Monday, May 11, 2020

എന്താണ് ദേവസ്വം ?

പതിനെഴാം നൂറ്റാണ്ടിൽ കേരളത്തിൽ രാജാവ് വസ്തു വഹകളെ മൂന്നായി തരം തിരിച്ചു അത് ഇപ്രകാരമാണ് രാജസ്വം, ബ്രഹ്‌മസ്വം , ദേവസ്വം.
രാജസ്വം രാജാവിന്റെ സ്വത്ത് , ബ്രഹ്‌മസ്വം ബ്രാഹ്മണന്റെ സ്വത്ത് , ദേവസ്വം ദേവന്റെ സ്വത്ത്
2; ദേവസ്വം വരുമാനം സർക്കാരിലേക്ക് മാറ്റാൻ പറ്റുമോ ?
ഒരു നയാ പൈസ പോലും സർക്കാരിന് ദേവസ്വത്തിൽ നിന്നും എടുക്കാൻ കഴിയില്ലാ. സർക്കാരിന് വേണമെങ്കിൽ കേരളട്രഷറി ബാങ്കിൽ നിന്നും ലോൺ എടുക്കാം. എന്നാൽ അത് നിശ്ചിത കാലാവധിക്ക് ഉള്ളിൽ അടച്ചു തീർക്കേണ്ടതും മറ്റു ബാങ്കുകളേക്കാൾ പലിശ കൂടുതലും ആയിരിക്കും. ഇത് ഹൈ കോടതിയുടെ അനുമതിയോടെ മാത്രമേ പറ്റൂ.
വളരെ അപൂർവം ആയി മാത്രമേ ഇത് വരെ ഇങ്ങനെ ലോൺ എടുത്തിട്ടുളൂ. മറ്റു സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഈ ബാങ്കിൽ നിന്നും ലോൺ ലഭിക്കില്ല.
3; ദേവസ്വം ബോർഡിന് ക്ഷേത്രങ്ങൾ കൈവശപ്പെടുത്താൻ കഴിയുമോ ?
ഇല്ല , അതാതു ക്ഷേത്രങ്ങളുടെ നടത്തിപ്പുകാർ , കമ്മിറ്റികൾ , ക്ഷേത്രം മേൽ ശാന്തി എന്നിവരുടെ അപേക്ഷ പ്രകാരം മാത്രമാണ് ദേവസ്വത്തിന് ഒരു അഡ്മിനിസ്ട്രേറ്ററേ വെക്കാൻ കഴിയൂ.
അങ്ങനെ ചെയ്യുമ്പോൾ ഹൈക്കോടതിയെ കൂടി റിപ്പോർട് ചെയ്യണം.
4;ദേവസ്വം ബോർഡിന്റെ അധികാരങ്ങൾ എന്തെല്ലാം?
ദേവസ്വം ബോർഡ് എന്നത് ഭരണഘടനാ സ്ഥാപനമാണ്. നിയമ സഭയിലെ എല്ലാ ഹിന്ദു എമ്മല്ലേ മാരും ചേർന്നാണ് ദേവസ്വം ബോർഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. എന്നാൽ ഒരിക്കൽ തെരഞ്ഞെടുത്താൽ അതിനെ പിരിച്ചുവിടാൻ സർക്കാരിന് അധികാരം ഇല്ല. അതിനുള്ള അധികാരം ഹൈ കോടതിയിൽ നിക്ഷിപ്തമാണ്. പരാതികൾ എന്തെങ്കിലും ഉണ്ടെങ്കിൽ കോടതിയെ ബോധിപ്പിക്കാം. ദേവസ്വം ബോർഡ് ചെയ്യേണ്ടത് തന്ത്രി നിർദ്ദേശിച്ചിട്ടുള്ള പൂജകൾ മുടക്കം ഇല്ലാതെ നടത്തുക വരുമാനം കണക്കു വെച്ചു ബാങ്കിൽ നിക്ഷേപിക്കുക. ക്ഷേത്രത്തിനു സംരക്ഷണം നൽകുക മുതലായവ ആണ്.
5; ദേവസ്വം ബോര്ഡിലെ ശമ്പളം എവിടെനിന്ന് ?
ശമ്പളം പൊതു ഖജനാവിൽ നിന്നും നൽകുന്നു. അതിനെ “കണ്സോളിഡേഷൻ ഫണ്ട് ” എന്നാണു പറയുന്നത്.
6; ക്ഷേത്രങ്ങൾക്ക് സർക്കാർ പൊതു ഖജനാവിൽ നിന്നും പണം നൽകുന്നുണ്ടോ ?
തീർച്ചയായും , പുരാവസ്തു വകുപ്പ് , സാംസ്കാരിക വകുപ്പ് , ടൂറിസം വകുപ്പിന്റെ പദ്ധതികളിലൊക്കെയായി ക്ഷേത്രങ്ങൾക്ക് സർക്കാർ പണം നൽകുന്നുണ്ട്. ഉദാഹരണത്തിന് കഴിഞ്ഞ തവണ മാമംഗലം ക്ഷേത്രത്തിനു നവീകരണത്തിനായി 70 ലക്ഷം രൂപ സർക്കാർ ടൂറിസം വകുപ്പിന്റെ പ്രോജെക്റ്റിൽ ഉൾപ്പെടുത്തി കൊടുത്തു. 2015 – 16 കാലത്തു ഇങ്ങനെ 300 കോടി രൂപ ഖജനാവിൽ നിന്നും ചിലവാക്കിയിട്ടുണ്ട്.
7;എന്താണ് ദേവസ്വം സ്വത്ത് ?
സ്വാതന്ത്രത്തിനു ശേഷം രാജാവിന്റെ സ്വത്തുക്കൾ സർക്കാരിലേക്കും , ബ്രഹ്‌മണന്റെ സ്വത്തുക്കൾ അതാതു ഇല്ലക്കാർ തന്നെ കൈവശം വെക്കുകയും ചെയ്തു. എന്നാൽ ദേവസ്വം സ്വത്തുക്കൾ ദേവന്റെ സ്വത്തുക്കൾ ആയതിനാൽ , ക്ഷേത്രത്തിലെ പ്രതിഷ്ഠ ഏത് ദേവന്റെ പേരിലാണോ ആ ദൈവത്തിന്റെ പേരിൽ തന്നെ തുടർന്നു. ക്ഷേത്ര പ്രതിഷ്ടക്ക് രാജ്യത്തെ ഒരു പൗരന്റെ എല്ലാ അവകാശങ്ങളും ഉണ്ട്. സ്വകാര്യ സ്വത്തവകാശവും അതാത് ക്ഷേത്ര പ്രതിഷ്ടക്ക് ഉണ്ട്. അതായതു ഒരു ക്ഷേത്രത്തിലെ സ്വത്തുക്കൾ അതാതു ദേവന്റെയാണ്. അതിൽ വേറെ ഒരാൾക്കും അവകാശം ഇല്ല.
8; ദേവസ്വം കണക്കുകൾ ആരാണ് പരിശോധിക്കുന്നത് ?
ദേവസ്വം കണക്കുകൾ കേരള ഓഡിറ്റ് വകുപ്പും , കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളാണ് പരിശോധിക്കുന്നത്. അത് ഹൈകോടതിയിലും , സുപ്രീം കോടതിക്കും റിപ്പോർട് ചെയ്യണം.
9;എന്ത് കൊണ്ടാണ് മറ്റു മതങ്ങളുടെ ആരാധനാലയങ്ങൾ സർക്കാർ ഏറ്റെടുക്കാത്തതു ?
മറ്റു മതങ്ങളുടെ സ്വത്ത് എന്നത് ആ വിഭാഗക്കാരുടെ സ്വകാര്യ സ്വത്താണ്. ഉദാ : ഇടപ്പള്ളി പള്ളി ഗീവർഗീസ് പുണ്യാളന്റെ പേരിളാണ് എന്നാൽ സ്വത്ത് സഭയുടെ പേരിളാണ്. പുണ്യളണ് സ്വന്തമായി സ്വത്ത് ഇല്ല. ഇത് സഭ അതിന്റെ വിശ്വാസികൾ വഴി പിരിവെടുത്ത് പണം കൊടുത്തു വാങ്ങിയതാണ്. അങ്ങനെ വാങ്ങിയ വസ്തുവിൽ അവരുടെ ചിലവിൽ അവരുടെ ആരാധനാലയം പണിയുന്നു. ആ സ്വത്തിൽ സഭയ്ക്കു അല്ലാതെ വേറെ ആർക്കും അവകാശമില്ല. നമ്മൾ കുടുംബ ക്ഷേത്രങ്ങൾ പണിയുന്ന പോലെ. അത് ദേവസ്വം ബോർഡിന് ഏറ്റെടുക്കാൻ കഴിയില്ലാ.
10;എങ്ങിനെയാണ് ക്ഷേത്ര വരുമാനം ദേവസ്വം ബോർഡ് കൈകാര്യം ചെയ്യുന്നത് ?
ക്ഷേത്ര വരുമാനങ്ങൾ കേരള ട്രെഷറി ബാങ്കിൽ അതാത് ദേവന്റെ അക്കൗണ്ട് ൽ ആണ് ഡെപ്പോസിറ്റു ചെയ്യുന്നത്. തെറ്റിദ്ധരിക്കരുത് കേരള ട്രഷറിയില്ല , കേരള ട്രഷറി ബാങ്ക്. കേരള ട്രഷറി നമ്മുടെ ഖജനാവ് ആണ്. എന്നാൽ കേരള ട്രഷറി ബാങ്ക് എന്നത് മറ്റു ദേശസാൽകൃത ബാങ്ക് പോലെ ഒരു ബാങ്ക് ആണ്. പൂർണമായും ആർ ബി ഐ യുടെ (RBI) നിയന്ത്രണത്തിൽ.
11;എന്താണ് ദേവസ്വം ബോർഡ് ?
ദേവന്റെ സ്വത്തുക്കൾ അന്യാധീനപെട്ടു പോകാതിരിക്കാൻ ദേവൻ പൗരൻ ആണെങ്കിലും “മൈനർ “എന്ന കാറ്റഗറിയിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആയതിനാൽ സ്വത്തിന്റെ സംരക്ഷണം കോടതി അതാതു പ്രാദേശിക സർക്കാരുകളെ ചുമതലപ്പെടുത്തി. സർക്കാർ ദേവസ്വം വകുപ്പ് രൂപീകരിച്ചു അതിന്റെ സുഗമമായ നടത്തിപ്പിന്. ഒരു ബോര്ഡിനെ രൂപീകരിച്ചു. അതാണ് ദേവസ്വം ബോർഡ്.
12;ദേവസ്വം ബോര്ഡിനെ സംബന്ധിച്ച പരാതികൾ?
ദേവസ്വം ബോഡിന്റെ നടത്തിപ്പിന്റെ മറ്റു പ്രവർത്തികളിലോ നിങ്ങള്ക്ക് എന്തെങ്കിലും സംശയമോ പരാതിയോ ഉണ്ടെങ്കിൽ നേരിട്ട് ഹൈക്കോടതിയിൽ കൊടുക്കാം. അതിന് വേണ്ടി മാത്രം ഹൈക്കോടതിയിൽ ബെഞ്ച് ഉണ്ട്. ദേവസ്വം ബെഞ്ച്. രാജ്യത്തെ ഏതൊരു പൗരനും ഇവിടെ പരാതിപ്പെടാം, കണക്കുകൾ ചോദിക്കാൻ ആവശ്യപ്പെടാം.

No comments: