Monday, September 25, 2017

ആരാണ് ബ്രാഹ്മണന്‍, ജീവനാണോ, ദേഹമാണോ, ജാതിയാണോ, ജ്ഞാനമാണോ, കര്‍മം ആണോ ധാര്‍മികതയാണോ?
അദ്വിതീയമായ ജാതിഗുണക്രിയാ രഹിതമായ ഷടൂര്‍മി(ദാഹം, വിശപ്പ്‌ ജര, മരണം, ശോകം, മോഹം) ഷട്ഭാവം (അസ്തി ജായതേ വര്‍ദ്ധതെ വിപരീണമതെ അപക്ഷ്യതെ വിനശ്യതെ - ജനനം വളര്‍ച്ച പരിണാമം ക്ഷയം നാശം) തുടങ്ങിയുള്ള സര്‍വദോഷ രഹിതം ആയ, സത്യജ്നാനന്ദസ്വരൂപത്തോട് കൂടിയതും മറ്റൊന്നിനെ ആശ്രയിക്കാതെ നില നില്‍ക്കുന്നതും സര്‍വതിനും ആധാരമായിട്ടുള്ളതും സര്‍വഭുതങ്ങളിലും അന്തര്‍യാമി ആയതും അഖണ്ഡാനന്ദസ്വരുപമായതും അളക്കാന്‍ പറ്റാത്തതും ആയ ആത്മാവിനെ, കരതലാമലകം പോലെ ( ഉള്ളം കൈയിലെ നെല്ലിക്ക പോലെ) ആരോണോ സാക്ഷാത്കരിച്ച് കൃതാര്‍ത്തനായിട്ടുള്ളത്, അങ്ങനെയുള്ള അവനില്‍, മാത്സര്യത്തിന്റെയോ അഹമ്കാരത്തിന്റെയോ അംശം ഇല്ലാത്ത അവന്‍, ശ്രുതി സ്മൃതി ഇതിഹാസങ്ങളുടെ അഭിപ്രായത്തില്‍ അവനെ പറയുന്നു ബ്രാഹ്മണന്‍ എന്ന്. അതായത് ആത്മാവ് തന്നെ ആണ് ബ്രഹ്മമെന്നു അറിഞ്ഞു ബ്രഹ്മഭാവന ചെയ്യുന്നവന്‍ ബ്രാഹ്മണന്‍. "ബ്രാഹ്മണി ചരിതും ശീലം യശ്യസഃ ബ്രാഹ്മണഃ സ ബ്രഹ്മചാരി ".

No comments: