Saturday, May 09, 2020

ശ്രീ ഗുരുവായുരപ്പൻ്റെ ഒരു ദിവസം.നിർമാല്യം മുതൽ തൃപ്പുക വരെ .
ശ്രീ ഗുരുവായുരപ്പൻ്റ ഉച്ചപ്പൂജ.(110 )

ശ്രീ ഗുരുവയുരപ്പൻ്റെ ഉച്ചപ്പൂജയുടെ കളഭാലങ്കാരം.

ശ്രീ ഗുരുവായുരപ്പൻ്റെ, ഉച്ചപ്പൂജയുടെ  കളഭാലങ്കാര ദർശന സൗഭാഗ്യം കാത്ത് ഏകാഗ്ര മനസ്സുമായി തിരുനടയിൽ തപസ്സനുഷ്ഠിച്ച് നിൽക്കുന്ന ഭക്തജന വൃന്ദം.

ഉച്ചപൂജ കഴിഞ്ഞ് കണ്ണൻ്റെ അമുത തീർത്ഥപൂണ്യ ജലം ഭക്തർ ഏറ്റുവാങ്ങി.

ത്രീ കോവിലിനുള്ളിൽ അതി മനോഹരമായ ഒരു നീല ജ്യോതിസ്സ് പ്രത്യക്ഷപ്പെടുന്നു.

കണ്ണൻ തൻ്റെ  ദ്യവ്യ കോമള രൂപം തിരുനടയിലെ പുണ്യാത്മ ക്കൾക്ക് മുന്നിൽ പ്രത്യക്ഷമാക്കി കൊടുത്തു.

കായാമ്പൂക്കളുടെ നീലാഭ പൂണ്ടു നിൽക്കുന്ന കായാമ്പൂ വർണ്ണനെ ഭക്തജനങ്ങൾ മുന്നിൽ കണ്ടു തൊഴുതു നിന്നു.

പ്രഭാമണ്ഡലത്തിൻ്റെ മദ്ധ്യത്തിൽ കണ്ണൻ്റെ ദ്യവ്യ
കൈശോര വേഷം മനോഹരമായി കളഭ ത്താൽ അലങ്കരിച്ചിരിക്കുന്നു.

തിരുനടയിൽ ആനന്ദലഹരിയിലാറാടി തിരുനാമം ഉരുവിടുന്ന ഭക്ത മനസ്സുകൾ.

ഭഗവാൻ്റെ ചുറ്റുമായി വീണമീട്ടി നാമാലാപനം പൊഴിച്ചു നിൽക്കുന്ന നാരദമഹർഷിക്ക് ചുറ്റും നിൽക്കുന്ന രാധാദേവിയും ഗോപികാ വൃന്ദവും.

തിരുമുടിയാൽ അലങ്കൃതമായ നീണ്ടതും ഇടതുർന്നതുമായ കാർകൂന്തൽ.

കരുണാദ്രമായ തൃക്കണ്ണുകൾ. തൂ മന്ദഹാസം പൊഴിച്ചു നിൽക്കുന്ന അമ്പാടി കണ്ണൻ.

തൃക്കയിൽ പൊന്നോടക്കുഴലോടൊപ്പം കദളിപ്പഴവും പിടിച്ച് നിൽക്കുന്ന കണ്ണൻ.

തിരുനടയിൽ ദർശനപുണ്യ സാഫല്യം നേടിയ ഭക്തരെ ആയുരാരോഗ്യ സൗഖ്യ സമാധാനം നൽകി കുഞ്ഞി കൈകൾ തലയിൽ വെച്ച് അനുഗ്രഹിക്കുന്ന കണ്ണാ എന്നേയും അനുഗ്രഹിക്കു കണ്ണാ..........

ചെറുതയൂർ വാസുദേവൻ നമ്പൂതിരി.ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.9048205785.

No comments: