Thursday, September 28, 2017

ബ്രഹ്മം, വിരാട്‌പുരുഷൻ, പരമാത്മാവ്, സത്യം എല്ലാം ഒന്നുതന്നെ ഇതിൽ നിന്നും ആദ്യം ആകാശവും, അതിനെത്തുടർന്ന്‌ വായുവും, അഗ്നിയും, ജലവും, പൃഥിവിയും ക്രമപ്രകാരം ഉണ്ടായിവന്നു. ഇവയെ പഞ്ച മഹാഭൂതങ്ങൾ എന്നു വിളിക്കുന്നു. പ്രപഞ്ചവും മനുഷ്യ ശരീരവും പഞ്ചഭൂതാത്മകമാണ്.
ഊർജ്ജ തരംഗങ്ങളുടെ മേഖലയാണ് ആ‍കാശം. ആകാശമാകട്ടെ അനന്തമാണ്. എല്ലാം സംഭവിക്കുന്നത്‌ ആകാശത്തിലാകുന്നു. തരംഗത്തിന്റെ ആവൃത്തിതന്നെയാണ് ശബ്ദം.ഇതു നാദം, ബിന്ദു, കല ,എന്നിങ്ങനെ മാറി സൃഷ്ടി തുടങ്ങുന്നു.

No comments: