- ഭഗവാൻ അനേകം വിസ്തരണങ്ങളിലൂടെ ആവിർഭവിക്കുന്നുണ്ട്. അവയിൽ പ്രാധാന്യമേറിയവയെ വിഷ്ണു തത്ത്വമെന്നും രണ്ടാം തരമായ മറ്റുള്ളവയെ ജീവാത്മാക്കളെന്നും പറയുന്നു. മറ്റൊരുരൂപത്തിൽ പറഞ്ഞാൽ വിഷ്ണുതത്ത്വമാണ് സ്വാംശമെന്നു പറയുന്നവ; വിഭിന്നാംശങ്ങൾ ജീവാത്മാക്കളും. സ്വാംശങ്ങളിൽ ശ്രീരാമൻ, നരസിംഹം, വിഷ്ണുമൂർത്തി എന്നിവരും വൈകുണ്ഠഗ്രഹങ്ങളിലുള്ള പ്രധാന ദേവന്മാരും ഉൾപ്പെടും. വിഭിന്നാംശങ്ങളായ ജീവാത്മാക്കൾ നിത്യദാസരാണ്. ഭഗവാന്റെ സ്വാംശങ്ങൾക്ക് വ്യക്തിഗതമായ ദൈവതഭാവം എല്ലായ്ക്കൊഴുമുണ്ട്. അതുപോലെ വിഭിന്നാംശങ്ങൾക്കുമുണ്ട് തനതായ വ്യക്തിത്വം. അംശങ്ങളെന്ന നിലയിൽ ജീവാത്മാക്കൾ ഭഗവത്ഗുണാംശങ്ങളേയും ഉൾക്കൊള്ളുന്നു. അവയിലൊന്നാണ് സ്വാതന്ത്ര്യം. വ്യക്തിഗതാത്മാവെന്ന നിലയിൽ ഓരോ ജീവസത്തയ്ക്കും വ്യക്തിത്വമുണ്ട്. അതോടൊപ്പം പരിമിതമായ സ്വാതന്ത്ര്യവുമുണ്ട്. ആ സ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്തുമ്പോൾ ജീവൻ ബദ്ധാത്മാവായിത്തീരുന്നു. സ്വാതന്ത്ര്യം ഉപയോഗിക്കുന്നത് വേണ്ടും വിധമാണെങ്കിൽ അവയിൽ നിന്ന് മോചനം നേടാം. ഏതു വിധത്തിലും പരമപുരുഷനെപ്പോലെ ജീവാത്മാവിന് ഗുണങ്ങളാൽ ശാശ്വതത്വമുണ്ട്. മുക്തനായ ജീവാത്മാവ് ഈ ഭൗതികപ്രകൃതിക്കടിമയല്ല; മറിച്ച് അയാൾ ഭഗവാന്റെ അതീന്ദ്രിയ സേവനത്തിലേർപ്പെടുന്നു. ബദ്ധമായ ജീവിതത്തിൽ ആ ജീവൻ ഭൗതികമായ ത്രിഗുണങ്ങൾക്ക് വശപ്പെടുകയും അങ്ങനെ പ്രേമഭരിതമായ ഭക്തിയുതഭഗവതിസേവനംചെയ്യാൻ മറന്നുപോവുകയും ചെയ്തതേയ്ക്കാം. അതിന്റെ ഫലമായി ഈ ഭൗതികലോകത്തിൽ തന്റെ ജീവിതം നിലനിർത്താൻ ഏറെ ക്ലേശങ്ങളനുഭവിക്കാനിടവരും.
BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Tuesday, March 17, 2020
Subscribe to:
Post Comments (Atom)
No comments:
Post a Comment