. നമ്മൾ അനുഭവിയ്ക്കും തോറും നമുക്ക് നമ്മൾടെ തന്നെ അസ്ഥിത്വത്തിനെയാണ് നമ്മളിവിടെ ആരായാൻ പുറപ്പെടുന്നത്. പ്രപഞ്ചത്തിനെ അല്ലാ. പ്രാപഞ്ചിക നിയമങ്ങളെ അല്ലാ. നമ്മൾ ടെ തന്നെ അസ്ഥിത്വത്തിനെ, നമ്മൾടെ തന്നെ സത്തയെ ആണ് നമ്മളിവിടെ ആരായാൻ പുറപ്പെടുന്നത്. കാരണം നമുക്ക് നല്ല ഉറപ്പുള്ള ഒരേ ഒരു കാര്യം അത് മാത്രമാണ്.

                       ((നൊച്ചൂർ ജി 🥰🙏))
Divya 

No comments: