പത്തു മാസം ചുമന്നെന്നെ
പെറ്റു പാലിച്ചൊരമ്മയെ
ചിത്തശുദ്ധിയണച്ചീടാൻ
ഭക്തിപൂർവ്വം തൊഴുന്നു ഞാൻ
കരയുന്നേരമേ വന്നു
കരതാരിലെടുത്തുടൻ
മുലയേകിയോരമ്മേ നീ
അഴലാറ്റിത്തരേണമേ!
പല രാത്രിയുറങ്ങാതെ
പകലാക്കിക്കഴിച്ചുടൻ
പരിപാലിച്ചൊരമ്മക്കു
പലവട്ടം തൊഴുന്നു ഞാൻ
അകതാരലിവോടെന്റെ
അപരാധമശേഷവും
പൊറുത്തെനിക്കു സന്മാർഗം
അരുളീടേണമേ സദാ!
മാറോടണച്ചു ചുംബിച്ചു
കാലിൽ വച്ചാട്ടിയങ്ങിനെ
മാലാകെ മാറ്റിയോരമ്മേ
നീയല്ലാതില്ലൊരാശ്രയം
( ഇവിടെ വന്ദിക്കുന്നത് ആചാര്യൻ പറയുന്ന മാതൃത്വം എന്ന ശക്തിയെ ആണ്.. ഒരാളിൽ അവതരിക്കുന്ന യോഗക്ഷേമശക്തിയെ... അതുകൊണ്ടു തന്നെ എല്ലാ അമ്മമാർക്കും ആണ്, അല്ലെങ്കിൽ മാതൃത്വം വഴിയുന്ന എല്ലാവർക്കുമായിട്ടാണ്...)

No comments:
Post a Comment