[19/03, 03:40] Praveen Namboodiri Hindu Dharma: ഇന്നലെ (26-2-19) കണ്ണൻ പ്രഭാതത്തിൽ ഉണർന്നത് ആചാര്യൻ വന്ന് വിളിച്ചതിന് ശേഷമാണ്. വേട്ട കഴിഞ്ഞ് വന്ന് കിടന്നതാണു്. ഒന്നും അറിഞ്ഞില്ല. ശംഖ് ധ്വനി കേട്ട് ഉണർന്ന കണ്ണൻ നീരാജ്ഞനവും, അഷ്ടമംഗല്യവും, മഹാലക്ഷ്മിയുടെ ഇരിപ്പിടമായ പശു കുട്ടിയേയും കണികണ്ടാണ് ഉണർന്നത്.അതെ ഗോകുലത്തിന്റെ മഹാലക്ഷ്മി ഗോക്കൾ തന്നെയാണ്. കണികണ്ട പശുക്കുട്ടിക്ക് പഴവും മറ്റും നൽകാനും കണ്ണൻ മറന്നില്ല.
പിന്നെ കണ്ണൻ മൃദുവായ കടലാടി ചമത കൊണ്ട് കുഞ്ഞി പല്ലുകൾ തേച്ചു. പച്ച ഇർക്കിലകൊണ്ടു നാവു വടിച്ചു. നാൽപാമര വെള്ളം കൊണ്ട് മുഖം കഴുകി.
പിന്നീട് കണ്ണൻ എണ്ണ തേച്ച് വാസന പൂവാക തേച്ച് കുളിച്ചു. ഇതിനും പുറമെ കുളിക്ക് മഞ്ഞൾ പൊടിയും ,തേനും, നെയ്യുമെല്ലാം കണ്ണന് വേണം.
അഞ്ജനം കൊണ്ട് കണ്ണെഴുതി, നല്ല വാസന ചാന്ത് കൊണ്ട് പൊട്ടുകുത്തി ,കറുകമാല ചൂടി.ഇതെല്ലാം കഴിഞ്ഞ് വാൽക്കണ്ണാടിയിൽ നോക്കി മുഖ ദർശനം നടത്തി.
തന്റെ കോമളരൂപം കണ്ണൻ സ്വയം കണ്ണാടിയിൽ കണ്ട് ആത്മനിർവൃതി പൂണ്ടു. ഇപ്പോൾ കണ്ണനെ കാണാൻ എന്ത് ഭംഗിയാണെന്നോ, കണ്ണെടുക്കാതെ നോക്കി നിന്ന് പോകും. കണ്ണനും കണ്ണ് പറ്റുമോ? അറിയില്ല. എന്തായാലും വയറ വള്ളി കൊണ്ട് ഉഴിഞ്ഞ് കളഞ്ഞ്.
കണ്ണനെ പൂജിച്ചു, പുഷ്പ്പാജ്ഞലി ചെയ്തു.
കണ്ണന് ഇതെല്ലാം കഴിഞ്ഞാൽ പുരാണ പാരായണം കേൾക്കണം.കരുവാട് ഭട്ടതിരി മഹാഭാരതം ഗ്രന്ഥം വായിച്ച് കേൾപ്പിച്ചു.പട്ടേരിക്ക് ധാരാളം ദക്ഷിണ നൽകി.
കണ്ണന് ഉച്ചതിരിഞ്ഞ് നീരാടാൻ പോണം. എല്ലാ പരിവരങ്ങളേയും ഒപ്പം കൂട്ടും. അത് കൊണ്ട് രാവിലെ ശിവേലിയും ഉച്ച ശിവേലിയും ഒന്നും ഇന്ന് വേണ്ട.. എല്ലാം കണ്ണന്റെ തിരുമാനമാണ്. ആചാരമൊന്നും തെറ്റെണ്ട, ഓട്ടപ്രദക്ഷിണമായി ആറാട്ട് കഴിഞ്ഞ് നടത്താം. ഉച്ച ഊണും ആറാട്ട് കഴിഞ്ഞ് മതി. അതും ഭഗവതിക്കൊപ്പം.
യാത്ര ബലിയും ആറാട്ടുവിശേഷവും. തുടരും.
ചെറുതയൂർ വാസുദേവൻ നമ്പൂതിരി. ഗുരുവായൂർ.
[19/03, 03:40] Praveen Namboodiri Hindu Dharma: രുദ്ര തീർത്ഥത്തിലെ കണ്ണന്റെ ആറാട്ട്.
ആറാട്ടു ദിവസം കണ്ണൻ പതിവിലും വൈകിയാണ് ഉണർന്നത്.എന്നും രാവിലെ മൂന്ന് മണിക്ക് കണ്ണൻ ഭക്തജനങ്ങൾ ക്ക് നിർമാല്യ ദർശനം നൽകും.കണ്ണൻ ചിട്ടകൾ ഒരിക്കലും തെറ്റിക്കാറില്ല. എന്നാൽ ഭക്തജനങ്ങൾ കൊപ്പം രുദ്രതീർത്ഥത്തിൽ സ്നാനത്തിന് പോകുന്ന ഇന്ന് നിർമാല്യ ദർശനം കണ്ണൻ അനുവദിക്കാറില്ല.
തീർത്ഥസ്നാനത്തിന് യാത്ര പോകാൻ കുറേ ഒരുക്കങ്ങൾ വേണം കണ്ണന്.
അഗ്നിജ്വലിപ്പിച്ച് അതിൽ ചമതയും നെയ്യുo ഹവിസ്സ്മെല്ലാം വേദമന്ത്രം ചൊല്ലി ഹോമിച്ച് യാത്രാ ഹോമം ചെയ്യണം. ഹോമ ശേഷ പ്രസാദo കണ്ണൻ അംഗ പ്രത്യംഗം പുരട്ടും. രുദ്രതീർത്ഥ ശുദ്ധീകരണത്തിന് വേണ്ടി കരുതി വെക്കും.
കുളിച്ച് ഒരുങ്ങിയാണു് ആറാട്ടിനുള്ള കണ്ണന്റെ യാത്ര. കുളിക്ക് മുമ്പ് അരി പൊട്ടി ശിരസിൽ കൈ കൊണ്ട് കോരി അഭിഷേകം ചെയ്യും.വെറും അരിപ്പൊടിയല്ല. സ്വർണ്ണം. ഉഴുന്ന്., യവം, ചെറുപയർ ഇവ പൊടിച്ച് ചേർത്ത സുഗന്ധചൂർണ്ണമാണ് കണ്ണൻ ശരീരത്തിലും ശിരസ്സിലും ധരിക്കുന്നത്. പിന്നെ വീണ്ടും കുളിച്ച് പട്ടുവസ്ത്രവും, അംഗവസ്ത്രവും ഉത്തരീയവു മെല്ലാം ധരിച്ച് കണ്ണൻ സർവ്വ പരിവാരങ്ങളോടുകൂടി ആറാട്ടിനായി എഴുന്നള്ളും. പൂർണ്ണ പുഷ്പാജ്ഞലി സ്ഥീകരിച്ച്, യാത്രയിലുടനീളം എല്ലാ പരിവാരങ്ങൾക്കും, യാത്രാ ബലിയർപ്പിച്ചാണ് യാത്ര. എല്ലാം കഴിഞ്ഞ് സൂര്യാസ്ഥമന സമയമാകും കണ്ണന്റെ യാത്രക്ക്. ദീപാരധനയും കർപ്പൂരാ രതിയും കഴിഞ്ഞ് ക്ഷേത്ര പാലന്നെ ക്ഷേത്ര സംരക്ഷണം ഏൽപ്പിച്ചാണ് യാത്ര.കണ്ണൻ അകമ്പടി സേവിക്കുന്ന ആനകൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം നൽകും. ആനകളുടെ അകമ്പടിയും പഞ്ചവാദ്യവും പാണ്ടിമേളവും കണ്ണന്റെ യാത്രക്ക് മിഴിവേൽകും.
ശംഖധ്വനിയോടെ ,തനിക്ക് യാതൊരു സങ്കടവുമില്ലെന്ന് കണ്ടിയൂർ പട്ടത്ത് നമ്പീശൻ പറഞ്ഞാൽ മാത്രമെ കണ്ണന്റെ യാത്ര മുന്നോട്ട് പോകു.അതെ ആ സമയത്ത് കണ്ണനെ ദർശിക്കുന്നവരുടെ എല്ലാ ദുഖവും കണ്ണൻ ഇല്ലാതാക്കും.
പിന്നെ പഞ്ചാരിമേളത്തോടെയുള്ള യാത്ര പുനരാരംഭിക്കും.രുദ്രതീർത്ഥ കരയിലെത്തിയാൽ പിന്നെ സപ്ത നദീ തീർത്ഥ സാനിദ്ധ്യത്തിൽ രുദ്രതീർത്ഥത്തിൽ കണ്ണൻ ആറാടും
കണ്ണൻ യാത്ര ചെയ്ത് രുദ്ര തീർത്ഥ കരയിൽ എത്താൻ ഏറേ സമയമെടുക്കും. കണ്ണന് ദാഹമകറ്റാൻ ഭക്തനായ കിട്ടയും മറ്റ് ഭക്തരും ധാരാളം ഇളനീർ സമർപ്പിച്ചിട്ടുണ്ടാവും.
