Tuesday, September 26, 2017

ലളിതാസഹസ്രനാമം
ദേവിയുടെ ശക്തിയും മഹത്വവും വിവരിക്കുന്നു
90.ചിച്ഛക്തിശ്ചേതനാരൂപാ ജഡശക്തിർജഡാത്മികാ
ഗായത്രി വ്യാഹൃതിസ്സന്ധ്യാ ദ്വിജവൃന്ദനിഷേവിതാ
അർത്ഥം :- ബോധ സ്വരൂപിണിയും ചൈതന്യ രൂപിണിയും ജീവാത്മാവും ദൃശ്യരൂപിണിയും വേദമാതാവും വ്യാഹൃതി മന്ത്രം ജപിച്ചാൽ പ്രത്യക്ഷമാകുന്നവളും സന്ധ്യയും ദ്വിജസമൂഹത്താൽ ആരാധിക്കപ്പെടുന്നവളുമായ ദേവിയെ വന്ദിക്കുന്നു.
ചിത്ച് ഛക്തി = ചിത് ശക്തി = പരമാത്മാവ് ചിത്ത് = മനസ്സ് ഹൃദയം
ചേതനാരൂപ= ചൈതന്യം നിറഞ്ഞവൾ
ജഡശക്തി = ജീവാത്മാവ് ജഡം = ജീവനില്ലാത്ത ശരീരം
ജഡാത്മിക = ഇവിടെ ജഡ എന്നതിന് കാണാൻ കഴിയുന്നത് ദൃശ്യമായത് എന്നീ അർത്ഥങ്ങൾ
ജഡാത്മിക = ദൃശ്യമായ പ്രപഞ്ചശക്തി
ഗായത്രി = ഗാനം ചെയ്യുന്നവനെത്രാണനം (രക്ഷിക്കുന്ന) ചെയ്യുന്നവൾ
വേദമാതാവ്... ഗായത്രീമന്ത്രം
വ്യാഹൃതി =ആദ്യം അ ഉ മ ചേർന്ന ഓം എന്ന പ്രണവ മന്ത്രവും അതിൽ നിന്ന് മൂന്ന് ഭൂ ഭുവ സ്വഃ വീണ്ടും അതിൽ നിന്ന് മഹഃ ജനഃ തപഃ സത്യം എന്നിവയും ഉത്ഭവിച്ചു.. ഇവ ഏഴും വ്യാഹൃതികൾ എന്നറിയപ്പെടുന്നു.
സന്ധ്യാ = സന്ധ്യാദേവി എന്നും ,സന്ധ്യാസമയത്ത് (പ്രഭാതസന്ധ്യയും പ്രദോഷസന്ധ്യയും)ധ്യാനിക്കപ്പെടുന്നവൾ എന്നും, ഒരു വയസ്സു പ്രായമുള്ള ബാലിക എന്നും അർത്ഥമുണ്ട്
ദ്വിജവൃന്ദ നിഷേവിത = ദ്വിജന്മാർ = രണ്ടു ജന്മമുള്ളവർ. മാതൃ ഗർഭത്തിൽ നിന്നും പുറത്തു വരുന്ന ആദ്യത്തെ ജന്മം. മന്ത്രങ്ങളുടെ ശക്തിയെ ധരിക്കുവാൻ ഉപനയനം ചെയ്ത് ബ്രഹ്മോപദേശം സ്വീകരിക്കുന്ന രണ്ടാമത്തെ ജന്മം.പ്രധാനമായും ബ്രാഹ്മണർ എന്നാണ് ഉദ്ദേശിക്കുന്നത്
ബ്രാഹ്മണർ = ബ്രഹ്മത്തിൽ ചരിക്കുന്നവർ
വൃന്ദം = കൂട്ടം സംഘം
നിഷേവിതാ = ആരാധിക്കപ്പെടുന്നവൾ... ഉപാസിക്കപ്പെടുന്നവൾ
91. തത്വാസന തത്ത്വമയി പഞ്ചകോശാന്തരസ്ഥിത
നിസ്സീമമഹിമാ നിത്യയൌവനാ മദശാലിനി
അർത്ഥം:- യോഗപീഠങ്ങളെ ആസനമാക്കിയവളും ബ്രഹ്മസ്വരുപിണിയും ജീവപ്രപഞ്ചവുമായ അല്ലയോ ദേവി...... അഞ്ചുകോശങ്ങളുടെ ഉള്ളിൽ സ്ഥിതി ചെയ്യുന്നവളും അതിരില്ലാത്ത മഹിമയുള്ളവളും നിത്യയുവതിയും അത്യാഹ്ലാദത്താൽ ശോഭിക്കുന്നവളുമായ അങ്ങയെ വന്ദിക്കുന്നു.
തത്വാസന= ഭൂമി മുതൽ ശിവൻ വരെയുള്ള 36 തത്വങ്ങളെ പീഠമാക്കി ഇരിക്കുന്നവൾ
ആസനം = ഇരിപ്പിടം
തത്ത്വമയി എന്ന വാക്കിനെ മൂന്നായി പിരിക്കണം
തത് = അത് =മനസ്സുകൊണ്ടോ ഇന്ദ്രിയങ്ങൾ കൊണ്ടോ ഗ്രഹിക്കാൻ കഴിയാത്ത ബ്രഹ്മ തത്വം
ത്വം = നീ നിർഗ്ഗുണബ്രഹ്മം
അയി = അല്ലയോ
പഞ്ചകോശം = അന്നമയം പ്രാണമയം മനോമയം വിജ്ഞാനമയം ആനന്ദമയം എന്ന അഞ്ചു കോശങ്ങൾ
അന്തരാ = ഉള്ളിൽ
സ്ഥിതാ = സ്ഥിതി ചെയ്യുന്നവൾ
നിസ്സീമ = സീമയില്ലാത്ത അതിരില്ലാത്ത = ദേവിയുടെ മഹത്വത്തിന് സീമയില്ല
മഹിമ = ശ്രേഷ്ഠത
നിത്യയൌവ്വന= എന്നും യുവതിയായിരിക്കുന്നവൾ ജരാനരകൾ ബാധിക്കാത്തവൾ
മദശാലിനി = ആഹ്ലാദത്തോടെയിരിക്കുന്നവൾ മദം = അത്യാഹ്ലാദം
ശാലിനി = ശീലമാക്കിയവൾ
92. മദപൂർണ്ണിത രക്താക്ഷി മദപാടലഗണ്ഡഭൂഃ
ചന്ദനദ്രവദിഗ്ദ്ധാംഗി ചാമ്പേയകുസുമപ്രിയാ
അർത്ഥം:- അത്യാഹ്ലാദത്താൽ രക്തവർണ്ണമായ തുടിക്കുന്ന കണ്ണുകളും കവിൾത്തടങ്ങളും ഉള്ളവളും ചന്ദനച്ചാറ് പൂശിയ അംഗങ്ങളോടുകൂടിയവളും ചമ്പകപ്പൂവ് ഇഷ്ടപ്പെടുന്നവളുമായ ദേവിയെ ഞാൻ വന്ദിക്കുന്നു.
മദപൂർണ്ണിത = പൊട്ടിത്തെറിക്കുന്ന ആഹ്ലാദം നിറഞ്ഞവൾ
രക്താക്ഷി = ചോരത്തുടിപ്പുള്ളചുവന്ന കണ്ണുള്ളവൾ അക്ഷി = കണ്ണ്
മദപാടല ഗണ്ഡഭൂ=-- കുങ്കുമ ഛവിയുള്ള കവിൾത്തടങ്ങൾ
മദം = അത്യാനന്ദം പാടലം = ചുവപ്പും വെളുപ്പും കലർന്ന കുങ്കുമനിറം
ഗണ്ഡം = കവിൾ ഗണ്ഡഭൂ= കവിൾത്തടങ്ങൾ
ചന്ദനദ്രവം = ചന്ദനച്ചാർ ദിഗ്ദ്ധം = ലേപനം ചെയ്ത (പുരട്ടിയ )
ദിഗ്ദ്ധാംഗി = അംഗങ്ങളിൽ പുരട്ടിയവൾ
ചാമ്പേയം = ചെമ്പകം കുസുമം = പൂവ് പ്രിയാ = പ്രിയമുള്ളവൾ.
source sulochana

No comments: