Wednesday, September 27, 2017

മനസ്സും സമൂഹവും  💜🦋
പ്രവാഹ നിത്യത മനസ്സിനാണെന്ന് നാം നേരത്തെ പറഞ്ഞു. ഇവിടെ ബീജമെന്നും, ബീജ ഭാഗമെന്നും ,ബീജ ഭാഗാവയവമെന്നും ഒക്കെ പറയുമ്പോൾ ഇതിനെ അനസ്യൂതമായി നയിക്കുന്നത് മനസ്സാണ്. മനസ്സ് ചേർന്നുള്ള ആത്മാവ്, അതിൽ ഇന്ദ്രിയങ്ങളുടെ ശക്തികൾ, പ്രാണങ്ങൾ, ഒക്കെ പ്പെടും. അതുകൊണ്ട് അതിനെ സൂക്ഷ്മ ശരീരം എന്നാണ് പറയുന്നത്. ലിംഗശരീരം. പാശ്ചാത്യ ചിന്തകളും ഭാരതീയ ദർശനവും തമ്മിലുള്ള സ്പഷ്ടമായ വ്യതിയാനം ഇവിടെയാണ്.
13ാം നൂറ്റാണ്ടുവരെ പുനർജന്മം ഉണ്ടെന്ന് വിശ്വസിച്ചിരുന്ന ക്രിസ്ത്യൻ വീക്ഷണം, 13-ാം നൂറ്റാണ്ടിലാണ് അതിന്റെ പരീശന്മാരും,പുരോഹിതന്മാരും ഒക്കെ ചേർന്നിരുന്ന് പുനർജന്മംഅശാസ്ത്രീയമാണ് വേണ്ട എന്നു തീരുമാനിച്ചത്.കാരണം ആത്മാവിന് പുനർജന്മം ഇല്ല എന്ന ബൈബിളിലെ വചനത്തിനു വിരുദ്ധമാണ് പുനർജന്മസിന്താന്തം.
ഭാരതീയ സിദ്ധാന്തം ഇതു പേലെ തന്നെ ഭഗവത് ഗീതയും മറ്റും പഠിച്ചാൽ സ്പഷ്ടമായി
''ന ജായതേ മ്രിയതേ വാ കദാചിത്-
നായം ഭൂത്വാ ഭവിതാ വാ ന ഭൂയ:
അജോ നിത്യ: ശാശ്വതേ£യം പുരാണോ
ന ഹനൃതേ ഹന്യ മാനേ ശരീരേ"
എന്ന് ഭഗവത്ഗീതയിലെ രണ്ടാം അദ്ധ്യായത്തിലും, കഠോപനഷത്തില് ഏകദേശം മൊഴിമാറ്റി അവിടെയും, ശ്രുതിയും സ്മൃതിയും ഒരു പോലെ പറയുന്നതാണ് ആത്മാവിന് ജനനം ത്തന്നെയില്ല. പിന്നെയെവിടെയാണ് പുനർജന്മം.അതേസിദ്ധാന്തം പറയുന്ന ഭഗവത് ഗീതയിൽ തന്നെ ''വാസാംസി ജീർണ്ണാ നി യഥാ വിഹായ " എന്നിങ്ങനെ പുനർജന്മത്തിനെ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. പഠിക്കുമ്പോൾ ഇതറിയണം.ഉഭയസമന്വയത്തിന്റെ, വൈരുദ്ധ്യസമന്വയത്തിന്റെ ഭാഷ അറിയണം. ഈ സ്ഥൂല ശരീരത്തിന് യാതൊരു പുനർജന്മവുമില്ല. ആത്മാവിന് പുനർജന്മമില്ല .പിന്നെ ആർക്കാണ് പുനർജന്മം?.
"വായുർഗന്ധാനിവാശയാത്"
പൂവിൽ നിന്ന് ഗന്ധത്തെയെടുത്ത് കാറ്റ് പോകുന്ന പോലെയാണ് വാസനകളെയും കൊണ്ട് ജീവൻ അടുത്തശരീരത്തിലേക്ക് പോകുന്നത്. പരകായപ്രവേശം .ചരകനും ഇതു തന്നെയാണ് ചോദിച്ചത്. ഒരു കായത്തിൽ നിന്ന് മറ്റൊരു കായത്തിലേക്ക് എങ്ങിനെയാണ് കടന്നു പോകുന്നത്?. എങ്ങിനെയാണ് പിതാവ് പുത്രനായി പുനർജനിക്കുന്നത്? എങ്ങിനെയാണ് പിതാവിനെയും പിതൃ പാരമ്പര്യത്തെയും ഒരു സ്ത്രീ പുനർജനിപ്പിക്കുന്നത്?. വംശവൃക്ഷത്തിന്റെ മഹനീയങ്ങളായ ഗുണങ്ങളോടുകൂടി, വംശവൃക്ഷത്തെ കാത്ത് സൂക്ഷിച്ചു കൊണ്ട് എങ്ങിനെയാണ് ഒരു സ്ത്രീ ഭർത്തൃ പാരമ്പര്യത്തിന്റെ അനല്പങ്ങളായ ഗുണഗണങ്ങളോടുകൂടിയ ഒരു സന്തതിയെ സൃഷ്ടിക്കുന്നത്?. അതിലേക്കെങ്ങിനെയാണ് ആ വംശവൃക്ഷത്തിൽ നിന്ന്‌ പൂർവ്വനായ ഒരു വൻ മറ്റൊരു ശരീരത്തെ വെടിഞ്ഞ് ഈ ശരീരത്തിലേക്ക് കടന്നു വരുന്നത് ?. ഇവിടെയേതൊന്നാണ് തുടർച്ചയായി പോവുന്നത്?.മനസ്സു തന്നെയാണ്. പൂർവ്വജന്മ കൃതങ്ങളായ കർമ്മങ്ങളാൽ നയിക്കപ്പെടുന്ന മനസ്സിന്റെ സഹായത്തോടെ ആത്മാവ് ഒരു ശരീരത്തിൽ നിന്ന് മറ്റൊന്നിലേക്ക് കടന്നു പോകുന്നു. ഇതാണ് ചരകന്റെ സിദ്ധാന്തം
(സ്വാമി നിർമലാനന്ദഗിരി മഹാരാജ്)

No comments: