Saturday, March 21, 2020

ഒരു ജ്യോതിശാസ്ത്രചിന്ത


ഇതൊരു ജ്യോതിശാസ്ത്രചിന്ത. ജ്യോതിഷചിന്തയല്ല. ജ്യോതിശാസ്ത്രം (Astronomy, Space Science) ശാസ്ത്രമാണല്ലോ. ജ്യോതിഷമല്ലേ (Astrology) അന്ധവിശ്വാസം.

(ജ്യോതിഷഫലം അവസാനം വരുന്നുണ്ട്‌. അതിനാൽ, മുഴുവൻ വായിച്ച്‌ അവനവന്റെ ന്യായമനുസരിച്ച്‌ തീരുമാനമെടുക്കാം.)

2019 നവംബർ മുതൽ 2022 ഏപ്രിൽ വരെയുള്ള ജ്യോതിശാസ്ത്രം രസകരമാണ്‌. രണ്ടു തവണ "വ്യാഴത്തിന്റെ (Jupiter-ന്റെ) അതിചാരം" നടക്കുന്ന കാലമാണത്‌.

"അതിചാരം' എന്നാൽ അതിർത്തിലംഘനം. അപ്പോൾ വ്യാഴം (Jupiter) അതിർത്തി ലംഘിക്കുന്നുണ്ടോ ? ഉണ്ട്‌. ലംഘനം ഒരിക്കലല്ല. രണ്ടു തവണ. ഏതിന്റെ അതിർത്തിയാണ്‌ ലംഘിക്കുന്നത്‌ ? രാശിയുടെ.

ആമുഖമായി രാശികളെക്കുറിച്ച്‌ ഒരു ചെറുപാഠം. സൂര്യനു ചുറ്റും 360 ഡിഗ്രി ഉണ്ടല്ലോ. അത്‌ 30 ഡിഗ്രി വീതമുള്ള 12 രാശികളായി തിരിച്ചിട്ടുണ്ട്‌. ഇവയ്ക്ക്‌ പേരുകളും കൊടുത്തിട്ടുണ്ട്‌. പല ഭാഷയിൽ പല തരത്തിൽ. English-ൽ January മുതൽ December വരെ. Greek-ൽ Aries മുതൽ Pisces വരെ. മലയാളത്തിൽ മേടം മുതൽ മീനം വരെ. മുഴുവൻ എഴുതിയാൽ മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം. (April പകുതിയിൽ മേടം 1 തുടങ്ങും. Just for comparison). ചുരുക്കിപ്പറഞ്ഞാൽ, സൂര്യനു ചുറ്റും 12 രാശികൾ.

അപ്പോൾ, സൂര്യനും ചുറ്റും തിരിയുന്ന Mercury (ബുധൻ) മുതലുള്ള 9 ഗ്രഹങ്ങൾ ഒരു വർഷം കൊണ്ട്‌ ഈ 12 രാശിയിലൂടെ കടന്നു പോകുന്നതായി തോന്നും. For example, ഭൂമി അങ്ങനെ 12 രാശികളിലൂടെ കടന്നു പോകുമ്പോൾ നമ്മുക്ക്‌ അത്‌ 12 മാസങ്ങളായി (ഒരു വർഷമായി) തോന്നും.

ഏതു സമയത്തു നോക്കിയാലും ഓരോ ഗ്രഹവും 12-ൽ ഏതെങ്കിലും ഒരു രാശിയിൽ കാണും എന്ന് പ്രത്യേകം പറയേണ്ടതില്ല. ഇത്രയും ആമുഖം

വ്യാഴത്തിന്റെ  (Jupiter)  അതിർത്തിലംഘനമാണല്ലോ ഇവിടെ വിഷയം. അതിനാൽ ഇനി വ്യാഴത്തിന്റെ  കാര്യമെടുക്കാം.

വ്യാഴം 2019 നവമ്പർ 4-ന്‌ ധനുരാശിയിലേക്ക്‌ കടന്നു. നിയമപ്രകാരം തന്നെ (അതിർത്തിലംഘനമല്ലാതെ തന്നെ). നിയമപ്രകാരം, 2020 നവമ്പർ 30 വരെ അതവിടെ തുടർന്ന ശേഷം തൊട്ടടുത്ത രാശിയായ മകരത്തിലേയ്ക്ക്‌ കടക്കണം.

പക്ഷെ, 2020 March 30-ന്‌ തന്നെ അത്‌ തൊട്ടടുത്ത രാശിയായ മകരത്തിലേയ്ക്ക്‌ അതിർത്തി ലംഘിച്ച്‌ കടക്കും. അതാണ്‌ ഇക്കാലത്തെ വ്യാഴത്തിന്റെ ആദ്യ അതിചാരം.

അതിചാരം (അതിർത്തിലംഘനം) എല്ലാ ഗ്രഹങ്ങൾക്കുമില്ലേ ? ഉണ്ട്‌. ഇടയ്ക്കിടെയില്ലേ? ഇല്ല, അപൂർവ്വമായി മാത്രം. അപ്പോൾ അപൂർവ്വമായി മറ്റുള്ളവയുടെ അതിചാരം നടക്കുമ്പോളും ഭൂമിയിൽ പ്രശ്നങ്ങൾ വരേണ്ടതല്ലേ ? വരേണ്ടതാണ്‌. വരുന്നുമുണ്ട്‌. പക്ഷെ, മറ്റു ഗ്രങ്ങളേക്കാൾ വ്യാഴം ഭൂമിയിൽ വളരെ infleuntial ആണ്‌. അതായത്‌, വ്യാഴത്തിന്റെ പ്രവർത്തികൾ ചുറ്റിലും (ഭൂമിയിലും) കൂടുതൽ സ്വാധീനം ചെലുത്തും. അതിനാൽ, വ്യാഴത്തിന്റെ അതിചാരകാലത്തും അതിന്റെ സ്വാധീനത്തിന്റെ തീവ്രത ഭൂമിയിൽ കൂടും.

വ്യാഴത്തിന്റെ കൂടിയ സ്വാധീനത്തിനു (Infleunce-നു) ഒരുദാഹരണം പറയാം. ഭൂമിക്ക്‌ ചുറ്റുമുള്ള 360 ഡിഗ്രിയിൽ  ഒരു പ്രത്യേക സ്ഥലം (ഡിഗ്രിയിൽ) മാത്രമാണ്‌ സാറ്റലൈറ്റ്‌ കൊണ്ടു പോയി സ്ഥാപിക്കാനായി ഇന്ത്യക്ക്‌ അനുവദിച്ചു കിട്ടിയിട്ടുള്ളത്‌. ISRO ശാസ്ത്രജ്ഞർ അതിർത്തിലംഘിക്കാതെ അത്‌ അവിടെയൊരിടത്ത്‌ കൊണ്ടു പോയി സ്ഥാപിക്കും. കാലങ്ങൾക്ക്‌ ശേഷം, ഗ്രഹങ്ങളുടെ, പ്രത്യേകിച്ച്‌ വ്യാഴത്തിന്റെ, സഞ്ചാരത്തിന്റെ സ്വാധീനം (infleunce) വഴി നമ്മുടെ സാറ്റലൈറ്റുകൾ ചിലപ്പോൾ ചെറുതായി അതിർത്തിലംഘിക്കപ്പെടും. (ഏത്‌ രാജ്യത്തിന്റെ സാറ്റലൈറ്റുകൾക്കും ഇത്‌ സംഭവിക്കാം.) തിരിച്ച്‌ സ്വന്തം സ്ഥാനത്തേയ്ക്ക്‌ വരാൻ സാറ്റലൈറ്റുകൾക്ക്‌ ശാസ്ത്രജ്ഞർ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്‌. അതിനാൽ താമസിയാതെ സാറ്റലൈറ്റുകൾ സ്വയം പൂർവ്വസ്ഥാനത്തെത്തും. വ്യാഴത്തിന്റെ (Jupiter-ന്റെ) ഈ വലിയ സ്വാധീനം വഴി സാറ്റലൈറ്റുകൾക്കുണ്ടാകാവുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ സ്പേസ്‌ ശാസ്ത്രജ്ഞർക്കറിയാം.

അതായത്‌, മറ്റു ഗ്രഹങ്ങളേക്കാൾ  വലിയ സ്വാധീനം വ്യാഴത്തിനു അന്തരീക്ഷത്തിലുണ്ടെന്നർത്ഥം. ഈ കൂടിയ തീവ്രത ഗ്രീക്ക്‌-ഭാരതീയ ജ്യോതിശാസ്ത്രഗ്രന്ഥങ്ങളും പറയുന്നുണ്ട്‌. (ജ്യോതിശാസ്ത്രത്തിൽ തന്നെ നിന്നാൽ മതി. ജ്യോതിഷത്തിലേയ്ക്ക്‌ തൽക്കാലം പോകണ്ട)

ഇനി താഴെ പറയുന്ന തീയതികളും സംഭവങ്ങളും നോക്കൂ.

1. 2019 നവമ്പർ 4-ന്‌ വ്യാഴം ധനുരാശിയിലേക്ക്‌ നിയമപ്രകാരം (അതിർത്തിലംഘനമല്ലാതെ) കടന്നു. 2020 നവമ്പർ 30 വരെ അതവിടെ തുടരണം.

2. പക്ഷെ, 2020 March 30-ന്‌ തന്നെ അത്‌ തൊട്ടടുത്ത രാശിയായ മകരത്തിലേയ്ക്ക്‌ അതിർത്തി ലംഘിച്ച്‌ കടക്കും. അതാണ്‌ വ്യാഴത്തിന്റെ ആദ്യ അതിചാരം.

3. എന്നാൽ, 2020 June 30-ന്‌ വ്യാഴം തിരിച്ച്‌ ധനുരാശിയിലേയ്ക്കു തന്നെ വന്ന് സ്വാഭാവികതയെ പ്രാപിക്കുന്നതായി തോന്നും. ശരിയുമാണത്‌.

ഇതോടെ എല്ലാം ശുഭമെന്ന് തോന്നും, അല്ലേ ? എന്നാൽ, ഇതെല്ലാം ഉടനെ തന്നെ ആവർത്തിക്കുന്നത്‌ നോക്കൂ.

4. തുടർന്ന്, 2020 November 30-ന്‌ വ്യാഴം നിയമപ്രകാരം (അതിർത്തിലംഘനമല്ലാതെ) ധനുരാശിയിൽ നിന്ന് തൊട്ടടുത്ത മകരം രാശിയിലേക്ക്‌ പോകും. സ്വാഭാവികം. നിയമപ്രകാരം 2022 April 13 വരെ അതവിടെ തുടരണം.

5. പക്ഷെ, 2021 April 6-ന്‌ അത്‌ തൊട്ടടുത്ത രാശിയായ കുംഭത്തിലേയ്ക്ക്‌ അതിർത്തി ലംഘിച്ച്‌ കടക്കും. അതാണ്‌ വ്യാഴത്തിന്റെ രണ്ടാം അതിചാരം.

6. എന്നാൽ, 2021 September 4-ന്‌ വ്യാഴം തിരിച്ച്‌ മകരം രാശിയിലേയ്ക്കു തന്നെ വന്ന് സ്വാഭാവികതയെ പ്രാപിക്കുന്നതായി തോന്നും. ശരിയുമാണത്‌.

7. തുടർന്ന്, 2022 April 13-ന്‌ വ്യാഴം നിയമപ്രകാരം (അതിർത്തിലംഘനമല്ലാതെ) മകരം രാശിയിൽ നിന്ന് തൊട്ടടുത്ത രാശിയായ കുംഭത്തിലേയ്ക്ക്‌ പോകും. സ്വാഭാവികം.

