Sunday, March 22, 2020

ഭാഗവത വിചാരം*
             *_PART-4 EPISODE-305*
                     *ദശമ സ്കന്ധം*
                 _ചതുർദശോഽദ്ധ്യായഃ_

*By KSV KRISHNAN IYER Ambernath Mumbai*

അതായത് വാസ്തവത്തിൽ നാം മറ്റൊരാളെ സ്നേഹിക്കുന്നത് സ്വാത്മസുഖത്തിനു വേണ്ടിയാണ്. അമ്മ കുട്ടിയെ സ്നേഹിക്കുന്നത് സ്വന്തം ആത്മസുഖത്തിനായാണ്. അങ്ങനെ നാം സ്വന്തം ആത്മ സുഖത്തിനായ് മറ്റൊരാളെ സ്നേഹിക്കുമ്പോൾ അത് അവർക്കും സുഖം നൽകുന്നു എന്നത് വാസ്തവമാണ്. പക്ഷേ അവനവന്റെ ആത്മസുഖംമാണ് എല്ലാവരുടേയും ലക്ഷ്യം.

ഇതിനെ തന്നെ ഒന്നു കൂടി വിശദീകരിച്ചു കൊണ്ട് 51 മത്തെ ശ്ലോകത്തിൽ പറയുന്നു:-

*തദ്രാജേന്ദ്ര യഥാ സ്നേഹഃ*
*സ്വസ്വകാത്മനി ദേഹിനാം*
*ന തഥാ മമതാലംബി*
*പുത്രവിത്തഗൃഹാദിഷു*

ഹേ രാജൻ, ലോക സമ്പ്രതായമനുസരിച്ച് അജ്ഞാനികൾ ദേഹത്തെ താനാണെന്ന് തെറ്റിദ്ധരിക്കയാൽ അവരുടെ ശരീരത്തിൽ അഹങ്കാരം ജനിക്കുന്നു.  ആകയാൽ സ്വശരീരത്തെ സ്നേഹിക്കുന്നത്ര സ്നേഹം ദേഹസംബന്ധികളായിരിക്കുന്ന ധനം-പുത്രൻ-പശുയ-ഗൃഹം ഇത്യാദികളിൽ ഉള്ളതായി കാണുന്നില്ല. ഇവയെയെല്ലാം സ്വന്തം ദേഹസുഖത്തിനായാണ് സ്നേഹിക്കുന്നത്.

എത്രയോ കഷ്ടപ്പെട്ട് കർമ്മം ചെയ്തു സംമ്പാദിച്ച, സ്നേഹിച്ച ധനത്തെ ദേഹാസുഖം വരുമ്പോൾ ചെലവു ചെയ്യുന്നു. കുട്ടികൾ തന്നിഷ്ടത്തിന് പ്രവൃത്തിക്കാതെ വരുമ്പോൾ അവരെ ത്യജിക്കുന്നു. അതുപോലെ തന്നെ മറ്റു പലതിനേയും അവനവന്റെ സുഖത്തിന് വിരോധമായി കാണുമ്പോൾ അവയെയെല്ലാം ഉപേക്ഷിക്കുന്നു.

ഇതിലൂടെ അഹങ്കാരാസ്പദമായ ഈ ശരീരത്തിൽ മമതാസ്പദമായ വ്യക്തി വസ്തുക്കളിൽ ഉള്ളതിനേക്കാൾ സ്നേഹം ഉണ്ടെന്ന് സർവ്വസാധാരണമായി കാണാൻ
കഴിയുന്നുണ്ടല്ലോ?.

....... *തുടരും* .....

No comments: