ഇത് വളരെ അപൂർവമായ ഒരു ഫോട്ടോയാണ് നെയ്യാറ്റിൻകര അമരവിളയ്ക്ക് സമീപം കാശിലിംഗസ്വാമികളുടെ സമാധിക്ഷേത്രമാണ് ചിത്രത്തിൽ കാണുന്നത്. അപൂർവ ഫോട്ടോ എന്ന് പറയാൻ കാരണം ഇവിടത്തെ നിലവറയിൽ രണ്ടു പേർ സമാധിയിൽ പ്രവേശിച്ചിട്ടുണ്ട് കാശിലിംഗ സ്വാമിയും 15 വയസുള്ള മകനും . ആദ്യം മകൻറ സമാധി ചടങ്ങുകൾ നിലവറയിൽ പൂർത്തിയാക്കി തുടർന്ന് കാശിസ്വാമികളും അതിൽ പ്രവേശിച്ച് സമാധിയായി ( ചിത്രം ശ്രദ്ധിച്ചാൽ അറിയാം ). ഭക്തജനങ്ങൾ സൗകര്യം കിട്ടുമ്പോൾ അവിടെ പോകണം ഇതുപോലുള്ള ജീവൽസമാധി സ്ഥാനങ്ങളിൽ ചെല്ലുമ്പോൾ നമുക്ക് ആത്മതത്വം കുറച്ചു കൂടി ഉറയ്ക്കും. മാത്രമല്ല സമാധി സ്ഥാനങ്ങളിലെ ചൈതന്യം ഈ മാർഗ്ഗത്തിൽ മുന്നോട്ട് പോകാൻ നമ്മെ പ്രേരിപ്പിക്കുന്നു. ക്ഷേത്രത്തിലെ പ്രധാന ശാന്തി ശ്രീ. ആനന്ദാണ് ഈ ഫോട്ടോ അയച്ചു തന്നത്. അദ്ദേഹത്തിന് നന്ദി. എല്ലാം വർഷവും നാരായണീയ മഹോത്സവത്തിന്റെ ഭാഗമായി ഇവിടെ ഏകാഹ നാരായണീയ യജ്ഞങ്ങൾ നടത്താറുണ്ട്.
No comments:
Post a Comment