Sunday, May 03, 2020

സത്യം തിരിച്ചറിയാത്തവന് ശാസ്ത്രം ഭാരമാണ്. അശാന്തനു മനസ്സ് ഭാരമാണ്;      ആത്മാവിനെ അറിയാത്തവന് ദേഹം ഭാരമാണ്.     
സൗന്ദര്യം, ആയുസ്സ്, മനസ്, ബുദ്ധി, അഹങ്കാരം, പ്രത്യേക അഭിരുചി എന്നിവയെല്ലാം തന്നെ ഭാരം ചുമക്കുന്നവനെ പോലെ മൂഡ ബുദ്ധികൾക്കും ദുഃഖാസ്പദമാണ്.
എതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പരിചയപ്പെട്ടിട്ടു സജ്ജനങ്ങൾ ദുഃർജ്ജനങ്ങളെയെന്ന പോലെ യൗവനം ശരീരത്തെ വിട്ടു പോകുന്നു. ഒരിക്കലും സ്ഥിര സുഖം തരാത്തതും അത്യന്ത നിസ്സാരവും സദാ മരണഭീതികൊണ്ടു നിറഞ്ഞതുമായ ഈ ആയുസ്സിനെപ്പോലെ കൊള്ളരുതാത്ത മറ്റൊന്നും ലോകത്തിൽ ഇല്ല തന്നെ.

                യോഗവാസിഷ്ഠം

No comments: