Wednesday, May 27, 2020

*ഭഗവാൻ ധ്യാനിക്കുന്നത് ആരെ?*

അതിരാവിലെ ശ്രീകൃഷ്ണ ദർശനത്തിനെത്തിയതായിരുന്നു യുധിഷ്ഠിരൻ.
എന്നാൽ അദ്ദേഹം കണ്ടത് ഭഗവാൻ ധ്യാനിച്ചു കൊണ്ടിരിക്കുന്നതാണ്‌.ഇത് യുധിഷ്ഠിരനെ ചിന്തിപ്പിച്ചു.ഏറെ നേരം കഴിഞ്ഞ് ഭഗവാൻ ധ്യാനത്തിൽ നിന്നും ഉണർന്നു .അദ്ദേഹം ഭഗവാനോട് അൽഭുതത്തോടെ അന്വേഷിച്ചു. "കൃഷ്ണാ... ! അവിടുന്ന് ലോകൈകനാഥൻ! മറ്റുള്ളവർ ഏതു നേരവും ധ്യാനിക്കുന്നതും ഉരുവിടുന്നതും അങ്ങയു ടെ നാമം! അങ്ങിനെയുള്ള ഭഗവാൻ ആരെയാണ് ധ്യാനിക്കുന്നത്‌ "? ഭഗവാൻ പുഞ്ചിരിയോടെ അരുളി" ശരശയ്യയിൽ ഭീഷ്മ പിതാമഹൻ കിടക്കുകയാണ്. ശരീരത്തിന്റെ ഓരോ ഭാഗത്തുംകൂർത്ത അമ്പുകൾ തറച്ച് അതികഠിനമായ വേദന അനുഭവിക്കുമ്പോഴും, അദ്ദേഹം സദാ സ്മരിക്കുന്നത് എന്നെയാണ്! നാവിൽ എന്റെ നാമങ്ങളാണ്! അതിനാൽ എന്റെ മനസ്സുമുഴുവൻ ഭീഷ്മരിലാണ് ' എന്നെ സ്മരിക്കുന്നവനെ ഞാനെങ്ങിനെ സ്മരിക്കാതിരിക്കും?"

ആരാണോ നിരന്തരം ഈശ്വര സ്മരണയിൽ മുഴുകിയിരിക്കുന്നത്, ഈശ്വരൻ അവരെക്കുറിച്ചുള്ള സ്മരണയിലായിരിക്കും എപ്പോഴും...!

No comments: