Friday, September 29, 2017

വിവേക ചൂഡാമണി ശ്ളോകം 47.
വേദാന്താർത്ഥ വിചാരേണ ജായതേ ജ്ഞാനമുത്തമം
തേനാത്യന്തികസംസാരദുഃഖനാശോ ഭവത്യനു
(ഉപനിഷത്തുക്കളുടെ അർത്ഥ വിചാരം കൊണ്ട് ഉത്തമമായ ജ്ഞാനം ഉണ്ടാകുന്നു ആ ജ്ഞാനമുണ്ടായാൽ സംസാരദുഃഖത്തിന്റെ നിശ്ശേഷനാശം സംഭവിക്കുന്നു,)
48...ശ്രദ്ധാഭക്തിധ്യാനയോഗാൻ മുമുക്ഷോർ
മുക്തേർ ഹേതൂൻ വക്തി സാക്ഷാത്ശ്രുതേർഗീഃ
യോ വാ ഏതേഷ്വേവതീഷ്ഠത്യമുഷ്യ
മോക്ഷോ€വിദ്യാകൽപ്പിതാദ് ദേഹബന്ധാത്
അർത്ഥം..
ശ്രദ്ധ ഭക്തി ധ്യാനം യോഗം ഇവ മുക്തിക്കുള്ള സാക്ഷാൽ കാരണങ്ങളാകുന്നു എന്ന് ശ്രുതി വാക്യം അരുളുന്നു ഇവയിൽ ത്തന്നെ നിലകൊള്ളുന്നവൻ ആരാണോ അവന് അവിദ്യാകൽപ്പിതമായ ദേഹ ബന്ധത്തിൽ നിന്ന് മോചനം ലഭിക്കുന്നു
വിശദീകരണം
ഉപനിഷത്തുക്കളുടെ സാരം ഗ്രഹിച്ചാൽ ഉത്തമമായ ജ്ഞാനം ലഭിക്കുന്നു അങ്ങിനെയുള്ള ഒരുവന് സംസാരദുഖം ബാധിക്കില്ല
മറ്റൊന്ന് ശ്രദ്ധ ഭക്തി ധ്യാനം യോഗം ഇതെല്ലാം ഇഹലോക ജീവിത ദുരിത നിവാരണത്തിനുള്ള മാർഗ്ഗങ്ങൾ ആണ് അത് മനസ്സിലാക്കി അത് പോലെ ജീവിക്കുന്നവൻ ബന്ധം എന്ന ബന്ധനത്തിൽ നിന്ന് മോചനം നേടുന്നു
ഗുരുവിലും ഗുരു വചനങ്ങളിലും ഉള്ള വിശ്വാസത്തെയാണ് ശ്രദ്ധ എന്ന് പറയുന്നത് എന്ന് ശങ്കരാചാര്യ സ്വാമികൾ പറയുന്നു അങ്ങിനെയുള്ള വിശ്വാസത്തോടെ ഭക്തി ഉണർത്തുക സാധാരണക്കാരന് ഏറ്റവും എളുപ്പമുള്ള താണ് ഭക്തി അതിനാണെങ്കിലോ കലിയുഗത്തിൽ വിധിച്ചിട്ടുള്ളത് നാമജപവും അപ്പോൾ സദാ നാമ ജപത്തോടെ ഈശ്വരനെ സ്മരിച്ചു കൊണ്ടിരിക്കുക '(golokam)

No comments: