Tuesday, May 12, 2020

മൃതസഞ്ജീവനി മന്ത്രം
🌹🌹🌹🌹🌹🌹🌹

ആയുർരോഗങ്ങൾ അകറ്റി രോഗങ്ങൾക്ക് ശമനംനല്കി ദീർഘായസ് നല്കുന്ന മന്ത്രമാണ് മൃതസഞ്ജീവനി മന്ത്രം . മഹാദേവന്റെ പ്രിതിക്കായ് ആണ് മൃതസഞ്ജീവനീ മന്ത്രം ചൊല്ലുന്നത് . ചിട്ടയോടും പുർണ്ണമായ എകാഗ്രതയോടും കൂടി വേണം ഈ മന്ത്രം ജപിക്കുവാൻ . ഈ മന്ത്രം ചൊല്ലി മഹാദേവനേ ഉപാസിച്ചാൽ ഏത് മാറാരോഗത്തിനും  ശമനം  ഉറപ്പാണ് .
മൃതസഞ്ജീവനി മന്ത്രത്തിന്റെ പ്രാധാനൃം വിളിച്ചോതുന്ന ഒരൂ കഥ പുരാണത്തിലുണ്ട് .

അസുരഗുരുവായ ശുക്രാചാരൃരുടെ അടൂത്ത് നിന്നും മൃതസഞ്ജിവനി മന്ത്രം സ്വായത്തമാക്കുവാൻ ദേവഗൂരുവായ ബൃഹസ്പതിയുടെ മകൻ കചനെ ദേവൻ മാർ നിയോഗിച്ചൂ . ഇതനൂസരിച്ച് കചൻ ശൂക്രാചാരൃരുടെ ശിഷൃനായി . എന്നാൽ ശുക്രാചാരൃരൂടെ മകളായ ദേവയാനിയും  കചനുമായി  പ്രണയം ഉണ്ടാകൂകയും അത് അറിഞ്ഞ  മറ്റ് അസുരൻമാർക്ക് കുച നോട് ശത്രുതയുണ്ടാകുകയും ചെയ്തൂ . ഇതേ തൂടർന്ന് ഒന്നിലധികം തവണ കചനേ അസുരൻമാർ വധിക്കുകയും എന്നാൽ ദേവയാനിയൂടെ അഭൃർത്ഥനപ്രകാരം മൃതസഞ്ജീവനിമന്ത്രം ഉപയോഗീച്ച് ശുക്രാചാരൃൻ കചദേവനെ മരണത്തിൽനിന്ന് രക്ഷിക്കകയും ചെയ്തൂ .ഇതോടെ കചനോടുള്ള അസുരൻമാരുടെ ശത്രുത ഇരട്ടിക്കൂകയാണ് ചെയ്തത് .ശുക്രാചാരൃർക്ക് രക്ഷിക്കാൻ ആകാത്തവിധം കചനെ കൊലപ്പെടൂത്തൂവാൻ അസുരൻമാർ തീരുമാനിച്ചൂ .ഇത്തവണ അവർ കചന്റെ ശരിരം അരച്ച് മദൃത്തിൽകലർത്തി ശുക്രാചാരൃർക്ക് കുടിക്കാൻകൊടുത്തു .അങ്ങനെ കചൻ ശുക്രാചാരൃരുടെ ഉദരത്തിൽചെന്ന് പെട്ടു.ധൃാനദൃഷ്ടിയാൽ കചൻ തന്റെ ഉദരത്തിലുണ്ടന്ന് ശുക്രാചാരൃർക്ക് മനസ്സിലായി . മൃതസഞ്ജീവനി മന്ത്രം ഉപയോഗീച്ച് കചനെ രക്ഷിച്ചാൽ തന്റെ വയർ പിളർന്ന് കചൻപുറത്ത് വരുന്നതോടെ താൻ മരണപ്പെടൂം എന്ന് മനസ്സിലാക്കിയ ശുക്രാചാരൃർ അതീന് ഒരു പരിഹാരം കണ്ടെത്തി .

ശുക്രാചാരൃർ മൃതസഞ്ജിവനി മന്ത്രം ഉറക്കെചെല്ലൂകയും തന്റെ ഉദരത്തിലുളള കചനോട് അത് മനപാഠമാക്കാൻ ആവിശപ്പെട്ടു. മൃതസഞ്ജീവനീമന്ത്രത്തിലൂടെ പുറത്ത് വന്ന കചൻ അതെ മന്ത്രംകൊണ്ട് ശുക്രാചാരൃർക്ക് ജീവൻ നല്കൂകയും ചെയ്തൂ .ദേവൻമാർ എൽപിച്ച ദൗത്യം പൂർതതിയാക്കിയ സന്തോഷത്തിൽ കചൻ ദേവലോകത്തേക്ക് മടങ്ങി.
പ്രപഞ്ചം നിയന്ത്രിക്കുന്ന ദേവൻമാർപോലും അതി പ്രാധാനൃത്തോടെ കണ്ടിരുന്ന മന്ത്രമാണ് മൃതസഞ്ജീവനി മന്ത്രം.

നമൂക്ക് ആ മന്ത്രമൊന്ന് അറിയണ്ടേ ?
ഇതാണ് ആ മഹാമന്ത്രം

ഒാം ജൂംസ: ഈം സൗ: ഹംസ
സഞ്ജീവനി മമ ഹൃദയ ഗ്രന്ഥി പ്രാണം
കുരു കുരു സോഹം  സൗ: ഈം സ: ജൂം
അമൃഠോം  നമ:ശിവായ

അക്ഷരത്തെറ്റില്ലാതെ , മനസ്സിൽ മഹാദേവനേ സ്മരിച്ച് ഈ മന്ത്രം നിത്യേന ഉരുവിട്ടാൽ എത് മാറാരോഗത്തിൽനിന്നൂ പോലും മോചനമൂണ്ടാകും എന്ന കാരൃത്തിൽ സംശയമേ വേണ്ടാ. ഓംശംഭോ മഹാദേവാ

No comments: