🙏🏼👨🏻🦲🤝🏼🕉☯🔯🌹👨🏻🦲🙏🏼
*ഓം ശ്രീ മഹാഭാരതം കഥകൾ*
*ഉദ്യോഗപർവ്വം*
*വിദുരനീതി*
വിദുരർ തുടർന്ന് ധൃതരാഷ്ട്രരോട് ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു,
എല്ലാ ഹൃദയബന്ധങ്ങളിൽ നിന്നും മുക്തനായി സ്വന്തം വികാരങ്ങളെ എല്ലാം ജയിച്ചു ഇഷ്ടാനിഷ്ടങ്ങളെ തുല്യമായി പരിഗണിച്ചു പ്രശാന്തചിത്തനായിരിക്കുവാൻ ശീലിക്കുക. ഇങ്ങോട്ട് കൊഞ്ഞനം കാണിക്കുന്നവനെ നോക്കി അങ്ങോട്ടും കൊഞ്ഞനം കുത്താതെ, തന്റെ മേൽ ആരൊക്കെ ശകാര വർഷങ്ങൾ ചൊരിഞ്ഞാലും അതൊക്കെ നിശ്ശബ്ദം സഹിക്കുന്നവന് അതിന്റെ ദോഷം ആ ശകാരവർഷം ചൊറിയുന്നവന് തന്നെ തിരിച്ചുചെല്ലും. അങ്ങനെ ശകാരിക്കുന്നവനിലെ നന്മ ശകാരിക്കപ്പെടുന്നവനിൽ വന്നു ചേരും.
മിത്രങ്ങളോട് ഒരിക്കലും അനാവശ്യമായി ശണ്ഠ കൂടരുത്, ആഭാസന്മാരോടും, അല്പന്മാരോടും കൂട്ട് കൂടരുത്. ഒരിക്കലും അഹങ്കരിയോ -മാനംകെട്ടവനോ ആകരുത്. അന്യർക്ക് കോപം ജനിപ്പിക്കുന്ന വാക്കുകൾ ഒഴിവാക്കി സംസാരിക്കാൻ ശീലിക്കണം. പരുഷ വാക്കുകൾ ഒരുവന്റെ മർമ്മത്തെയും എന്തിന് മജ്ജയെപ്പോലും ചുട്ടുപൊള്ളിക്കും. അതുകൊണ്ട് തന്നെ ധർമ്മാനുസാരിയായ ഒരുവൻ പരുഷവാക്കുകൾ ഒരിക്കലും ആരോടും തന്നെ ഉപയോഗിക്കരുത്. മൗനം തന്നെ ആണ് ചിലപ്പോൾ വാചാലതയെക്കാൾ ശ്രേഷ്ഠം. പറയാതെ നിവൃത്തിയില്ലങ്കിൽ മാത്രം അപ്രിയ സത്യങ്ങൾ തുറന്നു പറയാം. സത്യം പറയുമ്പോൾ തന്നെ പ്രിയമായത് പറയുവാൻ പ്രത്യേകം ശ്രദ്ധിക്കണം. സത്യം പറയേണ്ടി വന്നാലും സദാചാരപരമായ സത്യം പറയുക, അല്ലങ്കിൽ മൗനം തന്നെ നല്ലത്.
തപോവൃത്തി, ആത്മനിയന്ത്രണം, ജ്ഞാനം, സ്വയം ബലിയർപ്പിക്കൽ, അഗ്നിസാക്ഷിയായി ഉള്ള വിവാഹം, അന്നദാനം എന്നിവ ഉന്നത കുലജാതനും -മഹാനുമായ മനുഷ്യന്റെ ലക്ഷണം തന്നെ ആണ്.
ഒരു മനുഷ്യൻ ജനിക്കുന്നു -മരിക്കുന്നു, വീണ്ടും ജനിക്കുന്നു -മരിക്കുന്നു. വിലപിക്കുകയും -സന്തോഷിക്കുകയും ചെയ്യുന്നു. സുഖം, ദുഃഖം, സുലഭത, ദൗർലഭ്യം, ലാഭം, നഷ്ടം, ജനനം, മരണം എന്നിവയെ എല്ലാം തന്നെ തന്റെ ആത്മ നിയന്ത്രണം കൊണ്ട് നേരിടുകയും ഇവയിൽ ഒന്നും അളവറ്റ് സന്തോഷിക്കുകയോ -ദുഖിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
ജ്ഞാനമില്ലാത്തവർക്കു അധികമായ ഗർവ്വ്, വിടുഭാഷണം, അധികമായ ഭക്ഷണം, അതിരറ്റ കോപം, അമിതമായ വിഷയാസക്തി, സ്വന്തം കുടലിന്റെ അസ്വാസ്ഥ്യം എന്നീ ആറു മൂർച്ചയേറിയ വാളുകളാൽ മനുഷ്യൻ തന്റെ ആയുസ്സ് സ്വയം വെട്ടിക്കുറയ്ക്കുന്നു -ഇവയാണ് ഒരുവന് അകാല മൃത്യു കൊണ്ടുവരുന്നത്.
ഒരു ഭരണാധികാരിക്ക് അഞ്ച് തരം ശക്തികൾ ആണ് നിശ്ചയമായും ഉണ്ടായിരിക്കേണ്ടത് അവ -ആയുധശക്‌തി (അഞ്ചിൽ ഏറ്റവും നികൃഷ്ട്ടമായത്), നല്ല ഉപദേശകരെ സമ്പാദിക്കൽ, ധനസമ്പാദനം, പിതാവിന്റെയും -പിതാമഹന്മാരുടെയും സ്വാഭാവികം ആയി ഒരുവന് കൈവരുന്ന പാരമ്പര്യ ശക്തിയാണ് നാലാമത്തേത്, എന്നാൽ ഈ നാല് ശക്തികളേക്കാൾ സുപ്രധാനമായതും -മറ്റ് ശക്തികളെ നിയന്ത്രിക്കുന്നതുമായ ശക്തി ആണ് ബുദ്ധിശക്തി.
കോപത്തിന് ഇടകൊടുക്കാത്തവനും, കല്ലും -മണ്ണും -പൊന്നും എല്ലാം ഒരേ നിലയിൽ കാണുവാൻ കഴിയുന്നവനും സ്വന്തം ഇഷ്ടാനിഷ്ടങ്ങളിൽ നിന്ന് സ്വയം വിട്ടുനിൽക്കുവാൻ കെൽപ്പുള്ളവനും, ബന്ധങ്ങളിൽ നിന്നും വിമുക്തനായവനും ഒരു യോഗി ആകുന്നു. ബുദ്ധി, പ്രശാന്തത, ആത്മനിയന്ത്രണം, വിശുദ്ധി, പരുഷ വാക്കുകൾ ഉപയോഗിക്കാതിരിക്കുക, മിത്രങ്ങളോട് മുഷിയാതിരിക്കുക, ഇവ അഭ്യുദയമാകുന്ന അഗ്നിയ്ക്കു ഇരയാക്കുന്നവൻ തികച്ചും ശ്രേഷ്ഠനായ യോഗി തന്നെ ആണ്. ധർമ്മം ശാശ്വതവും, സുഖ -ദുഃഖങ്ങൾ ക്ഷണികവുമാണ്. ജീവൻ ശാശ്വതമാണ് എന്നാൽ അതിന്റെ ഭാവം തികച്ചും ക്ഷണികമാണ്. ക്ഷണികമായതു ഉപേക്ഷിച്ചു ശാശ്വതമായതിനെ സ്വായത്തമാക്കുന്നവൻ ആണ് യഥാർത്ഥ യോഗി, അവനാണ് സിംഹാസനാരൂഢൻ ആകുവാൻ തികഞ്ഞ യോഗ്യത ഉള്ളവൻ.
വിശ്രുതരും, മഹാശക്തന്മാരുമായ അനേകം ഭരണാധികാരികൾ ഈ ഭൂമിയെ ഭരിച്ചിട്ടുണ്ട്, അവരെല്ലാം തന്നെ അവരുടെ മരണത്തിൽ സ്വശരീരം ചിതയിൽ -അല്ലങ്കിൽ പക്ഷി മൃഗാദി -പുഴുക്കൾക്ക് ഭക്ഷണം ആക്കുന്നു. അവനവൻ ജീവിരിക്കുമ്പോൾ നേടിയ കർമ്മഫലങ്ങൾ സൽകീർത്തിയായി അദ്ദേഹത്തിന്റെ നാമത്തെ പിന്തുടരുന്നു. അതുകൊണ്ട് തന്നെ ഒരു ഭരണാധികാരി തീർച്ചയായും ശ്രദ്ധാ -ഭക്തികളോടെ പടിപടിയായി സ്വാത്തിക ഗുണം കൈവരിക്കേണ്ടതാണ്.
....വിദൂര നീതി.... തുടരും.....
തീർച്ചയായും വിദൂര നീതി അറിഞ്ഞിരിക്കുന്നത് ഒരുവന് വിജയകരമായി അവനവന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ സാധിക്കും
🙏🏼
*ഹരേ രാമാ, ഹരേ രാമാ, രാമ രാമ ഹരേ.... ഹരേ.....*
*ഹരേ കൃഷ്ണാ, ഹരേ കൃഷ്ണാ, കൃഷ്ണ കൃഷ്ണ ഹരേ... ഹരേ...*
വർഷങ്ങൾ നീണ്ടു നിൽക്കുന്ന മഹാഭാരതം കഥകൾ നിത്യവും മുടങ്ങാതെ നിങ്ങളിൽ എത്തിച്ചു തരുവാൻ ജഗദീശ്വരൻ എന്നെയും, ഈ കഥകൾ മുഴുവൻ കേട്ടറിയുവാൻ അങ്ങയ്ക്കും ആയുസ്സും -ആരോഗ്യവും -അതോടൊപ്പം നമ്മുടെ സൗഹൃദവും ദീർഘനാൾ നിലനിൽക്കുവാനും നമ്മൾ ഇരുവരെയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ഒരിക്കൽ കൂടി പ്രാർത്ഥിക്കുന്നു.
*ശ്രീ മഹാഭാരതകഥ -112-ആം ഖണ്ഡം.*

No comments:
Post a Comment