Monday, May 04, 2020

വളരെ ലഘുവായി ദീക്ഷാദികൾ ഇല്ലാത്ത സാധാരണ ഹിന്ദുവിനു അവന്റെ ദിനചര്യകൾ എങ്ങനെ വേണം എന്നു ഒരു വ്യക്തി ചോദിച്ചിരുന്നു...

പ്രഭാത വന്ദനം....

കിടക്കയിൽ നിന്നും എഴുന്നേറ്റ ഉടനെ അവിടെ ഇരുന്നു കൊണ്ട്...

""ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു
  ഗുരുർ ദേവോ മഹേശ്വര
 ഗുരു സാക്ഷാത് പരം ബ്രഹ്മാ
 തസ്മൈ ശ്രീ ഗുരവേ നമഃ ""

എന്നു ചൊല്ലുക

കൈകൾ നോക്കി

""കാരാഗ്രെ വസതെ  ലക്ഷ്മി
 കര മദ്ധ്യേ സരസ്വതി
കര മൂലേതു ഗൗരി
പ്രഭാതേ കര ദർശനം..  എന്നു പ്രാർത്ഥിച്ചു

പ്രാഥമിക കൃത്യം ചെയ്യുക..

ശുഭ വസ്ത്രം ധരിച്ചു. പൂജ മുറി ഉണ്ടങ്കിൽ അവിടെ വിളക്ക് വച്ചു.
കിഴക്കോട്ടു നോക്കി ഇരുന്നു.. പഞ്ച അംഗങ്ങളിൽ അതായത് അഞ്ചു സ്ഥലത്തു ഭസ്മം ധരിക്കുക ..

നെറ്റി.. കഴുത്തു.. നെഞ്ച്.. രണ്ട് കൈകളിൽ..

ഒരു പാത്രം.. (പഞ്ച പാത്രം ) സ്പൂൺ (ഉദ്ധരണി ) താലം.. എന്നിവ എടുത്തു പഞ്ച പാത്രത്തിൽ ജലം നിറച്ചു. മുൻപിൽ വയ്ക്കുക തൊട്ടടുത്ത തന്നെ താലം വയ്ക്കുക. സ്പൂൺ ജലത്തിൽ ഇട്ടു വയ്ക്കുക..

ആ ജലത്തിൽ മോതിരം വിരൽ തൊട്ടു കൊണ്ട് ഈ മന്ത്രം മൂന്നു പ്രാവശ്യം ജപിക്കുക..

""ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി
  നർമ്മദേ സിന്ധു കാവേരി ജലേ അസ്മിൻ സന്നിധിo കുരു "" എന്നു ചൊല്ലി

സ്പൂൺ ഇടതു കയ്യും കൊണ്ട് പിടിച്ചു മൂന്ന്  പ്രാവശ്യം ജലം വലതു കയ്യിൽ ഒഴിച്ച് കുടിക്കുക..

ഓരോ പ്രാവശ്യം കുടിക്കുമ്പോഴും ഈ മന്ത്രങ്ങൾ ചൊല്ലുക ഓരോന്നായി..

1) ""ഓം അച്യുതായ നമ
2)  ഓം അനന്ദായ നമ
3)  ഓം ഗോവിന്ദായ നമ ""

ശേഷം പന്ത്രണ്ടു പ്രാവശ്യം ഗായത്രി മന്ത്രത്താൽ സൂര്യനെ നോക്കി ജലം കൊടുക്കുക (അർഘ്യo കൊടുക്കുക ) ആ ജലം താലത്തിൽ അർപ്പിക്കുക ശേഷം മൂന്നു പ്രാവശ്യം സൂര്യ ഗായത്രി മന്ത്രത്തലും അത് പോലെ ജലം കൊടുക്കുക..

""ഓം ഭൂർ ഭുവ സ്വ.. തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ധീയോ യോ ന പ്രചോദയാത്"" (പന്ത്രണ്ടു പ്രാവശ്യം )

""ഓം ഭാസ്കരായ വിദ്മഹേ
ദിവാകരായ ധീമഹി
 തന്നോ സൂര്യ പ്രചോദയാത് ""

ശേഷം അഷ്ടാക്ഷരം പഞ്ചാക്ഷരം മന്ത്രം..  21..32..54..108.. എന്നിവയിൽ ഏതെങ്കിലും ക്രമത്തിൽ ജപം ചെയ്യുക..

അഷ്ടാക്ഷരം...

"ഓം നമോ നാരായണ "

പഞ്ചാക്ഷരം..

"ഓം നമഃ ശിവായ""

പിന്നീട് ഇഷ്ടാനുസരണം സ്തോത്രം സഹസ്രനാമ മുതലായവ ചെയ്യാം...
ബാക്കിയുള്ള ജലം തുളസി ചെടിയ്ക്കു ഒഴിക്കുക..

ഇതു സ്ത്രീകൾക്കും പുരുഷന്മാർക്കും ഉള്ള വിധി ആകുന്നു..
🙏😊

No comments: