പ്രായം തൊടാതിരിക്കാന്‍ കഴിക്കാം ഡ്രൈഫ്രൂട്ട്സ്!
രാവിലെ കണ്ണാടി നോക്കുമ്പോഴേ ടെന്‍ഷന്‍ തുടങ്ങും. കണ്ണിനടിയില്‍ കാക്കക്കാലു പോലെ ചുളിവുകള്‍. തൊലിയിത്തിരി ചുളിഞ്ഞിരിക്കുന്നില്ലേ. ആകെ പ്രായമായിത്തുടങ്ങി എന്നൊക്കെ ഉള്ളിലിരുന്ന് ആരോ പറയും.
എന്തു ചെയ്യാം. തടഞ്ഞു നിര്‍ത്താവുന്ന ഒന്നല്ലല്ലോ പ്രായം. എന്നിരുന്നാലും 'ചര്‍മ്മത്തില്‍ ചുളിവുകള്‍ വരുത്തി തോല്‍പ്പിക്കാനാവില്ല മോനേ ദിനേശാ' എന്നിനി പ്രായത്തിനോട് ധൈര്യമായി പറയാം. ഇതിനു വഴിയുണ്ട്. എന്താണെന്നല്ലേ? ഡ്രൈഫ്രൂട്ട്സ് ആണ് ഇതിനുള്ള ഉത്തമ പരിഹാരമാര്‍ഗം.
ഊര്‍ജത്തിന്റെ കലവറകളാണ് പരിപ്പുകള്‍. ഫാറ്റി ആസിഡുകള്‍, കൊഴുപ്പ്, നാരുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സൈഡുകള്‍ എന്നിവയും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
കശുവണ്ടിപരിപ്പ് കഴിക്കുന്നതു ചര്‍മ്മത്തെ പ്രായാധിക്യത്തില്‍ നിന്ന് തടയും. കൂടാതെ ഫാറ്റി ആസിഡ് ഗണത്തിൽപ്പെട്ട ഒലീക് ആസിഡിന്റെ അളവ് ഇതില്‍ കൂടുതലായതിനാല്‍ ഹൃദ്രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. ഉയർന്ന അളവിലുള്ള കോപ്പർ, മുടിക്ക് കറുപ്പ് നിറം നൽകാൻ സഹായകമാണ്. കൂടാതെ ഇതിലെ കാൽസ്യവും മഗ്നീഷ്യവും എല്ലുകള്‍ക്ക് ആരോഗ്യം നല്‍കാനും നല്ലതാണ്
ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് വാള്‍നട്ട്‍. ഇവ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ഇലാസ്‌തികത ഉയര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ഈ ആന്റി ഓക്‌സിഡന്റുകള്‍ കൊളാജന്‍ ഉത്‌പാദനം ഉയര്‍ത്തുകയും കോശങ്ങളുടെ തകരാര്‍ പരിഹരിക്കുകയും ചെയ്യും. അതുവഴി ചര്‍മ്മത്തിന് നിറം നല്‍കുകയും പ്രായം കൂടുന്നതിന്‍റെ ലക്ഷണങ്ങള്‍ അകറ്റുകയും ചെയ്യും .
ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിനും വാൾനട്ട് വളരെ നല്ലതാണ്. കൂടാതെ അർബുദസാധ്യത കുറയ്ക്കാനും ദിവസവും വാല്‍നട്ട് കഴിക്കുന്നതു നല്ലതാണ്. വാല്‍നട്ട് എണ്ണ പുരട്ടുന്നത് ചര്‍മ്മത്തിലെ വരകളും പാടുകളും അകറ്റാന്‍ സാധിക്കും. കൂടാതെ വാല്‍നട്ട് ചര്‍മ്മത്തിന് തിളക്കവും ഭംഗിയും നല്‍കുമ്പോള്‍ വാല്‍നട്ട് എണ്ണ ചര്‍മ്മത്തിനുണ്ടാകുന്ന അണുബാധ ഭേദമാക്കാനും സഹായിക്കുന്നു. ഫംഗസുകളെ അകറ്റാനും ചര്‍മ്മത്തിനുണ്ടാകുന്ന വീക്കം ഇല്ലാതാക്കാനുള്ള ഗുണവും വാല്‍നട്ട് എണ്ണക്കുണ്ട്.
പൈന്‍ നട്ട്‌സ് ഉപയോഗിച്ച് ഉണ്ടാക്കുന്ന എണ്ണ തേക്കുന്നത് ചര്‍മ്മം മൃദുലമാകാന്‍ സഹായിക്കുകയും ചുളിവുകളും മറ്റ് പാടുകളും മാറുന്നതിന് സഹായകമാകുകയും ചെയ്യുന്നു.
https://chat.whatsapp.com/HXmja4YRPxsLUtQlgvPJ0N
അതുപോലെ ആരോഗ്യത്തിന് വളരെ ഉത്തമമായ ഒന്നാണ് ഇന്തപ്പഴം. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും രക്‌തത്തിലെ വിഷാംശം നീക്കം രക്‌തം ശുദ്ധീകരിക്കുകയും ചെയ്യുന്നു. ദിവസവും ഒരു ഗ്ലാസ് ഈന്തപ്പഴം ജൂസ് കഴിക്കുന്നത് മുടിയുടെ ഭംഗിയും ആരോഗ്യവും വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
കടപ്പാട്

No comments:
Post a Comment