🕉️🔯🕉️🔯🕉️🔯🕉️🔯🕉️🔯🕉️🔯
*നാളെ ബുദ്ധ പൂര്‍ണിമ;*
*സിദ്ധാര്‍ത്ഥൻ ശ്രീബുദ്ധനായ ദിനം*
വൈശാഖ മാസത്തിലെ വെളുത്തവാവും (പൗര്‍ണമി) വിശാഖം നക്ഷത്രവും ഒത്തുചേരുന്ന ദിനമാണ് ബുദ്ധപൂര്‍ണിമയായി ആചരിക്കുന്നത്.
ഗൗതമ കുടുംബത്തിലെ സിദ്ധാര്‍ത്ഥൻ ശ്രീബുദ്ധനായി പൂര്‍ണ്ണത നേടിയ ദിനമാണ് ബുദ്ധ പൂര്‍ണിമ. വൈശാഖ മാസത്തിലെ വെളുത്തവാവും (പൗര്‍ണമി) വിശാഖം നക്ഷത്രവും ഒത്തുചേരുന്ന ദിനമാണ് ബുദ്ധപൂര്‍ണിമയായി ആചരിക്കുന്നത്.
നേപ്പാളിലുള്ള ലുംബിനിയിലുള്ള രാജകൊട്ടാരത്തിലാണ് സിദ്ധാർത്ഥൻ്റെ ജനനം. കൊട്ടാരത്തിലെ സുഖസൗകര്യങ്ങള്‍ ചെലവഴിച്ചായിരുന്നു സിദ്ധാര്‍ത്ഥൻ്റെ ആദ്യ നാളുകള്‍. എന്നാൽ ലോകജീവിതം ഒഴിച്ചുകൂടാനാവാത്ത ദുരിതദുഃഖങ്ങളുമായി ഇഴപിരിഞ്ഞതാണെന്ന് മനസ്സിലാക്കി ആഡംബരജീവിതം ഉപേക്ഷിച്ച് അദ്ദേഹം സന്യാസം സ്വീകരിച്ചു. ആത്യന്തികമായി സന്യാസവും അർത്ഥശൂന്യമാണെന്ന് തിരിച്ചറിഞ്ഞ സിദ്ധാർത്ഥൻ, അമിതമായ സുഖലോലുപതയും അമിതമായ ആത്മപരിത്യാഗവും ഒരുപോലെ കൈവെടിഞ്ഞ് മധ്യപാത ജീവിതചര്യയാക്കി.
ബോധിവൃക്ഷം എന്ന് അറിയപ്പെടുന്ന ഒരു പിപ്പലമരച്ചുവട്ടിൽ വച്ച് പരമമായ സത്യം കണ്ടെത്തുന്നതുവരെ അവിടം വിട്ടു പോകില്ല എന്ന് അദ്ദേഹം തീരുമാനിച്ചു. 35 വയസ്സുള്ളപ്പോൾ അദ്ദേഹത്തിനു ജ്ഞാനോദയം ലഭിച്ചു. അതിനുശേഷം ഗൗതമബുദ്ധൻ എന്നും ശ്രീബുദ്ധൻ എന്നും അദ്ദേഹം അറിയപ്പെടാൻ തുടങ്ങി.
ബുദ്ധൻ്റെ മൊഴികൾ
പാത്രം നിറയുന്നത് തുള്ളികളായാണ്.
നന്നായി കുരയ്ക്കുന്ന ഒരു നായ നല്ല നായ ആയിരിക്കില്ല. നന്നായി സംസാരിക്കുന്ന ഒരുവൻ നല്ല മനുഷ്യൻ ആയിരിക്കണമെന്നില്ല.
മറയ്ക്കാൻ പറ്റാത്ത മൂന്ന് കാര്യങ്ങൾ :സൂര്യൻ, ചന്ദ്രൻ, സത്യം.
നമ്മെ നാമാക്കുന്നത് നമ്മുടെ ചിന്തകളാണ്.
ആയിരം തിരികൾക്ക് വെളിച്ചം പകർന്നുകൊടുക്കുന്നത് കൊണ്ട് ഒരു മെഴുകിതിരിയുടെ ആയുസ്സ് കുറയുന്നില്ല.പങ്കുവെയ്ക്ക്പ്പെടുന്ന സന്തോഷവും അത് പോലെയാണ്.

No comments:
Post a Comment