Friday, September 29, 2017

ലൌകിക കർമ്മങ്ങൾപോലും വേണ്ടവിധം നടത്തുന്ന ശീലം ഇന്നത്തെ ഹിന്ദുക്കളിൽ വിരളമായിരിക്കുമ്പോൾ, ഇതരമതസ്ഥർ അവരവരുടെ മതബോധകമായ സംസ്കാരങ്ങൾ -ലൌകിക പരിധിയിലാണെങ്കിൽ‌പോലും- കൃത്യമായി ചെയ്യുന്നതാണ് അവരുടെ ശ്രേയസ്സിനും സമുദായ ഐക്യത്തിനും നിദാനമെന്നു കാണാം. വേറൊരു മതത്തിനും ദേശത്തിനും ലഭിച്ചിട്ടില്ലാത്ത ശാസ്ത്രീയമായ മനുഷ്യ ജീവിതാസൂത്രണത്തിന്റെ ജന്മാവകാശികളായിരുന്നിട്ടുകൂടി ഹിന്ദുക്കളുടെ പരാശ്രയഭാവം വിചിത്രം തന്നെ. ഈ മാനസികാടിമത്തം അകറ്റി സ്വയം ശുദ്ധരാവാനും, ധാർമ്മികവും സാന്മാർഗ്ഗികവുമായ മൂല്യങ്ങൾക്ക് തുരങ്കം വയ്ക്കുന്ന ഇതരസൂത്രങ്ങളുടെ പിന്നാലെ പരക്കം പായുന്ന ശ്യോച്യാവസ്ഥ മാറാനും ജീവിതസംസ്കാരപദ്ധതി ഓരോ കുടുംബത്തിലും വീണ്ടും ജ്വലിക്കണം...parthans

No comments: