ഏകോഹമസഹായോഹം
കൃശോഹമപരിച്ഛദ:
സ്വപ്നേപ്യേവംവിധാ ചിന്താ
മൃഗേന്ദ്രസ്യ ന ജായതേ
അന്യമൃഗങ്ങളെപ്പോലെ പറ്റം പറ്റമായി സിഹം കാണപ്പെടുന്നില്ല. എന്നാൽ താൻ ഒറ്റയക്കാണല്ലോ , സഹായിക്കാൻ ആരും കൂടെയില്ലല്ലോ, ശക്തി കുറഞ്ഞവനാണല്ലോ ആജ്ഞാനുവർതികളായ പരിവാരങ്ങൾ ഇല്ലല്ലോ എന്നൊന്നും സ്വപ്നത്തിൽ പോലും സിംഹം ചിന്തിക്കുന്നില്ല. സിംഹം തന്റെ ഉണ്മയിൽ സ്വത്ത്വത്തിൽ വിശ്വസിക്കുന്നു. അതിനാൽ ദൈന്യഭാവം അതിനെ തൊട്ടു തീണ്ടുന്നില്ല. ആനയെപ്പോലും കീഴ്പ്പെടുത്താൻ തന്റെ കൈപ്പത്തിയുടെ ശക്തി മതി എന്ന ആത്മവിശ്വാസം അതിനെ മുന്നോട്ടുനയിക്കുന്നു. അതിനാൽ ഒരു രാജാഭിഷേകവും ഘോഷവുമില്ലാതെ തന്നെ സിംഹം സ്വയമേവ മൃഗരാജാവായിത്തീരുന്നു. ( സ്വയമേവ മൃഗേന്ദ്രതാ). ആത്മവിശ്വാസമാണ് ഏറ്റവും വലിയ ശക്തി . അതില്ലാത്തവന് മറ്റെന്തുണ്ടായാലും പ്രയോജനമില്ല. അതുകൊണ്ടാണ് ആത്മഹീനഭാവമാണ് ഏറ്റവും വലിയ പാപമെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞത്. ഒരിക്കലും ആത്മവിശ്വാസവും സ്വാഭിമാനവും കൈവിടരുത്🙏

No comments:
Post a Comment