ജ്യോതിശാസ്ത്രപ്രകാരം, വേഗത കൂടി അതിർത്തി ലംഘിക്കുന്നു എന്നത്‌ ആപേക്ഷികമാണ്‌. അതായത്‌, വ്യാഴം അതിന്റെ നിശ്ചിത വേഗതയിൽ നിശ്ചിത ഭ്രമണപഥത്തിലൂടെയാണ്‌ എപ്പോഴും നീങ്ങുന്നത്‌. വ്യാഴത്തിന്റെ വേഗത കൂടുകയോ അതിർത്തി ലംഘിക്കുകയോ പിന്നീട്‌ കുറയുകയോ ചെയ്യുന്നില്ല. ലംഘിക്കുന്നു എന്ന് തോന്നുന്നത്‌ ഭൂമിയിൽ നിന്ന് നോക്കുമ്പോഴാണ്‌. അത്‌ ആപേക്ഷികമാണ്‌ (Relative). ഉദാഹരണത്തിന്‌, ബസ്സും തീവണ്ടിയും സമാന്തരരേഖയിലൂടെ പോകുമ്പോൾ ബസ്‌ പുറകോട്ട്‌ പോകുന്നതായി തോന്നുന്നത്‌ പോലെ.

ഇത്രയും ജ്യോതിശാസ്ത്രം (Astronomy, Space Science). അത്‌ ശാസ്ത്രം. Trigonometry ആണ്‌  അടിസ്ഥാനം (base). അന്ധവിശ്വാസമല്ല. വിശ്വസിക്കാം.

ഇനി ജ്യോതിഷം (അത്‌ വേണമെങ്കിൽ അന്ധവിശ്വാസമായി തള്ളിക്കളയാം). ഭാരതീയ ജ്യോതിഷഗ്രന്ഥങ്ങൾ പ്രവചിക്കുന്നത്‌ അതിചാരക്കാലത്ത്‌ വ്യാഴം ബലവാനല്ലാതെ വല്ല രാശിയിലും ചെന്നിരുന്നാൽ  ഭൂമിയിൽ പലയിടത്തും അനർത്ഥങ്ങൾ, ജനസംഖ്യയിൽ കുറവു വരുത്തുന്ന രോഗങ്ങൾ,  അരക്ഷിതാവസ്ഥ, തുടർന്നുള്ള സാമ്പത്തികമാന്ദ്യം തുടങ്ങിയവയാണ്‌. അവ ചിലർക്ക്‌ രൂക്ഷമായും മറ്റു ചിലർക്ക്‌ ചെറിയതോതിലും അനുഭവപ്പെടാമെന്ന് മാത്രം. മാത്രമല്ല, ചിലയിടങ്ങളിൽ രൂക്ഷമായും മറ്റു ചിലയിടങ്ങളിൽ ചെറിയ തോതിലും അനുഭവപ്പെടാമെന്ന് മാത്രം. എവിടെയൊക്കെയുള്ള ഏതൊക്കെ തരം ജാതകക്കാർക്ക്‌ അവ എങ്ങനെയൊക്കെ അനുഭവപ്പെടാം എന്ന് വിദഗ്ധജ്യോതിഷികൾക്കറിയാം. ചോദിച്ച്‌ മനസ്സിലാക്കുക. മാത്രമല്ല, ചുറ്റും നടക്കുന്നതും മാധ്യമവാർത്തകളും കണ്ട്‌ ഈ ജ്യോതിഷഫലം സ്വയം ബോദ്ധ്യപ്പെടുമല്ലോ.

ജ്യോതിഷികളുടെ അഭിപ്രായത്തിൽ 2022 ഏപ്രിൽ വരെ ഇതെല്ലാം (പ്രത്യേകിച്ചും സാമ്പത്തികമാന്ദ്യം) തുടരും. ധനവരവ്‌ കുറയാം. പാഴ്ചിലവ്‌ കുറച്ച്‌, രോഗം വരുത്തുന്ന ഒന്നും അറിഞ്ഞുകൊണ്ട്‌ ചെയ്യാതെ ശ്രദ്ധയോടെ മുന്നോട്ട്‌ പോകാനാണ്‌ അവർ ഉപദേശിക്കുന്നത്‌.

No comments: