Wednesday, March 25, 2020

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  254
ഈ ഞാൻ  ഞാൻ എന്നു സ്ഫുരിക്കുന്നത് എന്താണ് എന്ന് അന്വേഷിച്ച് അകമേക്ക് ചെല്ലുമ്പോൾ ഈ അഹങ്കാരം എവിടെ ഉദിക്കുന്നുവോ ഉദിക്കുന്ന സ്ഥാനത്ത് അടങ്ങും. ഉദിക്കുന്ന സ്ഥാനത്ത് അത് ലയിക്കുമ്പോൾ അവിടെ താൻ താൻ ആയി മറ്റൊരു വസ്തു സ്വയം പൂർണ്ണമായി അകമേ പ്രകാശിക്കും. ആ സ്വയം പൂർണ്ണമായി പ്രകാശിക്കുന്ന വസ്തുവാണ് കൃപാ ശക്തി,അതു തന്നെ ബോധം, അതു തന്നെ ആത്മാ , അതു തന്നെ ശിവസ്വരൂപം, അതു തന്നെ സദ്ഗുരു. ആ അകമേക്ക് സ്വയം പ്രകാശിക്കുന്ന അഹം സ്രോതസ്സ്.ചിത് വസ്തു , ചിത് ശക്തി, ആ ചിത് ശക്തിയുടെ ആവിർഭാവത്തി നെയാണ് ഭഗവാൻ ഇവിടെ "മോഹകലിലം വ്യതി തരിഷ്യതി എന്നു പറയുന്നത്. "മോഹകലിലം " എന്നു വച്ചാൽ മനസ്സ്. നമ്മള് മനസ്സിനെ വച്ചു കൊണ്ടാണ് സാധരണ ജീവിക്കുന്നത്. പക്ഷേ ഈ ബോധമണ്ഡലത്തിനെ അകമേക്ക് കണ്ടെത്തിയാൽ പിന്നീട് മനസ്സ് ഉണ്ടാവും. പക്ഷേ ആ മനസ്സ് എങ്ങിനെ എന്നു വച്ചാൽ പകൽ വേളയിൽ കാണുന്ന ചന്ദ്രനെപ്പോലെയാണ്. സൂര്യൻ ഉദിച്ച ശേഷം ചിലപ്പോൾ ചന്ദ്രൻ ഒക്കെ കാണും ല്ലേ പക്ഷേ ആ ചന്ദ്രന്റെ വെളിച്ചം നമുക്ക് വല്ല പ്രയോജനവും ഉണ്ടോ? അതേ പോലെ ജ്ഞാനിയിലും ഈ ബോധമണ്ഡലം അകമേക്ക് തെളിഞ്ഞ ശേഷവും മനസ്സ് ഉണ്ടാവും പക്ഷേ ആ മനസ്സ് പകൽവേളയിൽ കാണുന്ന ചന്ദ്രനെപ്പോലെ അത് അവിടെ ഇരുന്നു കൊണ്ടിരിക്കും എന്ന് അല്ലാതെ അത് ഇയാളെ ദ്രോഹിക്കുകയും ഇല്ല അത് അയാൾക്ക് വ്യവഹാരത്തിന് വലിയ ആവശ്യവും ഇല്ല. അതിനേക്കാളും ഉജ്ജ്വലമായ പ്രകാശം അകമേക്ക് തെളിഞ്ഞിരിക്കുന്നത് കൊണ്ട്.അതാണ് " തഥാ ഗന്താ സി നിർവേദം ശ്രോതവ്യസ്യ ശ്രുത സ്യ ച " ഇനി മനസ്സുകൊണ്ടുള്ള അറിവ് അവിടെ പ്രയോജനം ഇല്ലാ എന്നാണ്. പഠിച്ച് കഴിഞ്ഞത് ഒന്നും ഇനി പ്രയോജനം ഇല്ല .എത്രയോ പഠിച്ചിരിക്കുന്നു ആ പഠിച്ചത് ഒക്കെ ഇനി പ്രയോജനം ഉണ്ടോ? ഒന്നും പ്രയോജനം ഇല്ല. യാതൊന്നുകൊണ്ടും ഇനി ഒരു പ്രയോജനമില്ലാത്ത സ്ഥിതി കാരണം എന്താ അകമേക്ക് ജ്ഞാനത്തിന്റെ പൂർണ്ണ സ്വരൂപം പ്രകാശിക്കുന്നു .
( നൊച്ചൂർ ജി )

No comments: