പ്രദക്ഷിണം വെക്കേണ്ടത് എപ്രകാരം
September 28, 2017
പദാത് പദാനുരംഗ ഛേത് കരൗചല
വിവര്‍ജ്ജിതൗ
സ്തുതിര്‍വാചിര്‍ഹൃദി ധ്യാനം
ചതുരംഗം പ്രദക്ഷിണം
ഇളകാതെ രണ്ട് ഭാഗങ്ങളിലും കൈകള്‍ വച്ചുകൊണ്ട് വാക്കുകൊണ്ട് അതാത് ദേവന്റെ സ്‌തോത്രങ്ങള്‍ ഉച്ചരിച്ചുകൊണ്ട് ഹൃദയത്തില്‍ ദേവന്റെ രൂപം ധ്യാനിച്ചുകൊണ്ട് ഒരു പാദത്തില്‍ നിന്ന് മെല്ലെമെല്ലെ മറ്റൊരു പാദമൂന്നിക്കൊണ്ട് ചെയ്യുന്നതാണ് പ്രദക്ഷിണം. പ്രദക്ഷിണത്തിനിങ്ങനെ നാലാംഗങ്ങള്‍ ഉണ്ടെന്നാണ് താല്‍പര്യം.
ആസന്ന പ്രസവാ നാരീ
തൈലപൂര്‍ണ്ണം യഥാഘടം
വഹന്തീകര്യാതി
തഥാകാര്യാല്‍ പ്രദക്ഷിണം
വിവര്‍ജ്ജിതൗ
സ്തുതിര്‍വാചിര്‍ഹൃദി ധ്യാനം
ചതുരംഗം പ്രദക്ഷിണം
ഇളകാതെ രണ്ട് ഭാഗങ്ങളിലും കൈകള്‍ വച്ചുകൊണ്ട് വാക്കുകൊണ്ട് അതാത് ദേവന്റെ സ്‌തോത്രങ്ങള്‍ ഉച്ചരിച്ചുകൊണ്ട് ഹൃദയത്തില്‍ ദേവന്റെ രൂപം ധ്യാനിച്ചുകൊണ്ട് ഒരു പാദത്തില്‍ നിന്ന് മെല്ലെമെല്ലെ മറ്റൊരു പാദമൂന്നിക്കൊണ്ട് ചെയ്യുന്നതാണ് പ്രദക്ഷിണം. പ്രദക്ഷിണത്തിനിങ്ങനെ നാലാംഗങ്ങള്‍ ഉണ്ടെന്നാണ് താല്‍പര്യം.
ആസന്ന പ്രസവാ നാരീ
തൈലപൂര്‍ണ്ണം യഥാഘടം
വഹന്തീകര്യാതി
തഥാകാര്യാല്‍ പ്രദക്ഷിണം
പ്രസവം അടുത്തവളായ ഒരു സ്ത്രീ തലയില്‍ എണ്ണ നിറഞ്ഞ ഒരു കുടത്തേയും വഹിച്ചുകൊണ്ട് നടക്കുന്നു എന്ന് വിചാരിക്കുക. അത്രയും പതുക്കെ മാത്രമേ പ്രദക്ഷിണം ചെയ്യാവൂ. ഓട്ടപ്രദക്ഷിണം ചെയ്യരുതെന്നാണ് ഇവിടെ വിവക്ഷ. പ്രദക്ഷിണം ആരാധനയുടെ ഒരു ഭാഗമാണ്. ഭക്തിപരവശന്മാരായുള്ളവര്‍ സ്വന്തം ദേഹത്തെ ആകമാനം നിലത്തുകിടത്തി ശയനപ്രദക്ഷിണവും നിര്‍വഹിക്കാറുണ്ട്. ഈ പ്രദക്ഷിണം ഈശ്വരപ്രീതിക്കുവേണ്ടിയുള്ള ദുര്‍ഘടമായ സാധനാ മാര്‍ഗ്ഗത്തെ സൂചിപ്പിക്കുന്നു.
പ്രദക്ഷിണ കാലവിധികള്‍
പ്രദക്ഷിണ കാലത്തെക്കുറിച്ചും വിധികളുണ്ട്.
പൂര്‍വ്വാഹ്നേ വ്യാധിനാശസ്യാല്‍ മദ്ധ്യാഹ്നേ
വാഞ്ഛിതാര്‍ത്ഥദം
സായാഹ്നേ സര്‍വ്വപാപഘ്‌നം അര്‍ദ്ധയാമേ
വിമുക്തിദം
പൂര്‍വ്വാഹ്നേ വ്യാധിനാശസ്യാല്‍ മദ്ധ്യാഹ്നേ
വാഞ്ഛിതാര്‍ത്ഥദം
സായാഹ്നേ സര്‍വ്വപാപഘ്‌നം അര്‍ദ്ധയാമേ
വിമുക്തിദം
കാലത്തുചെയ്യുന്ന പ്രദക്ഷിണം രോഗനാശവും മദ്ധ്യാഹ്നകാലത്തുചെയ്യുന്ന പ്രദക്ഷിണം സര്‍വ്വാഭിഷ്ടദായകവും സായാഹ്നകാലത്തുചെയ്യുന്നത് എല്ലാ പാപങ്ങളേയും ഹനിക്കുന്നതും അര്‍ദ്ധരാത്രിയില്‍ ചെയ്യുന്നത്
മുക്തിപ്രദവുമത്രെ.
സൂര്യോദയം സമാരഭ്യയാവദസ്തം
രവേര്‍ഭവേത്
താവത് പ്രദക്ഷിണം കൃത്വാസര്‍വ്വാന്‍
കാമാവാപ്‌നുയാത്
മുക്തിപ്രദവുമത്രെ.
സൂര്യോദയം സമാരഭ്യയാവദസ്തം
രവേര്‍ഭവേത്
താവത് പ്രദക്ഷിണം കൃത്വാസര്‍വ്വാന്‍
കാമാവാപ്‌നുയാത്
സൂര്യോദയം മുതല്‍ അസ്തമനം വരെ ഇടവിടാതെ ചെയ്യുന്ന പ്രദക്ഷിണ വ്രതത്താല്‍ എല്ലാ ആഗ്രഹങ്ങളും സഫലീകൃതങ്ങളാകുന്നു.
പ്രദക്ഷിണങ്ങളുടെ എണ്ണം
ഏകവിംശതി സംഖ്യാകാദുത്തമംതുപ്രക്ഷിണം ഇരുപത്തൊന്നു പ്രാവശ്യം ചെയ്യുന്ന പ്രദക്ഷിണമാണത്രെ ഉത്തമമായിട്ടുള്ളത്.
ഏകം വിനായകേ കുര്യാല്‍ദ്വേ
സൂര്യേത്രീണി ശങ്കരേ
ചത്വാരി ദേവ്യാവിഷ്‌ണോശ്ച
സപ്താശ്വത്ഥ പ്രദക്ഷിണം
ഗണപതിക്ക് ഒന്ന്, സൂര്യന് രണ്ടും ശിവന് മൂന്നും ദേവിയ്ക്ക് വിഷ്ണുവിനും നാലും ആലിന് ഏഴും പ്രദക്ഷിണങ്ങള്‍ ഉത്തമങ്ങളാണ്.
ഏകം വിനായകേ കുര്യാല്‍ദ്വേ
സൂര്യേത്രീണി ശങ്കരേ
ചത്വാരി ദേവ്യാവിഷ്‌ണോശ്ച
സപ്താശ്വത്ഥ പ്രദക്ഷിണം
ഗണപതിക്ക് ഒന്ന്, സൂര്യന് രണ്ടും ശിവന് മൂന്നും ദേവിയ്ക്ക് വിഷ്ണുവിനും നാലും ആലിന് ഏഴും പ്രദക്ഷിണങ്ങള്‍ ഉത്തമങ്ങളാണ്.
രാജന്‍ പ്രദക്ഷിണൈകേന മുച്യതേ
ബ്രഹ്മഹത്യയാ
ദ്വിതീയേനാധികാരീസ്യാല്‍ തൃതീയെ
നൈന്ദ്രസംപദ
(ബ്രഹ്മനാരദീയം)
ബ്രഹ്മഹത്യയാ
ദ്വിതീയേനാധികാരീസ്യാല്‍ തൃതീയെ
നൈന്ദ്രസംപദ
(ബ്രഹ്മനാരദീയം)
ഒന്നാമത്തെ പ്രദക്ഷിണം കൊണ്ട് ബ്രഹ്മഹത്യാദിപാപങ്ങള്‍ മുഴുവന്‍ നശിക്കുമെന്നും രണ്ടാമത്തേതുകൊണ്ട് ദേവനെ ആരാധിക്കുവാന്‍ അധികാരി ആകുമെന്നും മൂന്നാമത്തേതുകൊണ്ട് ഭോഗസുഖങ്ങള്‍ ലഭിച്ചു സിദ്ധിനേടുമെന്നും ഇതുകൊണ്ട് പറയുന്നു.
(മാധവജിയുടെ ക്ഷേത്രചൈതന്യ
രഹസ്യം എന്ന പുസ്തകത്തില്‍ നിന്ന്)
രഹസ്യം എന്ന പുസ്തകത്തില്‍ നിന്ന്)
ജന്മഭൂമി: http://www.janmabhumidaily.com/news712283#ixzz4tv5JVl00
No comments:
Post a Comment