*🎼ഏകലോകം*
നമ്മളാണ് നമ്മുടെ ലോകം. നമ്മുടെ മനോഭാവത്തെ മാറ്റുമ്പോൾ നാം ജീവിക്കുന്ന ലോകത്തിനും പരിവർത്തനം ഉണ്ടാകുന്നു. നമുക്ക് ലോകത്തെ മാറ്റാൻ കഴിയുകയില്ല.
ലോകത്തെ മാറ്റാനുള്ള ഒരേയൊരു വഴി നമ്മുടെ കാഴ്ചപ്പാടിനെ മാറ്റുകയാണ്. അതോടെ ഒരു വ്യത്യസ്ത ലോകത്തിൽ നമുക്ക് ജീവിക്കാൻ കഴിയും. നമ്മൾ ഒരേ ലോകത്തിൽ ജീവിക്കുന്നവരല്ല. നമ്മൾ സമകാലികരുമല്ല. ചിലരെല്ലാം ഭൂതകാലത്തിൽ ജീവിക്കുന്നവരായിരിക്കാം. അവര്‍ക്കെങ്ങിനെ നമ്മുടെ സമകാലികനാകാൻ കഴിയും? അവര്‍ നമുക്കരികെ ഇരിക്കുമ്പോഴും ഭൂതകാലത്തെക്കുറിച്ച് ചിന്തിച്ചിരിക്കുകയായിരിക്കും.അപ്പോളവര്‍ നമ്മുടെ സമകാലികരല്ല.
ചിലർ ഭാവികാലത്തിലായിരിക്കും
അവര്‍ക്കെങ്ങിനെ നമ്മുടെ സമകാലികനാകാൻ കഴിയും? രണ്ടുപേർ ഇപ്പോൾ ജീവിക്കുമ്പോൾ മാത്രമേ സമകാലികരാകുന്നുള്ളൂ. രണ്ട് വ്യക്തികൾ 'ഇപ്പോൾ ഇവിടെ ' ജീവിക്കുമ്പോൾ അവരല്ല ജീവിക്കുന്നത്, ദൈവമാണ് ജീവിക്കുന്നത്.
നമ്മൾ ദൈവത്തിൽ ജീവിക്കുമ്പോൾ മാത്രമേ ഒരേ ലോകത്തിൽ ജീവിക്കുന്നുള്ളൂ. നമ്മള്‍ വേറൊരാളുമായി അനേക വർഷങ്ങൾ ജീവിച്ചു കാണും. നാം നമ്മുടെ ലോകത്തിലും അവര്‍ അവരുടെ ലോകത്തിലും ജീവിക്കുന്നു. അതാണ് നിരന്തരമായ ഏറ്റുമുട്ടലിനു കാരണം. കാലക്രമത്തിൽ ഈ ഏറ്റുമുട്ടലെങ്ങനെ ഒഴിവാക്കാമെന്നവർ പഠിച്ചെടുക്കുന്നു. അതിനെയാണ് സഹജീവിതം എന്നു പറയുന്നത്. ഏറ്റമുട്ടൽ ഒഴിവാക്കാനുള്ള ശ്രമം. അതിനെ കുടുംബമെന്നും സമൂഹമെന്നും പറയുന്നു. നമുക്ക് ഒരു സ്ത്രീയുടെയോ പുരുഷൻന്റെയോ കൂടെ ഒന്നായി ജീവിക്കാൻ കഴിയുന്നത് ദൈവത്തിൽ ജീവിക്കുമ്പോൾ മാത്രമാണ്.

No comments:
Post a Comment