Friday, September 29, 2017

സര്‍വപാപികള്‍ക്കും ഏറ്റവും പറ്റിയ പ്രായശ്ചിത്തമാണ് വിഷ്ണുവിന്റെ നാമങ്ങള്‍ എമ്പാടും കീര്‍ത്തിക്കുകയെന്നുള്ളത്. എന്തെന്നാല്‍ നാമകീര്‍ത്തനം കൊണ്ട് മനസ്സിന് വിഷ്ണു വിഷയമാകുന്നു. പാപം ചെയ്തവന്‍ സ്മൃതികാരന്മാര്‍ പ്രായശ്ചിത്തമായി വിധിച്ചിട്ടുള്ള വ്രതാദികള്‍ അനുഷ്ംിച്ചാലും ഹരിനാമകീര്‍ത്തനംകൊണ്ടെന്നപോലെ വിശുദ്ധനാകുന്നില്ല. ഈശ്വരനാമങ്ങള്‍ കീര്‍ത്തനം ചെയ്യുന്നതുകൊണ്ട് അവന് ഈശ്വരന്റെ സത്യസങ്കല്പത്വാദി ഗുണങ്ങള്‍ ഉണ്ടാകും. പ്രായശ്ചിത്തം ചെയ്തിട്ടും മനസ്സ് അസത്തിന്റെ പിന്നാലെ വീണ്ടും പായുകയാണെന്നുവന്നാല്‍ അതു തീര്‍ച്ചയായും പറ്റുമെന്നുറയ്ക്കാവുന്ന പ്രായശ്ചിത്തമാകുന്നില്ല. കര്‍മ്മൊടുങ്ങണമെന്നുള്ളവര്‍ക്കു ചിത്തശുദ്ധിക്ക് ഹരിയുടെ ഗുണകീര്‍ത്തനം തന്നെയാണ് പ്രായശ്ചിത്തം. എത്രയും വീര്യമുള്ള മരുന്ന് അറിയാതെ കഴിച്ചാലും അതിന്റെ ഗുണം അതു ചെയ്യും. അതുപോലെയാണ് മഹിമയറിയാതെ മന്ത്രം ജപിച്ചാലും
യഥാƒഗദം വീര്യതമമുപയുക്തം യദൃച്ഛയാ
അജാനതോƒപ്യാത്മഗുണം കുര്യാന്മന്ത്രോƒപ്യുദാഹൃതഃ.(ഭാ. 6.2.10.12.19)

No comments: