വെറുതേ ഇരിക്കുന്നവരുടെ മനസ്സ് വിപരീതചിന്തകള്‍കൊണ്ട് നിറഞ്ഞിരിക്കും. അവര്‍ ലോകത്തില്‍ വിപരീത ചിന്തകളെ കലര്‍ത്തിക്കൊണ്ടിരിക്കും. എന്തിനെയും കുറ്റം പറഞ്ഞുകൊണ്ടിരിക്കും. അതിനാല്‍ എപ്പോഴും കര്‍മ്മത്തില്‍ വ്യാപരിക്കുന്നതാണ് നല്ലത്. കര്‍മ്മംചെയ്തുകൊണ്ടിരിക്കുന്നവരുടെ മനസ്സ് തമോ ഗുണത്തില്‍നിന്നും രജോഗുണത്തിലേയ്ക്ക് മാറുന്നു. ആ അര്‍ത്ഥത്തില്‍ ചിന്തിക്കുമ്പോള്‍ നാം ചെയ്യുന്ന ജോലികൊണ്ട് മറ്റൊരാള്‍ക്ക് എന്നതിലുപരി നമുക്ക് തന്നെയാണ് പ്രയോജനം. കര്‍മ്മം ചെയ്യുന്നതിലൂടെ നാം നമ്മെയും ഒപ്പം ലോകത്തെയും സഹായിക്കുന്നു. മറിച്ചാകുമ്പോള്‍ സര്‍വ്വനാശമാണ് ഫലം. ചെയ്യുന്ന ജോലിക്ക് കിട്ടുന്ന ശംബളത്തില്‍ ഉപരിയായി സിദ്ധിക്കുന്ന ആത്മലാഭം കൂടി അറിയണം. അപ്പോള്‍ ചെയ്യുന്ന ജോലി മഹത്വമാര്‍ന്നതായി ഏതൊരാള്‍ക്കും തോന്നും. ഭഗവദ്ഗീതയും ഭഗവത്കഥയും നമുക്ക് നല്‍കുന്ന മുഖ്യമായ ഉപദേശമിതാണ്. ഓം...krishnakumar
No comments:
Post a Comment