Wednesday, May 13, 2020

ആത്മോപദേശശതകം - 28
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

സത്യദർശികളുടെ ദർശനമൊക്കെ ഒരേ പോലെയാ. നാരായണഗുരുദേവന്റെ ആത്മോപദേശശതകം ജനനീനവരത്നമഞ്ജരിയൊക്കെ ആദ്യം കാണുമ്പൊ വളരെയധികം ആശ്ചര്യപ്പെട്ടുപോയി. എന്തൊരു സാമ്യത! മഹർഷി പറഞ്ഞ ഓരോ വാക്കുകളും ഗുരുദേവൻ മഹർഷി എഴുതുന്നതിന് മുൻപ് എഴുതിയിട്ടുള്ളതാണ് ഈ കൃതി ((ആത്മോപദേശശതകം)).

നാരായണഗുരുസ്വാമി വന്ന് ഭഗവാനെ കണ്ടിട്ട്, രമണമഹര്‍ഷിയെ കണ്ടിട്ട് പോണ കഥ ഇന്നലെ പറഞ്ഞു. ഗുരുദേവൻ രമണമഹര്‍ഷിയെ കുറിച്ച് പറഞ്ഞൊരു കമന്റ് ഏകദേശം പ്രചാരത്തില് എല്ലാവര്‍ക്കും അറിയണതാണ്. ഗുരുദേവൻ പറഞ്ഞത്; "രാജസർപ്പം" എന്ന് പറഞ്ഞുവത്രെ! രാജസർപ്പം എന്ന് വച്ചാൽ അത് ഇങ്ങട് ഊതിയാ മതീന്നാണ്. മഹർഷി പറഞ്ഞു... ((കുഞ്ചുസ്വാമി ആണ് എന്നോട് പറഞ്ഞത് അത്. എന്തോ ഒരു പതിനഞ്ച് പതിനാറ് വയസ്സ് ഉള്ളപ്പോ കുഞ്ചുസ്വാമി ഇങ്ങനെ കാണുമ്പോ ചിലപ്പോ ചിലതൊക്കെ ചോദിയ്ക്കും സ്വാമി ഇങ്ങനെ പറയും.)) ഭഗവാൻ പറഞ്ഞുവത്രെ "പൂര്‍ണ്ണപുരുഷനാണ് പക്ഷേ അദ്ദേഹത്തിന് നിയതി ചിലതൊക്കെ ചെയ്യേണ്ടത് ലോകത്തിലുള്ളത് കൊണ്ട് അദ്ദേഹം ഇങ്ങനെ ആരും അറിയാതെ ഇരിയ്ക്കണൂ."

പൂര്‍ണ്ണപുരുഷനാണ് എന്ന് പറഞ്ഞു.

ആ വാക്ക് പറഞ്ഞത് പൂര്‍ണ്ണപുരുഷനാണ് എന്നാണ്. പൂര്‍ണ്ണതയ്ക്കേ പൂര്‍ണ്ണതയെ അറിയാനൊക്കൂ.

മഹാപുരുഷന്മാരെ വാഴ്ത്താനല്ലാ അവര് ഇവിടെ വരണത്. സ്വാമി രാമതീർത്ഥൻ വളരെ ധീരതയോടെ പറയുന്ന ഒരു വാക്കുണ്ട്; "Do not sell your liberty to Buddha Christ or Krishna. They came, all the prophets came to make you free. Do not enslave yourself to them." മഹാപുരുഷന്മാരൊക്കെ വരണത് അവരെന്ത് കണ്ടുവോ അവരെന്ത് സത്യം അറിഞ്ഞുവോ ആ സത്യം നമ്മളിലും പ്രകാശിയ്ക്കാനായിട്ടാണ്. അത് പ്രകാശിച്ച് കാണുമ്പഴേ അവരും സന്തോഷിയ്ക്കൊള്ളൂ. അവരെ ആരാധിയ്ക്കണത് കൊണ്ട് അവര് സന്തോഷിയ്ക്കില്ലാ അവരെ പൂജിയ്ക്കണത് കൊണ്ട് അവര് സന്തോഷിയ്ക്കില്ലാ. എന്നാൽ പൂജിയ്ക്കണ്ടാന്നോ ആരാധിയ്ക്കണ്ടാന്നോ അല്ലാ. അതൊക്കെ നമ്മൾടെ ഒരു ഭക്തിയെ ആദരവിനെ കാണിയ്ക്കാൻ നമുക്കൊരു സുഖമുണ്ട് ആ ഭക്തി ചെയ്യുമ്പോ. അത് കാര്യം വേറെ. പക്ഷേ അത് മാത്രം കൊണ്ട് അവര് സന്തോഷിയ്ക്കില്ലാ. അവര് ഏതൊരു സത്യം അറിഞ്ഞുവോ, ഏതൊരു അമൃതം കുടിച്ചുവോ ആ അമൃതം നമ്മളും നുകർന്നാലേ അവർക്ക് സന്തോഷാവൂ. ആ അമൃതത്തിനെ ഓരോ ശ്ലോകത്തിലും നിറച്ചാണ് നമുക്ക് ഈ ആത്മോപദേശശതകത്തില് തന്നിരിയ്ക്കണത്.

സ്വയം അനുഭൂതിമണ്ഡലത്തിൽ നിന്നും ഇറങ്ങി വന്ന് പറഞ്ഞ ഈ വാക്ക്, ശ്രീവല്ലഭാചാര്യസമ്പ്രദായത്തില് പ്രസ്ഥാനചതുഷ്ടയം എന്ന് പറയും. ((സാധാരണ പ്രസ്ഥാനത്രയം എന്നാണ്. ബ്രഹ്മസൂത്രം, ഭഗവത് ഗീത, ഉപനിഷത്ത്.)) പ്രസ്ഥാനചതുഷ്ടയം എന്ന് പറയും അവര് എന്താന്ന് വച്ചാൽ; 'വേദവാക്യാനി കൃഷ്ണസ്യ വാക്യാനി വ്യാസവചനാനി സമാധി ഭാഷാ ച' എന്നാണ്. കൃഷ്ണവാക്യം ഗീത, വ്യാസവചനം ബ്രഹ്മസൂത്രം, വേദവചനം ഉപനിഷത്തുക്കൾ, പിന്നെ സമാധിഭാഷ ന്നാണ്. ഭാഗവതത്തിന് പറഞ്ഞതാണ് സമാധിഭാഷ ന്ന്. അതിലെ വാക്കുകളൊക്ക സമാധിനാ അനുസ്മര തത് വിചേഷ്ടിതം എന്നാണ് വ്യാസന് instruction തന്നെ. സമാധിഭാഷ എന്നാണ്. മനോമണ്ഡലത്തിൽ നിന്നും എഴുതിയതല്ലാ മനോമണ്ഡലത്തിൽ നിന്നും ചിന്തിച്ച് വിചാരം ചെയ്ത് ഒക്കെ എഴുതിയതല്ലാ. അത് കൊണ്ട് അതിന് സമാധിഭാഷ എന്ന് തന്നെ അവര് പേര് വച്ചു.

ആത്മോപദേശശതകം കാണുമ്പോ നമുക്ക് ഇതും സമാധിഭാഷയാണ്.


               ((നൊച്ചൂർ ജി 🥰🙏))
Divya 

No comments: