അജ്ഞാനി കര്‍മ്മം ചെയ്യുന്നത് ആസക്തിയോടെയാകും. ജ്ഞാനിയാവട്ടെ ആസക്തിയില്ലാതെ കര്‍മ്മം നിര്‍വ്വഹിക്കും. അപ്പോഴത് ലോകക്ഷേമത്തിനു കാരണമാകും. ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി കര്‍മ്മം ചെയ്ത മാതൃകാപുരുഷനാണ് ജനകമഹാരാജാവ്. അധികാരവും കീര്‍ത്തിയും സമ്പത്തുമൊന്നും ജനകനെ കര്‍മ്മത്തില്‍ നിന്നും പിന്തിരിപ്പിച്ചില്ല. രാമന്‍ സീതയെ കാട്ടിലയക്കുമ്പോള്‍ അവളുടെ പിതാവായ ജനകന്‍ ഇടപെടുന്നില്ല. ലോകക്ഷേമത്തിനായി വിവേക ബുദ്ധിയോടെ കര്‍മ്മങ്ങളില്‍ വ്യാപരിക്കണമെന്ന് തിരിച്ചറിവുള്ളതുകൊണ്ടാണ് ജനകന്‍ ഈ സമയം രംഗത്തു വരാത്തത്.
സ്വന്തം കര്‍മ്മങ്ങളില്‍ അഹങ്കാരം പാടില്ല. ഞാനല്ല, എന്നിലെ പരമാത്മാവാണ് കര്‍മ്മം ചെയ്യുന്നതെന്ന ബോധ്യമുണ്ടാകണം. അഹംഭാവമല്ല, അഹംബോധമാണ് നമുക്കുണ്ടാകേണ്ടത്...source chakrapani temple
സ്വന്തം കര്‍മ്മങ്ങളില്‍ അഹങ്കാരം പാടില്ല. ഞാനല്ല, എന്നിലെ പരമാത്മാവാണ് കര്‍മ്മം ചെയ്യുന്നതെന്ന ബോധ്യമുണ്ടാകണം. അഹംഭാവമല്ല, അഹംബോധമാണ് നമുക്കുണ്ടാകേണ്ടത്...source chakrapani temple
No comments:
Post a Comment