Monday, September 25, 2017

അമ്മ ശക്തിയാണ്. അമ്മയുടെ ശക്തിപ്രസരം ആവാഹിച്ച എന്തും നമുക്ക് അമ്മയാണ്. ഗംഗ അമ്മയാണ്. ഭൂമി അമ്മയാണ്. ഭഗവാനെപ്പെറ്റ ദേവകി അമ്മയാണ്. ശിവനെ ചലിപ്പിക്കുന്ന ശക്തി അമ്മയാണ്. വിദ്യ അമ്മയാണ്. പശു ഗോമാതാവാണ്. ഈ ശക്തിസ്വരൂപിണിയെയാണ് ഒന്‍പതു രാത്രികള്‍കൊണ്ട് നാം പൂജിക്കുന്നത്. ഭാരതത്തിന്റെ വെന്നിക്കൊടിയാണു വിജയദശമി. ഈ കൊടിപാറുന്നത് കന്നിമാസത്തിലാണ്-ശുക്ലപക്ഷത്തില്‍ പ്രഥമ മുതല്‍ നവമിവരെയുള്ള ഒന്‍പതു രാത്രികളില്‍. ഇതാണു നവരാത്രി. പിറ്റേന്ന് ദശമി. അതിനകം അമ്മ ജയിച്ചിരിക്കും. അതുകൊണ്ട് ഇതു വിജയദശമി.
ദുര്‍ഗ്ഗയായി അവതാരമെടുത്ത് അമ്മ മഹിഷാസുരനെ വധിച്ചു. അവന്‍ മൈസൂരിലാണ് അധര്‍മ്മിയായി വളര്‍ന്നതെന്ന് സങ്കല്‍പം. അതിനാല്‍ അവിടെ ഈ ഉത്സവം പ്രധാനം. പ്രൗഢമാണു ചടങ്ങുകള്‍. പ്രതേ്യകം പ്രത്യേകം ആഡംബരങ്ങള്‍ നിറഞ്ഞതാണ് ദസറ.
കേരളത്തില്‍ വഞ്ചിഭൂപതിമാരാണ് നവരാത്രിക്കു നവംനവങ്ങളായ അര്‍ത്ഥഭാവങ്ങള്‍ നല്‍കിയത്.
നവരാത്രി മണ്ഡപം, നവരാത്രി സംഗീതോത്സവം-എല്ലാം മധുരം!
ഭാരതം മുഴുവന്‍ നവരാത്രി. എങ്ങും ആഘോഷം. പണ്ട് നാട്ടുരാജ്യങ്ങള്‍ ഒപ്പത്തിനൊപ്പം! ഇന്നും സ്ഥിതിക്കു മാറ്റമില്ല. മറിച്ച് നാള്‍ക്കുനാള്‍ മാറ്റേറി വരികയും ചെയ്യുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news711115#ixzz4tkKmZ3rM

No comments: