Thursday, May 14, 2020

ഭാരത പൈതൃകം

                                         തുടർച്ച

മനുഷ്യന്റെ സമഗ്രമായ നന്മയ്ക്ക് കാരണമായ എല്ലാ ശക്തിയേയും നാം ഈശ്വര തുല്യമായി കാണുന്നു. അതിനാലാണ് ഭൂമി, സൂര്യൻ, ജലം ,വായു, ജ്യോതിർ ഗോളങ്ങൾ എല്ലാത്തിലും നാം ഈശ്വരാംശം ദർശിക്കുന്നത്. ഔഷധികൾ കൂടിയായ തുളസിച്ചെടിയേയും ആലിനേയും പൂജനീയമായി കാണുന്നു. ഏകദൈവത്തെ അനേക രൂപമായി നാം ആരാധിക്കുന്നു.

വിദ്യയുടെ ദേവത   സരസ്വതി

സമ്പത്തിന്റെ ദേവത മഹാലക്ഷ്മി

ശക്തിയുടെ ദേവത ശ്രീ പാർവ്വതി

സൃഷ്ടിദേവൻ   ബ്രഹ്മാവ്

സ്ഥിതി ( സംരക്ഷണം) ദേവൻ  മഹാവിഷ്ണു

സംഹാര ദേവൻ  മഹാദേവൻ

വിഘ്നമില്ലാതാകുന്ന ഈശ്വരചൈതന്യം. വിഘ്നേശ്വരൻ

ജ്ഞാനത്തിന്റെ അവതാരം  സുബ്രഹ്മണ്യൻ

ജനിച്ചാൽ മരിക്കുക ( നശിക്കുക )എന്നത് പ്രകൃതി നിയമമാണ്. ഈ നിയമത്തെ നാം ഈശ്വരനിയോഗമായി കാണുന്നു. അതിന്റെ അധീശനായ പ്രകൃതി ചൈതന്യമാണ് ശിവൻ.

നന്മയുടെ സന്ദേശങ്ങൾ നമ്മുക്ക് ശ്രുതികളും സ്മൃതികളും ഉപനിഷത്തുക്കളും പുരാണങ്ങളും പറഞ്ഞു തന്നിട്ടുണ്ടു്. അത് ജീവിതത്തിൽ സായത്തമാക്കുക പുതു തലമുറയെ പഠിപ്പിക്കുക.

സത്യം വദ ധർമ്മം ചര - സത്യം പറയുക, ധർമ്മ മാർഗ്ഗത്തിൽ ചരിക്കുക ( അനുഷ്ടിക്കുക)

അഹിംസ പരമോ ധർമ്മ - ചിന്ത, വാക്ക്‌, നോട്ടം കർമ്മം ഇവ കൊണ്ടു് ഒരുവനെ ഹിംസിക്കാതിരിക്കുക (വേദനിപ്പിക്കാതിരിക്കുക)

ധർമ്മോfസ്മത് കുലദേവത - ധർമ്മമാണ് നമ്മുടെ കുലദേവത

ധർമ്മോ രക്ഷതി രക്ഷിത:  - ധർമ്മത്തെ രക്ഷിക്കുന്നവനെ ധർമ്മംരക്ഷിക്കന്നു.

അഹം ബ്രഹ്മാസ് മി - ഞാൻ ഈശ്വരംശമാണ്

തത് ത്വം അസി - നീയും ഈശ്വരചൈതന്യാം ശമാണ്

അയമാത്മബ്രഹ്മ - ആ ജീവാത്മചൈതന്യം ഈശ്വരീയമാണ്

പ്രജ്ഞാനം ബ്രഹ്മ - സർവ്വ ചരാചരങ്ങളിലും വർത്തിക്കുന്ന സ്വതസിദ്ധമായ അറിവു തന്നെയാണ് ഈശ്വരചൈതന്യം ( ജ്ഞാനം )

മാതൃദേവോ ഭവ: പിതൃദേവോ ഭവ: ആചാര്യ ദേവോ ഭവ: അഥിതി ദേവോ ഭവ:  -  അമ്മ, അച്ഛൻ, ആചാര്യൻ, അതിഥി ഇവർ ഈശ്വര തുല്യരാണ്

ലോകാ: സമസ്താ : സുഖിനോ ഭവന്തു:  - സർവ്വ ചരാചരങ്ങൾക്കും സുഖാനുഭൂതി ഉണ്ടാകട്ടെ.

യോഗക്ഷേമം മഹാമ്യഹം - ലോകനന്മയാണ് എന്റെ ജീവിത ലക്ഷ്യം. 
                                          തുടരും
Vijaya menon 

No comments: