😪 മനുഷ്യന്റെ നിസ്സാരതയെ, ആ നിസ്സഹായാവസ്ഥയെ എത്രപെട്ടെന്നാണ് പ്രകൃതി പഠിപ്പിച്ചുകൊടുത്തത്, മുമ്പും പഠിപ്പിച്ചുകൊടുത്തിട്ടുള്ളത്!
അവന്റെ കാര്യം വന്നപ്പോൾ അവന് നൊന്തു. അവന്റെ ചെയ്തികൾകൊണ്ട് എത്രയോ ലക്ഷക്കണക്കിന് ഇതര ജീവജാലങ്ങളും പ്രകൃതിയാകെത്തന്നെയും ദുരന്തമനുഭവിച്ചുകൊണ്ടിരിക്കുന്നു. ജീവനുള്ള ജീവികളെ പച്ചയ്ക്കു പിടിച്ച് തിളച്ച എണ്ണയിലിട്ടു വറുത്തു ഭക്ഷിക്കുക... അല്പം പോലും കരുണ കാട്ടാതെ നിർദാക്ഷിണ്യം കഴുത്തറുത്തുകൊല്ലുക, ചുമ്മാ വെടിവച്ചും തീയിട്ടും കൊന്നുകളയുക, അവർക്കെതിരെ അക്രമപരമ്പരകൾ തന്നെ അഴിച്ചുവിടുക.... വലിയ ബുദ്ധിമാനെന്നു സ്വയം ചിന്തിച്ചുവച്ചിരിക്കുന്ന മനുഷ്യൻ മാത്രം എന്തേ ഇങ്ങനെ?
ഇനിയും സയയം അതിക്രമിച്ചിട്ടില്ല; ഈ വൈകിയ വേളയിലെങ്കിലും താൻ ജീവിക്കുന്നതുപോലെ മറ്റെല്ലാവരെയും ജീവിപ്പിക്കാം. എനിയ്ക്കെന്തു വരണമെന്നു ഞാനാഗ്രഹിക്കുന്നുവോ അതുതന്നെ മറ്റുള്ളവർക്കും വരണേയെന്നു പ്രാർത്ഥിക്കാം, എനിയ്ക്കെന്തു വരരുതെന്നു ഞാനാഗ്രഹിക്കുന്നുവോ അതു മറ്റുള്ളവർക്കും വരല്ലേയെന്നു പ്രാർത്ഥിക്കാം.
തനിക്കും ഈ പ്രകൃതിക്കാകമാനവുംവേണ്ടി പ്രാർത്ഥനാഭരിതമായൊരു ജീവിതം, അതുതന്നെ ശാശ്വതം. ലോകാ സമസ്താ സുഖിനോ ഭവന്തു!

- Sudha bharat
No comments:
Post a Comment