Monday, March 23, 2020

#കർമ്മയോഗം:

ധര്‍മ്മാനുകൂലം അവരവരുടെ തൊഴിലുകള്‍ ചെയ്തുകൊണ്ട്, ഈശ്വരേച്ഛയനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ് ഈ യോഗത്തിന്റെ സ്വഭാവം. ഈശ്വരാര്‍പ്പണബുദ്ധ്യാ, അനാസ ക്തനായി പ്രവര്‍ത്തിക്കുമ്പോള്‍ അഹന്ത നശിച്ച്, അന്തഃകരണങ്ങള്‍ പവിത്രമാകുന്നു. ശാസ്ര്തവിധിപ്രകാരമുള്ള ആശ്രമധര്‍മ്മ ങ്ങള്‍, യജ്ഞം, ദാനം, വ്രതം, ധര്‍മ്മപ്രചാരം മുതലായവ കര്‍മ്മയോഗത്തിലുള്‍പ്പെടുന്നു.

'ശുഭകര്‍മ്മംകൊണ്ടു സുഖവും പാപകര്‍മ്മം കൊണ്ടു ദുഃഖവും ഉണ്ടാകുന്നു. ചെയ്ത കര്‍മ്മമാണ് സര്‍വ്വത്ര ഫലിക്കുന്നത്. ചെയ്യാ ത്തതു എങ്ങും അനുഭവിക്കുവാന്‍ കിട്ടുക യില്ല. അതുപോലെസ്വര്‍ഗ്ഗം, ഭോഗങ്ങള്‍, നിഷ്ഠ, ബുദ്ധി ഇതെല്ലാം ഇവിടെത്തന്നെ ചെയ്ത മനുഷ്യപ്രയത്‌നംകൊണ്ടു കിട്ടുന്നു. ചെയ്ത പ്രയത്‌നത്തിന്റെ പിന്നാലെ ദൈവം (ഭാഗ്യം) ചെല്ലുന്നു. ഒന്നും ചെയ്യാതിരിക്കുന്ന ആര്‍ക്കും തന്നെ ഒരു വസ്തുവും കൊടുക്കു വാന്‍ ദൈവത്തിനു സാദ്ധ്യമല്ല' എന്ന് മഹാഭാ രത്തില്‍ പറയുന്നു. സുഖഭോഗങ്ങള്‍ക്കു പ്രയത്‌നം വേണമെങ്കില്‍ പരമസുഖത്തിനു സവിശേഷമായ പ്രയത്‌നം ആവശ്യമാണല്ലോ.

ഹിന്ദുധര്‍മ്മപരിചയം

No comments: