Monday, May 11, 2020

🔥ശാപങ്ങള്‍🔥


കരുതിക്കൂട്ടിയോ മറ്റുള്ളവരുടെ പ്രേരണയാലോ ചെയ്തു കൂട്ടുന്ന പാപകര്‍മ്മങ്ങളുടെ ഫലങ്ങള്‍ , മറ്റുള്ളവരെ ദ്രൊഹിക്കൽ , ഇതൊക്കെ ആ വേദനിക്കുന്ന മനസ്സുകളിൽ ശാപ വചനങ്ങളായി ഉരുവിടും . അത് നമുക്ക് ബാധിക്കുകയും ചെയ്യും. അതാണ് ശാപം ഏൽക്കുക എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത്.ബലമില്ലാത്തവനെ, ബലമുളളവന്‍ ആക്രമിക്കുമ്പോള്‍ (ശാരീരികമോ, മാനസികമോ) സ്വയം പ്രതികരിയ്ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അവന്റെ മനസ്സില്‍ തന്നെ അതിയായ ദുഃഖം ഉരുത്തിരിയുന്നു. പ്രത്യക്ഷത്തില്‍ കണ്ണീരായി തോന്നാമെങ്കിലും, കീഴ്‌പ്പെടുന്ന വ്യക്തിയുടെ മനസ്സിലെ ക്രോധവും താപവും അവന്‍ സ്വയം ഉളളില്‍ ഒതുക്കുകയാണ്.ഇതാണ് ജയിച്ച ആളിന്റെ മേൽ ശാപമായി പതിക്കുന്നത്.

മനുഷ്യജീവിതത്തെ ദുഃഖദുരിതങ്ങളിലാഴ്ത്തുന്ന ഒന്നാണ് ശാപങ്ങള്‍. പെണ്‍ശാപം, പ്രേതശാപം, ബ്രഹ്മശാപം, സര്‍പ്പശാപം, പിതൃശാപം, ഗോശാപം, ഭൂമിശാപം, ഗംഗാശാപം, വൃക്ഷശാപം, ദേവശാപം, ഋഷിശാപം, മുനിശാപം, കുലദൈവശാപം എന്നിങ്ങനെ ആകെ പതിമൂന്നു തരം ശാപങ്ങളുണ്ട്. ഇവ ഓരോന്നും ഒരോ ദോഷഫലങ്ങളേകുന്നു.

ഓരോന്നിന്‍റെയും ദോഷഫലങ്ങള്‍…

പെണ്‍ശാപങ്ങള്‍:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
സ്ത്രീകളെ വഞ്ചിക്കുക, സഹോദരിമാരെ സ്നേഹിക്കാതിരിക്കുക, അവരെ മനസ്സുകൊണ്ട് വിഷമിപ്പിക്കുക, ഭാര്യയെ സംരക്ഷിക്കാതെ ഉപേക്ഷിക്കുക എന്നീ കാരണങ്ങളാല്‍ പെണ്‍ശാപമുണ്ടാവുന്നു. ഈ ശാപം നിമിത്തം വംശനാശം ഫലം.

പ്രേതശാപം:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
 മരിച്ച മനുഷ്യന്‍റെ ശരീരത്തെ കിടത്തിക്കൊണ്ട് അയാളെ അവഹേളിച്ചും തരംതാഴ്ത്തി സംസാരിക്കുന്നതും മൃതശരീരം കവച്ചുവച്ച് നടക്കുന്നതും ശവസംസ്കാരം നടത്താന്‍ അനുവദിക്കാതെ തടയുന്നതും മരിച്ചവരെ കാണാന്‍ അവര്‍ക്കുവേണ്ടപ്പെട്ടവരെ അനുവദിക്കാതിരിക്കുന്നതും പ്രേതശാപത്തിന് കാരണമാവുന്നു. ഈ ശാപം മൂലം ആയുസ് കുറയുന്നു.

ബ്രഹ്മശാപം:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
നമുക്ക് വിദ്യ അഭ്യസിച്ചുതന്ന ഗുരുവിനെ മറക്കുക, പഠിച്ച വിദ്യ തെറ്റായ രീതിയില്‍ ഉപയോഗിക്കുക, മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാതെ ഒരു വിദ്യയെ ഒളിപ്പിച്ചുവയ്ക്കുക ഇത്യാദി കാരണങ്ങളാല്‍ ബ്രഹ്മശാപമുണ്ടാവുന്നു. ബ്രഹ്മശാപത്താല്‍ വിദ്യാ നഷ്ടം അഥവാ വിദ്യ ലഭിക്കാതെ പോകുന്നു.

സര്‍പ്പശാപം:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
പാമ്പുകളെ അനാവശ്യമായി കൊല്ലുക, അവരുടെ വാസസ്ഥലങ്ങള്‍ നശിപ്പിക്കുക എന്നീ കാരണങ്ങളാല്‍ സര്‍പ്പശാപമുണ്ടാവുന്നു. അതുകാരണം കാലസര്‍പ്പ ദോഷമുണ്ടായി വിവാഹം തടസ്സപ്പെടുന്നു.

പിതൃദോഷം:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
പിതൃക്കള്‍ക്ക് ചെയ്യേണ്ട തിഥികര്‍മ്മങ്ങള്‍, ധര്‍മ്മകാര്യങ്ങള്‍ ചെയ്യാന്‍ മറക്കുന്നതും മുത്തച്ഛന്‍, മുത്തശ്ശി എന്നിവരെ ഉദാസീനപ്പെടുത്തുന്നതും അവഗണിക്കുന്നതും പിതൃശാപമുണ്ടാക്കും. പിതൃശാപം ബാലാരിഷ്ടശാപം കൂടിയുണ്ടാക്കി വംശത്തില്‍ ആണ്‍ സന്താനങ്ങളില്ലാതെയാക്കും. കുട്ടികളുടെ അകാലമരണം എന്നിവ ഫലം.

ഗോശാപം:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
 പശുവിനെ കൊല്ലുക, കറവ വറ്റാത്ത പശുവിനെ വെട്ടാന്‍ കൊടുക്കുക, കന്നിനേയും പശുവിനേയും വേര്‍പിരിക്കുക, പശു ദാഹംകൊണ്ടു വിഷമിക്കുമ്പോള്‍ വെള്ളം കൊടുക്കാതിരിക്കുക എന്നീ കാരണങ്ങളാല്‍ ഗോശാപമുണ്ടാവുന്നു. അതുകാരണം കുടുംബത്തിലോ വംശത്തിലോ പുരോഗതിയില്ലാതാവുന്നു.

ഭൂമിശാപം:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ദേഷ്യത്തോട് ഭൂമിയെ ചവിട്ടിമെതിച്ചുകൊണ്ട് നടക്കുന്നതും ഭൂമിയെ പാഴാക്കുന്നതും ഭൂമിയില്‍ അനാവശ്യമായി കുഴികളുണ്ടാക്കുന്നതും മറ്റുള്ളവരുടെ ഭൂമിയെ അപഹരിക്കുന്നത് ഭൂമിശാപത്തിന് കാരണമാകും. ഭൂമിശാപം നരകവേദനയേകുന്ന ഒന്നാണ്.

ഗംഗാശാപം:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
പലര്‍ക്കും കുടിക്കാന്‍ ഉപകാരപ്പെടുന്ന വെള്ളം പാഴാക്കുക, ഒഴുകുന്ന നദി, കുളം, കിണറ്, എന്നിവ അശുദ്ധമാക്കുക എന്നീ കാരണങ്ങളാല്‍ ഗംഗാശാപമുണ്ടാവുന്നു. ഗാംഗാശാപം കാരണം എത്ര കുഴിച്ചാലും വെള്ളം കിട്ടുകയില്ല.

വൃക്ഷശാപം:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
പച്ചമരം വെട്ടുന്നതും കായ്ച്ചുനില്‍ക്കുന്ന മരം ഉണങ്ങാന്‍ കാരണമാവുന്നതും മരം കത്തിക്കുന്നതും മരങ്ങള്‍ ഇടതിങ്ങിനില്‍ക്കുന്ന സ്ഥലത്തെ മരങ്ങള്‍ വെട്ടിതെളിച്ച് വീടു പണിക്കുള്ള സ്ഥലമാക്കുന്നതും വൃക്ഷശാപമുണ്ടാക്കും. വൃക്ഷശാപത്താല്‍ കടവും രോഗവും ഫലം.

ദേവശാപം:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ദൈവങ്ങളുടെ പൂജ പകുതിക്ക് വച്ച് നിര്‍ത്തുക, ദൈവങ്ങളെ നിന്ദിക്കുക എന്നീ കാരണങ്ങളാല്‍ ദേവശാപമുണ്ടാവുന്നു. ദേവശാപത്താല്‍ ബന്ധുക്കളുമായി അകല്‍ച്ചയാണ് ഫലം.

ഋഷിശാപം:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഈ കലിയുഗത്തില്‍ ആചാര്യപുരുഷന്മാരേയും യഥാര്‍ത്ഥഭക്തരേയും അവഹേളിക്കുന്നതുമൂലമുണ്ടാവുന്ന വംശനാശമാണ് ഫലം.

മുനിശാപം:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
കാവല്‍ ദൈവങ്ങള്‍, ഉപദേവതകള്‍ എന്നിവര്‍ക്കുനല്‍കേണ്ട ബഹുമാനവും പൂജകളും ചെയ്യാന്‍ മറക്കുന്നത് മുനിശാപത്തിന് കാരണമാവുന്നു. മുനി ശാപത്താല്‍ ചെയ്വിന ദോഷങ്ങളുണ്ടാകുന്നു.

കുലദൈവശാപം:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
നമ്മുടെ പൂര്‍വ്വികര്‍/കാരണവന്മാര്‍ പൂജിച്ചുപോന്ന ദൈവത്തെ മറന്ന് അവര്‍ക്ക് പൂജാദികര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുന്നത് കുലദൈവശാപത്തിന് കാരണമാവുന്നു. കുലദൈവശാപം കാരണം കുടുംബത്തില്‍ ഒരിക്കലും സന്തോഷമില്ലാതെ ഒരുതരം ദുഃഖം നിഴലിച്ചുകൊണ്ടിരിക്കും. മേല്‍പ്പറഞ്ഞ ശാപങ്ങള്‍ നല്ലവരെ നശിപ്പിക്കില്ല. എന്നാല്‍ ദുഷ്ടരെ നിഗ്രഹിക്കും. അതുകൊണ്ട് കഴിയുന്നതും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുകില്‍ ഈ ശാപദോഷങ്ങളുടെ കാഠിന്യം കുറയും.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*

No comments: