*കുലദേവത പൂജയുടെ പ്രാധാന്യം എന്ത്?*
*🔥🔱🔱🔱🔥*
ഓരോ കുടുംബക്കാര്‍ അവരവരുടേതായി ഓരോ ദേവതകളെ കുടിയിരുത്തുന്നു. തങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങളുടെ പരിഹാരത്തിനും അഭീഷ്ടസിദ്ധിക്കായും ഈ ദേവതക്കായി പൂജകള്‍ സമര്‍പ്പിക്കുന്നു
കുലം എന്നാല്‍ പാരമ്പര്യത്തില്‍ ഊന്നി ജീവിക്കുന്ന കുടുംബത്തെയും ദേവത എന്നാല്‍ ഐശ്വര്യത്തോടെ സംരക്ഷിക്കുന്ന പ്രതിഷ്ഠ ദൈവമായും ഭാരതത്തില്‍ കരുതിപ്പോരുന്നു . പരമ്പരാഗതമായി ഓരോ കുടുംബത്തിന്നും ഇത്തരത്തില്‍ ഒരു കുലദേവത ആരാധനാ മൂര്‍ത്തിയായി നിലകൊണ്ടിരുന്നു . ആ കുടുംബത്തിലെ അംഗങ്ങള്‍ക്കും അവരെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജനസമൂഹത്തിനും കുലദേവത സംരക്ഷിച്ചു പോരുന്നു കുലദേവതയുടെ പൂജകള്‍ കുടുംബംഗങ്ങള്‍ കൃത്യനിഷ്ഠയോട് കൂടി ചെയ്യേണ്ടതാണ് എന്നാണ് വിശ്വാസം
കുലത്തെ സംരക്ഷിക്കുന്ന ദേവത തന്നെയാണ് ആ വിധ ധർമ്മങ്ങളെയും ഭരിക്കുന്നത് അഥവാ സംരക്ഷിക്കുന്നത്
" കുലം ച കുലധർമ്മം ച മാം ച
പാലയ പാലയ '' എന്ന് ചൊല്ലുന്നുണ്ടല്ലോ. അങ്ങനെ കുലധർമ്മങ്ങളെ പാലിക്കുന്നതിനാൽ പരദേവത ധർമ്മദേവതയുമാകുന്നു.കൂടാതെ ധർമ്മ ദേവതക്ക് വംശപാരമ്പര്യമായി സേവിക്കപ്പെട്ടു വരുന്ന ദേവതയെന്ന് ശബ്ദതാരാവലിയിൽ പറയുന്നു. ഈ വിധം പരദേവത ഭരദേവത, കുലദേവത, ധർമ്മദേവത എന്നിവയെല്ലാം ഒരേ അർത്ഥത്തെ തന്നെയാണ് സൂചിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാം
ഇനി മാതൃവഴിയാണോ പിതൃവഴിയാണോ പരദേവതയെ ആരാധിക്കേണ്ടത് എന്ന് നോക്കാം. ഇവിടെ മാതാവു വഴി പിതാവു വഴി എന്നതിന് പ്രസക്തിയില്ല. കാരണം പൂർവ്വികാചാര്യന്മാർ ധർമ്മദേവത അഥവാ പരദേവതയെ പൂജിക്കണമെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. മാതൃവഴിയാണോ പിതൃവഴിയാണോ എന്ന് പ്രത്യേകം എവിടെയും പറയാത്തതിനാൽ ഇത് 2 വഴിയുമുള്ള ആരാധനക്ക് പ്രസക്തിയുണ്ടെന്ന് പറയാൻ കഴിയും
*പരദേവതയെ എങ്ങനെ കണ്ടെത്താം*
*🔥🔥 🔥*
പരദേവതയാരെന്ന് കണ്ടെത്തുവാൻ ഉത്തമനായ ഒരു ജ്യോതിഷിക്ക് കഴിയും പ്രശ്നത്തിൽ 4,9ഭാവങ്ങൾ കൊണ്ടാണിത് ചിന്തിക്കുന്നത്.നാലാം ഭാവാധിപൻ,4ൽ നിൽക്കുന്ന ഗ്രഹം നാലാം ഭാവത്തെ ദൃഷ്ടി ചെയ്യുന്ന ഗ്രഹം ഇവർക്ക് പറഞ്ഞിട്ടുള്ള മൂർത്തികളായിരിക്കും ധർമ്മ ദേവത അഥവാ പരദേവതകൾ
*പരദേവതാപൂജ ചെയ്തില്ലെങ്കിൽ എന്താണ് ദോഷം?*
🔥
കുടുംബങ്ങളിൽ ദുർമ്മരണങ്ങളും രോഗ ദുരിതങ്ങളും ദാമ്പത്യ പ്രശ്നങ്ങളും സന്താന പ്രശ്നങ്ങളും ഐശ്വര്യക്ഷയവും തീവ്രതരമായ രീതിയിൽ അനുഭവിക്കാൻ ഇത് കാരണമാകുന്നു .എന്നാൽ വിധി പ്രകാരം പൂജിച്ചാൽ 'ധർമ്മദൈവം പ്രസാദിച്ചേ കുളിർപ്പൂ തറവാടുകൾ ' എന്ന് പ്രശ്ന രീതിയിൽ പറയുന്നു. അതായത് കുലദൈവം അഥവാ പരദേവത പ്രസാദിച്ചാലേ കുടുംബത്തിൽ ഐശ്വര്യമുണ്ടാവൂ ഈ ധർമ്മദൈവം കുടുംബസമൃദ്ധിക്ക് വേണ്ടി പ്രതിസമം അഥവാ പ്രതിവർഷം അല്ലെങ്കിൽ വർഷം തോറും ഭക്തിപൂർവ്വം പൂജിക്കപ്പെടേണ്ടതാണ്. അതിനാൽ വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും പരദേവതയെ ഭക്തിപൂർവ്വം പൂജിക്കണമെന്നും അതിലൂടെ മാത്രമേ കുടുംബ ഐശ്വര്യം സമൃദ്ധിയായി ഉണ്ടാവുകയുള്ളൂ എന്നും തെളിയുന്നു
*കുടുംബ പരദേവതയാരെന്ന് അറിയാൻ കഴിഞ്ഞില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്* ?
*🔥🔥*
അപ്പോൾ ആരെ ആരാധിക്കണം. ഇത് പലർക്കും സംശയമാണ്. അങ്ങനെയുള്ള സന്ദർഭത്തിൽ നിസ്സംശയം പറയട്ടെ, അതിൽ യാതൊരു വിഷമവും വേണ്ട, സകല ദേവതാ സ്വരൂപിണിയായിരിക്കുന്ന ജഗദംബികയെ, പരാശക്തിയെ പൂജിക്കാവുന്നതാണ് എങ്ങനെയെന്നാൽ പരദേവത, കുലദേവതാ ഭരദേവത, ധർമ്മദേവത എന്നീ നാമങ്ങളെല്ലാം ദേവിയെ തന്നെയാണ് സൂചിപ്പിക്കുന്നത്. അതെങ്ങനെയെന്നാൽ ഈ നാമങ്ങളുടെ താന്ത്രികമായ അർത്ഥങ്ങളെ പരിശോധിക്കാം
ഒന്നാമത് പരദേവത പര ' എന്നതിന് എല്ലാറ്റിനും അപ്പുറത്തുള്ളവൾ പരാശക്തി എന്നിങ്ങനെ അർത്ഥങ്ങളുണ്ട്.ദേവതയെന്ന വാക്ക് 'ദിവ്' എന്ന ധാതുവിൽ നിന്നാണുണ്ടാകുന്നത്. ഈ ധാതുവിന് പ്രകാശിക്കുക, പ്രകാശിപ്പിക്കുക എന്നൊക്കെയാണർത്ഥം. അപ്പോൾ പരദേവതയെന്നാൽ എല്ലാറ്റിനും മീതെ, പരാശക്തിയായി പ്രകാശിക്കുന്നവൾ എന്നർത്ഥം വരുന്നു. കൂടാതെ 'പര ' എന്നത് ശബ്ദത്തിന്റെ ആദിരൂപമാണ്. അതായത് ശബ്ദത്തിന് 4 അവസ്ഥകളുണ്ട്. പരാ, പശ്യന്തി, മധ്യമാ, വൈഖരി എന്നിവയാണവ ലളിതാസഹസ്രനാമത്തിൽ രുന്ന നാമങ്ങൾ ഇവയെ പ്രതിപാദിക്കുന്നുണ്ട് ശബ്ദ ബ്രഹ്മത്തിന്റെ ആദ്യവും അതിസൂഷ്മവുമായ സ്ഫുരണമാണ് പരാ. ഇതിന്റെ ഉൽപ്പത്തി സൂഷ്മ ശരീരത്തിലെ ആധാര ചക്രങ്ങളിലെ ഏറ്റവും അടിയിലുള്ളതായ മൂലാധാരത്തിലാണ് സംഭവിക്കുന്നത് ഈ മൂലാധാരചക്രത്തിലാണ് കുണ്ഡലീനി എന്നറിയപ്പെടുന്ന ദേവീ ശക്തി കുടികൊള്ളുന്നത് ലളിതാസഹസ്രനാമത്തിലെ 99-ാം നാമം' മൂലാധാരൈകനിലയാ' എന്നാണ്. മൂലാധാരം മുഖ്യസ്ഥാനമായവൾ എന്നർത്ഥം. മൂലാധാരത്തിൽ 4 ദളമുള്ള ഒരു പത്മം ഉണ്ട്. അതിന്റെ കർണ്ണികയാകുന്ന മദ്ധ്യ ബിന്ദുവിനെ കുളകുണ്ഡമെന്നു പറയുന്നു ഈ കുളകുണ്ഡത്തിൽ കുണ്ഡലിനീ ശക്തി മൂന്നര ചുറ്റായി മുഖവും മൂടി ഉറങ്ങിക്കിടക്കുന്നു . ഇവിടെ ദേവി ആധാരശക്തിയായി വിലസുന്നു.ഇത് തന്നെയാണ് 'മൂലാധാരംബുജാരൂഢാ' എന്ന514-ാം നാമവും വ്യക്തമാക്കുന്നത്. കൂടാതെ 110-ാം നാമം കുണ്ഡലിനീയെന്നുമാണ്.ഇതും കൂടാതെ ഇനിയും പ്രമാണങ്ങളുണ്ട്
യജുർവേദഭാഷ്യകാരനായ മഹീധരന്റെ മന്ത്രമഹോദധി'യെന്ന തന്ത്ര ഗ്രന്ഥത്തിൽ തരംഗം - 1 ൽ 10-ാം ശ്ലോകത്തിൽ ഭൂതശുദ്ധി എന്ന ഭാഗത്ത് പറയുന്നത് നോക്കുക
*"മൂലാധാര സ്ഥിതാംദേവീം കുണ്ഡലീം പരദേവതാം*
*ബിസതന്തുനിഭാം വിദ്യുത്പ്രഭാം*
*ധ്യായേത്സമാഹിത*
*അർത്ഥം*
*ആദ്യമായി താമരനൂലിനു സദൃശവും മിന്നലിന്റെ പ്രഭയോടു കൂടിയതും മൂലാധാരത്തിൽ സ്ഥിതിചെയ്യുന്നതും പരദേവതാ രൂപത്തിലുമുള്ള കുണ്ഡലിനിയെ ഏകാഗ്ര ചിത്തനായി ധ്യാനിക്കുക*.
ഇവിടെയും കുണ്ഡലിനീയെന്നത് ദേവി തന്നെയെന്ന് വ്യക്തമാകുന്നു. കൂടാതെ ഇവിടെ ദേവിയെ പരദേവതയെന്നും പറഞ്ഞിരിക്കുന്നു ശബ്ദത്തിന്റെ ആദ്യസ്ഫുരണം ഈ മൂലാധാരത്തിലെ കുണ്ഡലിനീയെന്ന ദേവീ ശക്തിയിൽ ഉൽഭവിക്കുന്നു. അതിനാൽ ശബ്ദ ബ്രഹ്മത്തിന്റെ ആദ്യ സ്ഫുരണമായി അഥവാ പരയായി പ്രകാശിച്ചു നിൽക്കുന്നവളാണ് ദേവിയെന്നതിനാൽ ദേവി പരദേവതയായി
കൂടാതെ ലളിതാസഹസ്രനാമത്തിലെ 369-ാം നാമം പരദേവതാ യെന്നാണ്. അതായത് എല്ലാ ദേവതമാരുടെയും സ്വരൂപമായി എല്ലാറ്റിനും മീതെ സ്ഥിതി ചെയ്യുന്നവളാണ് ദേവി.അതിനാൽ എല്ലാവരുടെയും പരദേവതമാർ അവസാനമായി ചിന്തിക്കുമ്പോൾ ദേവി തന്നെയാണ്
*കുലം' എന്നതിന് അനേകം അർത്ഥങ്ങളുണ്ട്*.
*🔥🔥🔥*
'കുലം ജനപഥേ ഗൃഹേ സജാതീയ
ഗണേ ഗോത്രേ ദേഹേപി കഥിതം' എന്ന് വിശ്വകോശം അതായത് ജനപഥം, ഗൃഹം, സജാതീയ ഗണം, ഗോത്രം, ദേഹം എന്നർത്ഥം കൂടാതെ വംശം, ദേശം, വർഗ്ഗം, എന്നീ അർത്ഥങ്ങളുമുണ്ട്. ദേവി ഇതിലെല്ലാം സ്ഥിതി ചെയ്യുന്നു
'പൂജനീയാ ജനൈർദേവി
സ്ഥാനേ സ്ഥാനേ പുരേ പുരേ
ഗൃഹേ ഗൃഹേ ശക്തിപരെർ
ഗ്രാമേ ഗ്രാമേ വനേ വനേ'
ഓരോഗൃഹത്തിലും ഓരോ നഗരത്തിലും ഓരോ വനത്തിലും ഓരോ ഗ്രാമത്തിലും ഓരോ ദേഹത്തിലും പൂജിക്കാൻ യോഗ്യതയുള്ളവളാണ് ശ്രീദേവിയെന്നർത്ഥം. അപ്പോൾ ഓരോ കുടുംബത്തിന്റെയും ഓരോ വംശത്തിന്റെയും ദേവതയാണ് പരമേശ്വരി ലളിതാസഹസ്രനാമത്തിലെ 91 -ാം നാമം 'കുലസങ്കേതപാലിനി' എന്നാണ് ഇവിടെ സങ്കേതം എന്നതിന് പ്രജ്ഞപ്തിയെന്ന് പര്യായം.അതായത് ജ്ഞാനം എന്നർത്ഥം (ശബ്ദകല്പദ്രുമം വർഗ്ഗീയവ്യഞ്ജന ഖണ്ഡം) പാലിനിയെന്നാൽ പാലിക്കുന്നവൾ, രക്ഷിക്കുന്നവൾ എന്നർത്ഥം. അപ്പോൾ കുലത്തിന്റെ ജ്ഞാനത്തെ പാലിക്കുന്നവൾ എന്നർത്ഥം. ഇങ്ങനെ അനേകം കുലങ്ങളെ അഥവാ വംശങ്ങളെയും കുല ജ്ഞാനത്തേയും പാലിച്ചുകൊണ്ട്,രക്ഷിച്ചു കൊണ്ട് നിലകൊള്ളുന്നതിനാൽ ദേവി കുലദേവതയാണ്
*ധർമ്മദേവത പരിശോധിക്കാം*.
*🔥🔥*
ലളിതാസഹസ്രനാമത്തിലെ 884-ാം നാമം ധർമ്മാധാരാ എന്നാണ്. ധർമ്മത്തിന് ആധാരമായവൾ എന്നർത്ഥം. ധർമ്മമെന്നാൽ സംവർത്ത സ്മൃതി പറയുന്നു
*യസ്മിൻ ദേശേ യ ആചാരാ പാരമ്പര്യക്രമാ ഗത*
*ആമ്നായൈരവിരുദ്ധശ്ച സ ധർമ്മ*
*പരികീർത്തിത:*
വേദങ്ങളുടെ വിധി നിഷേധങ്ങൾ അനുസരിച്ച് ഓരോ ദേശത്തും പരമ്പരയായി അനുവർത്തിച്ചു വരുന്ന ആചാരത്തെയാണ് ധർമ്മം എന്ന് പറയുന്നത്. ഓരോ കുടുംബത്തിനും വംശങ്ങൾക്കുമെല്ലാം ഓരോരോ ധർമ്മങ്ങളുണ്ട് അത് കാലദേശങ്ങൾക്കനുസരിച്ച് വിത്യാസപ്പെട്ടിരിക്കും. അതുപോലെ ജന്മ സ്വഭാവം, സാഹചര്യങ്ങൾ, ജനിതക പ്രത്യേകതകൾ എന്നിവ കൊണ്ട് വ്യക്തിധർമ്മങ്ങളും വിത്യസ്തമാകുന്നു. എന്നാൽ എല്ലാക്കാലത്തും എല്ലാ ദേശത്തും ഒരുപോലെയുള്ള ചില ധർമ്മങ്ങളുണ്ട്. ഉദാ: മാതാപിതാ ഗുരുർ ദൈവം.അച്ഛനെയും അമ്മയെയും ഗുരുവിനെയും ഈശ്വരനായി കണ്ട് നമസ്ക്കരിക്കണം. ഇതിന് ഒരിടത്തും ഒരിക്കലും മാറ്റമില്ല. ഇങ്ങനെ വംശപാരമ്പര്യമനുസരിച്ചുള്ള ധർമ്മങ്ങൾക്കും വ്യക്തിനിഷ്ഠങ്ങളായ ധർമ്മങ്ങൾക്കും ആധാരം ദേവി തന്നെയാണ് അതിനാൽ ദേവി തന്നെ അവയെല്ലാം പാലിച്ചുകൊണ്ട് നിൽക്കുന്നതിനാൽ ധർമ്മദേവതയുമായി
ഇനി ധർമ്മയെന്നതിന് *ധരതി ലോകാൻ ധ്രിയതേ* എന്ന അർത്ഥത്തിൽ ലോകത്തെ ധരിക്കുന്നത് എന്നർത്ഥം കാണുന്നു. ആധാരാ എന്നാൽ ആധാരമായവൾ എന്നർത്ഥം. അപ്പോൾ ലോകത്തെ ധരിച്ച് അതിന് ആധാരമായി പ്രകാശിക്കുന്നവളാകയാൽ ദേവി ധർമ്മദേവതയുമാകുന്നു തങ്ങളുടെ ധർമ്മദൈവസ്ഥാനം എവിടെയാണെന്നോ, എങ്ങനെ ധർമ്മദൈവാരാധന നടത്തണമെന്നോ അറിയാത്തവർക്കും, മുലകുടുംബത്തിൽ നിന്നും വേർപെട്ട് വദേശത്തും വിവിധ പ്രദേശങ്ങളിലും മറ്റും താമസിക്കുന്നതിനാൽ യഥാവിധി പരദേവതാപൂജ നടത്തുവാൻ സാധിക്കാത്തവരും ജഗജനനിയായ ദേവിയെ ആശ്രയിച്ചാൽ മാത്രം മതി എല്ലാ പരദേവതകളും അനുഗ്രഹിക്കുവാൻ കുടുംബദേവതകൾ ,ഗ്രാമദേവതകൾ, ദേശ ദേവതകൾ മുതലായ എല്ലാ അംശ ശക്തികളും ചേർന്നു നിൽക്കുന്നത് ആ മഹാശക്തിയിലാണ്. ദേവീ മാഹാത്മ്യം 10-ാം അദ്ധ്യായത്തിൽ രണ്ടാമത്തെ ശ്ലോകത്തിൽ ദേവി തന്നെ ഇത് വ്യക്തമാക്കുന്നു*.
*ഏകൈവാഹം ജഗത്യത്ര ദ്വിതീയാ കാ മമാ പരാ* ഈ ലോകത്തിൽ ഞാൻ ഒരുവൾ മാത്രമേയുള്ളൂ

No comments:
Post a Comment