Thursday, March 19, 2020

*अद्वारेण च नातीयाद् ग्रामं वा वेश्म वाऽवृतम् |*
*रात्रौ च वृक्षमूलानि दूरतः परिवर्जयेत् || ७३ ||  मनुस्मृति  4-73*
advāreṇa ca nātīyād grāmaṃ vā veśma vā'vṛtam |
rātrau ca vṛkṣamūlāni dūrataḥ parivarjayet || 73 ||
manusmriti  4-73
*This  quote from Manusmriti  underlines  some important  lifestyle issues..*

*The meaning.*
*One should enter  a village or a house only through the proper entrance and not  in a concealed or stealthy manner..  One should  not  remain in the shadow of a tree during  night time..*

*അദ്വാരേണ ച നാതീയാദ് ഗ്രാമം വാ വേശ്മ വാഽവൃതം |*
*രാത്രൌ ച വൃക്ഷമൂലാനി ദൂരതഃ പരിവര്‍ജയേത് || ൭൩ ||*
*മനുസ്മൃതി 4-73*

*നല്ല ജീവിതചര്യക്ക് വഴികാട്ടുന്ന ഒരു മനുസ്മൃതി വാക്യമാണ് താഴെ ഉദ്ധരിക്കുന്നത്*.

*അര്‍ത്ഥം*
*ഒരാള്‍  ഒരു ഗ്രാമത്തിലെക്കോ ഒരു  വീട്ടിലേക്കോ  കടന്നു ചെല്ലുന്നത് നേരായ, ശരിയായ  വഴിയിലൂടെയും വാതിലിലൂടെയും മാത്രം ആവണം.   ആരും രാത്രിസമയത്ത്   വൃക്ഷത്തിന്റെ ചുവട്ടില്‍  കഴിഞ്ഞു കൂടരുത്.* 

 *ഒരു സത്യസന്ധനും  ബഹുമാന്യനുമായ വ്യക്തി ഒരു സ്ഥലത്തേക്കോ വീട്ടിലേക്കോ കടന്നു ചെല്ലുന്നത് സം നേര്‍ വഴിയിലൂടെയും   മുന്‍ വാതിലിലൂടെ ആയിരിക്കും എന്നതില്‍  സംശയമില്ല.  കള്ളന്മാരോ, ഉദ്ദേശ ശുദ്ധി ഇല്ലാത്തവരോ  മാത്രമേ വളഞ്ഞ മാര്‍ഗ്ഗത്തിലോ  രഹസ്യമായോ കടന്നു ചെല്ലാന്‍ ശ്രമിക്കുകയുള്ളൂ.  വളഞ്ഞ വഴിയിലുള്ള പ്രവേശനം   പ്രവേശിക്കുന്ന ആള്‍ക്കും  ആ സ്ഥലത്ത് ഉള്ളവര്‍ക്കും  സുരക്ഷാ പ്രശ്നങ്ങള്‍  സൃഷ്ടിക്കാന്‍ മാത്രമേ ഉതകുന്നുള്ളൂ.,*

*വൃക്ഷങ്ങള്‍  പകല്‍ സമയം പ്രകാശസംശ്ലേഷണം  എന്നപ്രക്രിയയിലൂടെ അന്തരീക്ഷത്തില്‍ നിന്നു    ദുഷിച്ച വായു ആയ കാര്‍ബണ്‍ ഡയോക്സൈഡ് വലിച്ചെടുത്ത്  ജീവിതത്തെ താങ്ങിനിര്ത്തുന്ന ഓക്സിജന്‍  പുറത്തു വിടുന്നു..* 
*പകലില്‍ വൃക്ഷങ്ങള്‍  ശ്വാസോച്ഛ്വാസം  നടത്തുന്നു എങ്കിലും   എത്രയോ അധികം  ഓക്സിജന്‍ പ്രകാശ സംശ്ലേഷണം മൂലം പുറത്തു വിടുന്നുണ്ട്.*
*പക്ഷെ രാത്രി സമയം*  *വൃക്ഷങ്ങള്‍ ശ്വാസോച്ഛ്വാസം നടത്തുമ്പോള്‍  അവയുടെ ചുവട്ടില്‍  ദുഷിച്ച കാര്‍ബണ്‍ഡയോക്‌സയിഡ് മാത്രമേ ഉണ്ടാവുള്ളൂ.*
*രാത്രി പ്രകാശ സംശ്ലേഷണം നടക്കുകയും ഇല്ല.  ഇത് ശാസ്ത്രീയ സത്യമാണ്*
 *പിന്നെ  നമ്മുടെയെല്ലാം വിശ്വാസം ഭൂത പ്രേത പിശാചുകള്‍  രാത്രി മരങ്ങളുടെ ചുവട്ടില്‍  ഒത്തുകൂടുന്നു എന്നാണു..  അതുകൊണ്ട്* *എന്തായാലും  മരച്ചുവട്ടില്‍  രാത്രി കഴിച്ചു കൂടുന്നത്‌ ഒട്ടും ശരിയല്ല.*
Ananthanarayanan 

No comments: