Thursday, March 19, 2020

●" കൊറോണ " .... പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് രാജ്യത്തോട്  പറഞ്ഞ കാര്യങ്ങൾ താഴെ കൊടുക്കുന്നു .......
★ ലോക മഹായുദ്ധകാലത്ത് പോലും ഉണ്ടാവാത്ത പ്രതിസന്ധിയാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്നത് ......
★ കൊറോണയിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളുടെ കുറച്ചു ദിവസങ്ങൾ രാജ്യത്തിനു വേണ്ടി നൽകണം ......
★ 65 വയസ്സിൽ കൂടുതലുള്ളവർളകുറച്ച് ദിവസം സ്വന്തം വീട്ടിൽ തന്നെ തങ്ങണം ......
★ " ജനതാ കർഫ്യൂ " .... മാർച്ച് -22 ഞായറാഴ്ച രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ ജനങ്ങൾ വിട്ടിൽ നിന്ന് പുറത്തിറങ്ങരുത് ......
★ ആൾക്കൂട്ടത്തിൽ നിന്ന് പൂർണ്ണമായും വിട്ടു നിൽക്കണം ....
★ കൊറോണയെ ആരും ലാഘവ ബുദ്ധിയോടെ സമീപിക്കരുത് .....
★ സ്വയം ശ്രദ്ധിക്കുന്നതോടൊപ്പം,മറ്റുള്ളവരുടെ ആരോഗ്യത്തെയും ശ്രദ്ധിക്കണം ....
★ രാജ്യത്തെ ആരോഗ്യ പ്രവർത്തകരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.....  ഒപ്പം ജനങ്ങളും അവരുടെ പ്രവർത്തനത്തെ അഭിനന്ദിക്കണം .....
★ ജനങ്ങൾ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണം ......
★ കേന്ദ്ര ധനകാര്യമന്ത്രിയുടെ നേതൃത്വത്തിൽ സാമ്പത്തിക കർമസേന രൂപീകരിച്ചു ......
★ സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ജനങ്ങൾ കർശനമായി പാലിക്കണം .....
★ സർക്കാർ ഉദ്യോഗസ്ഥർ , മാധ്യമങ്ങൾ  ഒഴികെ മറ്റെല്ലാവരും പരമാവധി വീടുകളിൽ തന്നെ കഴിയണം ......
★ എല്ലാവരും സാമൂഹിക അകലം പാലിക്കണം.......
★ ഇന്ത്യയെ ബാധിക്കില്ല എന്ന ചിന്താഗതി എല്ലാവരും മാറ്റണം ........
★ കൊറോണയെ നേരിടാൻ ഓരോ പൗരന്മാരും ക്ഷമയും , നിശ്ചയദാർഢ്യവും കാണിക്കണം .....
★ ഓരോരുത്തരും സ്വയം രോഗബാധിതരാകില്ലെന്ന് പ്രതിജ്ഞയെടുത്ത് പ്രവർത്തിക്കണം .....
★ കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ നമ്മൾ വിജയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.....
★ കൊറോണ വൈറസ് നിന്ന് രക്ഷപ്പെടാനുള്ള  മരുന്നോ , വാക്സിനോ ലോകത്ത് ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ല ....
★ എല്ലാവരും ഫോണിലൂടെ ഈ സന്ദേശം പരമാവധി ജനങ്ങളിലേക്ക് എത്തിക്കണം ......

No comments: