ഭാഗ്യസൂക്തം [അർത്ഥത്തോട് കൂടി ]
ഭാഗ്യസൂക്തം ദിവസവും ജപിച്ചാല്‍ ഉണ്ടാകുന്ന ഗുണം എന്ത്?
-----------------------------------------
മഹാവിഷ്ണുവിനു നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നാണ് ഭാഗ്യസൂക്താര്‍ച്ചന. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കുന്നതിനും സാമ്പത്തികനേട്ടത്തിനും ഐശ്വര്യത്തിനും സല്‍സന്താനങ്ങള്‍ക്കും ഭാഗ്യസൂക്തം ജപിക്കുന്നത് ഉത്തമമാണ്. അര്‍ഥം അറിഞ്ഞ് ഭക്തിയോടെ വേണം ഭാഗ്യസൂക്തം ജപിക്കാന്‍.
വേദങ്ങളില്‍ പ്രമുഖ സ്ഥാനത്തുളള ഋഗ്വേദത്തിലെ ഏഴു മന്ത്രങ്ങളാണു ഭാഗ്യസൂക്തം. ഭാഗ്യ സൂക്തത്തിലെ ആദ്യ മന്ത്രത്തില്‍ അഗ്‌നിയെയും ഇന്ദ്രനെയും മിത്ര വരുണന്മാരെയും അശ്വിനിദേവതകളെയും പൂഷാവിനെയും ബ്രാഹ്മണസ്പതിയെയും വന്ദിക്കുന്നു. തുടര്‍ന്നുള്ള ആറു മന്ത്രങ്ങളില്‍
മരീചിയുടെ കുലത്തിൽ പിറന്ന കശ്യപ മഹർഷിയുടേയും അദിതിയുടേയും പുത്രനായ ഭഗനെ പ്രീതിപ്പെടുത്തന്ന ഭാഗമാണ്
ജാതകത്തില്‍ ഒന്‍പതാം ഭാവമാണു ഭാഗ്യാധിപനെ സൂചിപ്പിക്കുന്നത്. ഭാഗ്യാധിപനു മൗഢ്യമുളളവരും പാപയോഗമുളളവരും ദോഷകാഠിന്യം കുറയ്ക്കാന്‍ ഭാഗ്യസൂക്താര്‍ച്ചന നടത്തുന്നതും ഇഷ്ടദേവതയെ ധ്യാനിച്ച് ഭാഗ്യസൂക്തം ജപിക്കുന്നതും ഉത്തമമാണ്.
ഇത് എല്ലാ ദിവസവും രാവിലെ ശുദ്ധിയോടും ഭക്തിയോടും കൂടി ജപിക്കുകയാണെങ്കിൽ ഒരു ലക്ഷം ശിവാലയം ദർശ്ശിച്ച ഫലം ലഭിക്കുമെന്നാണ് വിശ്വാസം. മാത്രമല്ല രോഗിയായ ഒരാൾ ദിവസവും ഈ സൂക്തം ഭക്തിയോടെ ജപിക്കുകയാണെങ്കിൽ വേഗം രോഗവിമുക്തനാകുമെന്നും പറയുന്നു.]
*ഓം*
- 1 -
ഓം പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാ മഹേ പ്രാതർമ്മിത്രാ വരുണ പ്രതരി ശ്വിനാ; പ്രാതർഭഗം പൂഷണം ബ്രഹ്മണസ്പതിം പ്രാത: സോമമുത രുദ്രം ഹുവേമ
അർത്ഥം :-
ഈ പ്രഭാതത്തിൽ സ്വന്തം പ്രകാശരൂപമായ ജഗദീശ്വരനെ പ്രാർത്ഥിക്കുന്നു. പരമഐശ്വര്യ ദാതാവായ അങ്ങ് എൻ്റെ ശരീരത്തിലെ എല്ലാ പ്രാണാനുകളും (പ്രാണൻ ഉദാനൻ വ്യാനൻ അപാനൻ സമാനൻ) കൃതമാക്കേണമേ! അങ്ങാണ് സൂര്യനേയും ചന്ദ്രനേയും സൃഷ്ടിച്ചത് .അങ്ങയെ ഞങ്ങൾ ഭജിക്കുന്നു. ഈ പ്രപഞ്ചത്തേയും വേദങ്ങളേയും സദാ രക്ഷിക്കുന്ന ജഗദീശ്വരാ , അങ്ങ് ഞങ്ങളുടെ എല്ലാ രോഗങ്ങളും ദുരിതങ്ങളും അകറ്റിയാലും.
- 2 -
പ്രാതർജ്ജിതം ഭഗമുഗ്രം ഹുവേമ വയം പുത്രമദിതേര്യോ വിധർത്താ; ആർദ്ധറശ്ചിദ്യം മന്യമാന - സ്തുരശ്ചിദ്രാജാചിദ്യം ഭഗം ഭക്ഷീത്യാഹ .
അർത്ഥം:-
ഈ പ്രഭാതത്തിൽ ഞാൻ അങ്ങയെ പ്രാർത്ഥിക്കുകയാണ്. അങ്ങ് ഈ ലോകത്തിലെ എല്ലാ വസ്തുക്കളെയും ഉൾക്കൊള്ളുന്നു. എനിക്ക് എല്ലാ ഐശ്വര്യത്തെയും നൽകിയാലും! എല്ലാം അറിയുന്ന അങ്ങ് ഈ ലോകത്തിലെ എല്ലാ ഐശ്വര്യങ്ങളും എനിക്ക് നൽകിയാലും .ഈ ലോകത്ത് എത്ര സൂര്യന്മാരുണ്ട് .എത്ര നക്ഷത്രങ്ങളുണ്ട്. അവയെയെല്ലാം സംരക്ഷിക്കുന്ന ഭഗവാനെ ,എനിക്ക് എല്ലാ ഐശ്വര്യങ്ങളും നൽകിയാലും. അതിനായി അല്ലയോ ഈശ്വരാ! ഞാൻ അങ്ങയെ സ്തുതിക്കുന്നു പ്രാർത്ഥിക്കുന്നു.
-3-
ഭഗ പ്രണേതർഭഗസത്യരാധോ ഭഗേ മാന്ധിയ മുദവാദദന്ന: ;ഭഗ പ്രാണോ ജനയഗോഭിരശ്വൈർ ഭഗപ്രനൃഭിർനൃവന്തസ്യാമ.
അർത്ഥം :-
ഈശ്വരാ അവിടുന്ന് ഭാജനീയനാണ് .എല്ലാം അവിടുത്തെ സൃഷ്ടികളാണ്. അവിടുന്ന് എല്ലാ ഐശ്വര്യങ്ങളുടേയും മൂർത്തിയാണ്. എല്ലാധനങ്ങളും അവിടുന്ന് തരുന്നവയാണ്. സത്യമായ ധർമ്മ പ്രവർത്തനം ചെയ്യുവാൻ അവിടുത്തെ കടാക്ഷം വേണം. അത് അവിടുന്ന് തന്നാലും! ആ കടാക്ഷം ലഭിക്കാൻ നല്ല ബുദ്ധി വേണം .ഈശ്വരാ !ആ ബുദ്ധി നൽകി ഞങ്ങളെ രക്ഷിച്ചാലും .ഈശ്വരാ! ഞങ്ങൾക്ക് പശു ,കുതിര എന്നിവയെ നൽകിയാലും
[ഇവിടെ പശു എന്നാൽ ഐശ്വര്യമുള്ളത് എന്ന അർത്ഥം .കുതിര എന്ന് പറഞ്ഞാൽ മുന്നോട്ട് മാത്രം പോകുക എന്ന അർത്ഥം .അതായത് മുന്നോട്ട് കുതിക്കുന്ന ഐശ്വര്യം എന്ന് അർത്ഥം]
ഐശ്വര്യരൂപമേ! അവിടുത്തെ ദയ കൊണ്ട് ഞങ്ങൾ ഉത്തമ മനുഷ്യരാകട്ടെ. വീരന്മാരിൽ വീരനാകട്ടെ. ശ്രേഷ്ഠരിൽ ശ്രേഷ്ഠരാകട്ടെ.
- 4 -
ഉതേദാനീം ഭഗവന്തസ്യാമോ/ത പ്രപിത്വ ഉത മദ്ധ്യേ അഹ്നാം: ഉതോ ദിതാ മഘവസ്ഥ് സൂര്യസ്യ വയം ദേവാനാം സുമതൌസ്യാമ.
അർത്ഥം :-
അല്ലയോ ഭഗവാനെ! ഈശ്വരാനുഗ്രഹത്താൽ ഞങ്ങൾക്ക് ഉയർച്ചയും മഹത്വവും ഉണ്ടാകണേ ! സ്വന്തമായി പ്രവർത്തിക്കാനുള്ള കഴിവ് ഉണ്ടാകണമേ! അങ്ങിനെ ഞങ്ങൾക്ക് എന്നും ഐശ്വര്യവും ശക്തിയും ഉണ്ടാകണമേ! അതു മാത്രമല്ല ദിവസം മുഴുവനും ഞങ്ങൾക്ക് നല്ല വരുമായി അടുക്കുവാനും സമയം ചെലവഴിക്കാനും കഴിയണമേ! .നല്ല വിദ്വാന്മാരുടേയും ധർമ്മത്തിൽ ജീവിക്കുന്നവരുടേയും പ്രേരണ ലഭിക്കേണമേ! .അങ്ങിനെ ഞങ്ങൾ എല്ലായ്പ്പോഴും പ്രവർത്തി ചെയ്യുന്ന രാവട്ടെ. ഈ നിമിഷം മുതൽ ഞാൻ എപ്പോഴും പ്രവർത്തി ചെയ്യുന്നവനായിരിക്കും .അതിൽ നിന്ന് കിട്ടുന്ന ആദായം വീടിന്റെയും നാടിന്റേയും നന്മക്കായി ഉപയോഗിക്കാൻ തോന്നണേ !.
- 5-
ഭഗ ഏവ ഭഗവാ ~ അസ്ത ദേവാ സ്തേന വയം ഭഗവന്തസ്യാമ: തന്ത്വാ ഭഗ സർവ്വ ഇജ്ജോഹവീതി സനോ ഭഗ പുര ഏതാ ഭവേഹ
അർത്ഥം :-
ഭഗവാനെ !എല്ലാ ഐശ്വര്യങ്ങളും അവിടുത്തേതാണ്. ആ ഐശ്വര്യങ്ങളല്ലാം എന്റെ വീട്ടിലും ഉണ്ടാക്കുവാൻ ഞാൻ ഉള്ളഴിഞ്ഞ് അവിടത്തോട് പ്രാർത്ഥിക്കുന്നു .എല്ലാ നന്മകളും ഐശ്വര്യവും നൽകിയാലും .അത് ഞാൻ ലോകത്തിന്റെ നന്മക്കായി ഉപയോഗിക്കാം .അതിന് വേണ്ടി എന്റെ ശരീരവും ,മനസ്സും ,ധനവും ഉപയോഗിക്കാൻ ഭഗവാനെ! അവസരം തന്ന് അനുഗ്രഹിച്ചാലും.
- 6-
സമധ്വരായോഷസോ നമന്ത ദധിക്രാവേവ സുചയേ പദായ; അർവ്വാചീനം വസുവിദം ഭഗന്നോ രഥമിവാശ്വാ വാജിന ആവഹന്തു
അർത്ഥം :-
ഇങ്ങിനെ ദിവസവും ആഹ്വാനം ചെയ്യുന്നു .പവിത്രസ്ഥാനമായ ദധി ക്രാ വനത്തിൽ എങ്ങിനെയാണോ ശക്തിശാലികളായ കുതിരകൾ രഥത്തെ വലിക്കുന്നത് അപ്രകാരം അത്രയും ശക്തിയോടെ ആഹ്വാനം ചെയ്യുന്നു.
- 7 -
അശ്വാവതീർഗ്ഗോമതീർന്ന ഉഷാസോ വീരവതീസ്സദമുച്ഛന്തു ഭദ്രാ:; ഘൃതന്ദു ഹാനാ വിശ്യത: പ്രപീതാ യൂയം പാത സ്വസ്തിഭിസ്സദാനാ:
അർത്ഥം:-
ഇപ്രകാരം എല്ലാവർക്കും സമ്പത്തും നല്ല മനസ്സും ലഭിക്കുവാൻ അനുഗ്രഹിച്ചാലും!

1 comment:
യോമാംഗ്നേ ഭാഗിനഗും സന്തമത എന്നു തുടങ്ങുന്ന വരികളുടെ അർത്ഥം കാണുന്നില്ല
Post a Comment