പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗണിതശാസ്ത്രജ്ഞനും ചിന്തകനുമായിരുന്നു ബ്ലെയിസ് പാസ്കൽ. ജീവിതത്തെക്കുറിച്ച് അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന മനോഹരമായൊരു നിരീക്ഷണം ഇങ്ങിനെയാണ്.
All of humanity’s problems stem from man’s inability to sit quietly in a room alone.
ശാന്തമായ ഒരു മുറിയിൽ തനിച്ചിരിക്കാൻ സാധിക്കാത്തതിൽ നിന്നാണ് മനുഷ്യരാശിയുടെ ദുരിതങ്ങൾ ഉണ്ടാകുന്നത്.
നമ്മുടെ രാജ്യം വൈറസ്ബാധയുടെ അടുത്ത ഘട്ടത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കെ, ഭരണാധികാരികളും നിയമപാലകരും നിരന്തരം മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരിക്കെ, അതൊന്നും ചെവിക്കൊള്ളാതെ ധാരാളം ജനങ്ങൾ പൊതുനിരത്തിലിറങ്ങുന്നുണ്ടങ്കിൽ അതിന്റെ യഥാർത്ഥ കാരണം ജീവിതത്തിൽ ഒരിക്കൽ പോലും അവർക്ക് അതിനുള്ള അവസരമോ പരിശീലനമോ സിദ്ധിച്ചിട്ടില്ല എന്നുള്ളതാണ്. നമ്മുടെ ശരിയായിട്ടുള്ള ആത്മീയ ദാരിദ്ര്യങ്ങളെ ഒരു കുഞ്ഞൻ വൈറസ് എത്രഭംഗിയായി തുറന്നുകാണിക്കുന്നു. സദാ സമയവും സാമൂഹ്യബന്ധങ്ങളുമായി നേരിട്ട് ഒട്ടി നിൽക്കാനാണ് നാം ശീലിച്ചിട്ടുള്ളത്. ഏകാന്തതയും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത അവസ്ഥയും രസമില്ലാത്ത, വിരസമായ, നിമിഷങ്ങളാണ് നമുക്ക്. അത്തരം സന്ദർഭങ്ങളെ വല്ല വിധേനയും ഒഴിവാക്കാനാണ് ആരും ശ്രമിക്കുക. സമൂഹം മുഴക്കുന്ന ആരവങ്ങൾക്കപ്പുറമുള്ള ജീവിതത്തിന്റെ നിശ്ശബ്ദതകളെ നാം ശ്രവിച്ചിട്ടില്ല. രസങ്ങൾക്കപ്പുറമുള്ള 'വിരസതയെ' നാം വൈറസിനേക്കാൾ വെറുക്കുന്നു.
വാസ്തവത്തിൽ ആ ഏകാന്തതയും നിശബ്ദതയും വിരസതയുമാണ് നാം എന്നുപറയുന്നത്. അതില്നിന്നൊക്കെ ഓടിയൊളിക്കുമ്പോൾ നമ്മൾ നമ്മളിൽ നിന്ന് തന്നെയാണ് ഓടിയൊളിക്കുന്നത്. നമുക്ക് നമ്മളെത്തന്നെ ഇഷ്ടമല്ലാത്തത് കൊണ്ടാണ് ഏകാന്തതയെയും ഇഷ്ടമല്ലാത്തത്. ഇതൊക്കെ ആത്മീയതയിലെ ബാലപാഠങ്ങളാണ്. സ്വയം കണ്ടെത്തേണ്ടുന്ന ജീവിതപാഠങ്ങൾ. ഇന്നിപ്പോൾ അല്പ സമയം സ്വന്തം വീട്ടിലിരിക്കാൻ പോലും സാധിക്കാതെ restlessness കാണിക്കുന്ന ആൾക്കൂട്ടങ്ങളെക്കണ്ടപ്പോൾ ഇത്രയും കുറിയ്ക്കണമെന്ന് തോന്നി.
Peeyush Kriss

No comments:
Post a Comment