പുണ്യാഹ വചനങ്ങളാലും, വരുണ മന്ത്രത്താലും പവിത്രീകരിച്ച രുദ്ര തീർത്ഥത്തിൽ കണ്ണൻ ആറാടും. ഒപ്പം പരിവാരങ്ങളും, ഭക്തജനങ്ങളും ആനന്ദ സ്നാനം നടത്തി നിർവൃതരാകുന്നു.
ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി.ക്ഷേത്രം കീഴ്ശാന്തി. 26.2.19.
👏👏👏👏👏👏👏
[19/03, 03:40] Praveen Namboodiri Hindu Dharma: ഉത്സവത്തിന്റെ ഒമ്പതാം വിളക്ക് (25.2.19) പള്ളിവേട്ടയും പത്താംദിവസം 26. 2.19 ആറാട്ട്മാ ണ്. രണ്ടു ദിവസവും സന്ധിക്ക് കൊടിമരത്തിന് ചുവട്ടിൽ അലങ്കരിച്ച മണ്ഡപത്തിൽ ഭഗവാനെ എഴുന്നള്ളിക്കും. കണ്ണന് ദീപാരാധന അവിടെയാണ്.കീഴ്ശാന്തിമാരാണ് ദീപാരാധന നടത്തുക. ദീപാരാധന ശ്രീകോവിലിന് പുറത്ത് വെച്ച് നടത്തുന്നതും ഈ രണ്ടു ദിവസം മാത്രമാണ്. പള്ളിവേട്ട ദിവസം ഗ്രാമബലിക്കായ് കണ്ണൻ മതിലകം വിട്ട് പുറത്ത് പോകും. കണ്ണനെ അകമ്പടി സേവിക്കുന്നത് പാണ്ടിമേളത്തോടെയാണ്.
കണ്ണൻ ഗ്രാമ പ്രദക്ഷിണത്തിന് ഇറങ്ങിയപ്പോൾ, ഗുരു പവനപുരി ദീപപ്രഭയിൽ ആറാടി. ആയിരമായിരം നിറപറ വെച്ച് ഭക്തജനങ്ങൾ കണ്ണനെ വരവേറ്റു. ആയിരമായിരം ഭക്തജന കണ്ഠങ്ങളിൽ കൃഷ്ണനാമം മുഴങ്ങി.ഭക്തജനങ്ങൾ കണ്ണനെ സാഷ്ടാംഗം നമിച്ചു. വാളും പരിചയും ധരിച്ച കൃഷ്ണനാട്ടം കലാകാരന്മാർ ചുവട് വെച്ച് കണ്ണനെ വണങ്ങി, അകമ്പടി സേവിച്ചു. ഗ്രാമപ്രദക്ഷിണം പൂർത്തിയാക്കാൻ സമയ മേറേ എടുത്തു. കണ്ണന് എല്ലാ ഭക്കരേയും കാണണം അനുഗ്രഹിക്കണം.
കണ്ണൻ ഗ്രാമബലി കഴിഞ്ഞ് തിരിച്ചെത്തി വേട്ടക്ക് പുറപ്പെട്ടു. പള്ളിവേട്ടക്ക് ഓടുവാൻ തക്കവണം നന്ദിനി എന്ന പിടിയാനയുടെ പുറത്ത് കയറി. കിഴക്കെ കല്ല്യാണമണ്ഡപ വരെ വലുതല ചെണ്ടകൊട്ടി വന്നു. മാരാർ ശംഖു വിളിച്ചു.പുതിയേടം പിഷാരടി "പന്നി മാനുഷങ്ങളുണ്ടോ " എന്ന് വിളിച്ചു ചോദിച്ചു. അത് കെട്ട് പക്ഷിമൃഗാദി വേഷങ്ങൾ പൂണ്ട മാനുഷങ്ങൾ മതിലകത്തേക്ക് ഓടി. അവരെ പിൻതുടർന്ന് കണ്ണനും ഓടി. ആവേശവും ആനന്ദവും പകർന്ന് ഒമ്പതാമത്തെ പ്രദക്ഷിണത്തിൽ കണ്ണൻ വിജയിയായി. തുടർന്ന്. വേട്ടയാടി പിടിച്ച മാനുഷ പന്നിയെ തണ്ടിൽ വെച്ച് കെട്ടി പോകുന്നു.
ഇതാണ് കണ്ണന്റെ പള്ളിവേട്ട എന്ന ലീല.

ചെറുതയ്യൂർ വാസുദേവൻ. ഗുരുവായൂർ👏👏👏👏👏👏👏👏👏👏👏👏
No comments:
Post a Comment