Friday, December 29, 2017



മഹാമൃത്യുഞ്ജയ മന്ത്രം

ഓം ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടിവര്‍ദ്ധനം
ഉര്‍വ്വാരുകമിവ ബന്ധനാല്‍ 
മൃത്യോര്‍മ്മുക്ഷീയമാമൃതാത്.

ശിവ പ്രീതിയുണ്ടെങ്കില്‍ ആയുസ്സിന് ദൈര്‍ഘ്യമുണ്ടാവും. കടുത്ത ആരോഗ്യപ്രശ്നങ്ങളെയും ആയുസ്സിനുള്ള ഭീഷണിയെയും അതിജീവിക്കാന്‍ മഹാമൃത്യുഞ്ജയ മന്ത്രവും ഹോമവും സഹായിക്കും.
ജാതകന്‍റെ ജന്മ നക്ഷത്രത്തില്‍ മഹാമൃത്യുഞ്ജയ ഹോമം നടത്തുന്നത് അത്യുത്തമമായി ജ്യോതിഷ പണ്ഡിതര്‍ കരുതുന്നു 

പേരാല്‍, അമൃത്, എള്ള്, കറുക, നെയ്യ്, പാല്‍, പാല്‍പ്പായസം എന്നിവയാണ് മൃത്യുഞ്ജയ ഹോമത്തില്‍ ഹവനം ചെയ്യുന്നത്. സാധാരണ മൃത്യുഞജയ ഹോമത്തില്‍ 144 തവണ വീതമാണ് സപ്ത ദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നത്. ഏഴു ദിവസത്തെ മൃത്യുഞ്ജയ ഹോമമായി മഹാമൃത്യുഞ്ജയഹോമം നടത്താറുണ്ട്.


ഈശോപനിഷത്തിൽ ഏറ്റവും പ്രസിദ്ധമായത് അതിലെ ആദ്യമന്ത്രം തന്നെയാണ്. അതിങ്ങനെയാണ്:-
“ഈശാവാസ്യമിദം സർവ്വം
യത് കിഞ്ച ജഗത്യാം ജഗത്
തേന ത്യക്തേന ഭുഞ്ജീഥാ:
മാ ഗൃധ: കസ്യസ്വിദ്ധനം”

"ചലനാത്മകമായ ഈ ജഗത്തിലുള്ളതെല്ലാം ഈശ്വരനാൽ വ്യാപ്തമായിരിക്കുന്നു. അതുകൊണ്ട് ത്യാഗത്തിലൂടെ അനുഭവിക്കുക. ആരുടേയും ധനം മോഹിക്കരുത്" എന്നാണ് ഈ വരികളുടെ ഏകദേശമായ അർത്ഥം.[1]




ഭാരതത്തിലെ വേദങ്ങളിൽ നിന്നും ഉദ്ഭവിച്ച മന്ത്രങ്ങളാണ് ശാന്തിമന്ത്രങ്ങൾ.ഇത്തരം മന്ത്രങ്ങൾ സാധാരണയായി മതപരമായ ചടങ്ങുകളുടെ തുടക്കത്തിലും അവസാനത്തിലും ചൊല്ലുന്നു.ശാന്തിമന്ത്രങ്ങൾ മിക്ക ഉപനിഷത്തുക്കളിലും കാണുവാൻ സാധിക്കും. ഉപനിഷത്ത് മന്ത്രങ്ങൾ ആരംഭിക്കുന്നതിനു തൊട്ടുമുൻപായി ശാന്തിമന്ത്രങ്ങൾ കണ്ടുവരുന്നു.ഇത്തരം ശാന്തിമന്ത്രങ്ങൾ ഉരുവിടുന്നവരുടെ മനസിനെയും അവരുടെ ചുറ്റുപാടുകളും ശാന്തമാക്കുവാൻ ഉപകരിക്കുന്നു. ശാന്തിമന്ത്രങ്ങൾ അവസാനിക്കുന്നത്‌ ഇപ്പോഴും ഒരുവാക്യം തുടർച്ചയായി മൂന്നുപ്രാവശ്യം ഉരുവിട്ടുകൊണ്ടാണ്.'ശാന്തി' എന്ന വാക്യമാണ് തുടർച്ചയായി മൂന്നുപ്രാവശ്യം ഉരുവിടുന്നത്.ഈ മൂന്നു ശാന്തി പ്രയോഗങ്ങൾക്കും വ്യത്യസ്തമായ അർത്ഥങ്ങളാണ് ഉള്ളത്.അതായത് :
• ആദിഭൗതിക (ശാരീരികപരമായ).
• ആധ്യാത്മിക (മാനസികമായ).
• ആദിദൈവിക (ദൈവികപരമായ).
ശാന്തി ലഭിക്കട്ടെ എന്നാകുന്നു. ഇത്തരം തപത്രയത്തിൽനിന്നുള്ള മോചനമാണ്‌ മൂന്നു ശാന്തിപ്രയോഗത്തിൽ അടങ്ങിയിരിക്കുന്നത്.
ശാന്തിമന്ത്രങ്ങൾ
വിവിധ ഉപനിഷത്തുകളിൽ വ്യത്യസ്തങ്ങളായ ശാന്തിമന്ത്രങ്ങളാണ് ഉപയോഗിച്ചുകാണുന്നത്.
ബൃഹദാരണ്യകോപനിഷത്ത്,ഈശാവാസ്യപനിഷത്ത് ,പരമഹംസപനിഷത്ത്
ॐ पूर्णमदः पूर्णमिदम् पूर्णात् पूर्णमुदच्यते |
पूर्णस्य पूर्णमादाय पूर्णमेवावशिष्यते ||
ॐ शान्तिः शान्तिः शान्तिः || ഓം പൂർണ്ണമദഃ പൂർണമിദം പൂർണ്ണാത് പൂർണ്ണമുദച്യതേ
പൂർണസ്യ പൂർണമാദായ പൂർണ്ണമേവാവശിഷ്യതെ
അതിസൂക്ഷ്മമായ പരമാണുവിലും അതിമഹത്തായ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന ചൈതന്യം പൂർണമാണ്.
ഈ പൂർണത്തിൽ നിന്നുദിക്കുന്നതും ഉത്ഭവിക്കുന്നതും പൂർണ്ണമാകുന്നു.
ഈ പൂർണ്ണ ചൈതന്യത്തിൽ,പൂർണ്ണം ഉത്ഭവിച്ചതിനുശേഷം അവശേഷിക്കുന്നതും പൂർണം തന്നെ.
ഓം! ശാന്തി! ശാന്തി! ശാന്തിഃ!
തൈത്തിരിയ ഉപനിഷദ്
ॐ शं नो मित्रः शं वरुणः ।
शं नो भवत्वर्यमा ।
शं न इन्द्रो ब्रिहस्पतिः ।
शं नो विष्णुरुरुक्रमः ।
नमो ब्रह्मणे । नमस्ते वायो ।
त्वमेव प्रत्यक्षं ब्रह्मासि ।
त्वामेव प्रत्यक्षम् ब्रह्म वदिष्यामि ।
ॠतं वदिष्यामि । सत्यं वदिष्यामि ।
तन्मामवतु ।
तद्वक्तारमवतु ।
अवतु माम् ।
अवतु वक्तारम् ।
ॐ शान्तिः शान्तिः शान्तिः ॥
ഓം ശം നോ മിത്രഃ ശം വരുണഃ ।
ശം നോ ഭവത്വര്യ ।
ശം ന ഇന്ദ്രോ ബ്രിഹസ്പതിഃ ।
ശം നോ വിഷ്ണുരുരുക്രമഃ ।
നമോ ബ്രഹ്മണേ | നമസ്തേ വായോ ।
ത്വമേവപ്രത്യക്ഷം ബ്രഹ്മാസി ।
ത്വമേവപ്രത്യക്ഷം ബ്രഹ്മ വദിഷ്യാമി ।
ഋതം വദിഷ്യാമി സത്യം വദിഷ്യാമി ।
തന്മാവതു ।
തദ്വക്താരമവതു
അവതുമം ।
അവതു വക്താരം ।
ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ !
പ്രഥമാനുവകത്തിൽ ഭിന്നഭിന്ന ശക്തികളുടെ അധിഷ്ടിതാവായ പരബ്രഹ്മ പരമേശ്വരനെ ഭിന്നങ്ങളായ രൂപങ്ങളിലും നാമങ്ങളിലും സ്തുതിച്ചുകൊണ്ട് അദ്ദേഹത്തോട് പ്രാർത്ഥിക്കുന്നു.ആദിഭൗതിക,ആധ്യാത്മിക,ആദിദൈവിക ശക്തിയുടെ രൂപത്തിലും അതേപോലെ അവയുടെ അധിഷ്ടിതാക്കളായ മിത്രൻ,വരുണൻ,മുതലായ ദേവതകളുടെ രൂപത്തിലും യാതൊന്നു അഖിലത്തിന്റെയും ആത്മാവ് അന്തര്യാമിയായ പരമേശ്വനായിരിക്കുന്നുവോ അദ്ദേഹം എല്ലാപ്രകാരത്തിലും നമുക്ക് കല്യ്യാണമായിരിക്കേണമേ.എല്ലാത്തിന്റെയും അന്തര്യാമിയായ ആ ബ്രഹ്മത്തെ നമസ്കരിക്കുന്നു
ഓം മിത്രദേവാ ഞങ്ങൾക്ക് മോക്ഷം നൽകേണമേ |
വരുണദേവാ ഞങ്ങൾക്ക് മോക്ഷം നൽകേണമേ |
ഹേ ഇന്ദ്രദേവ ബ്രിഹസ്പതി ഞങ്ങൾക്ക് മോക്ഷം നൽകേണമേ |
വിഷ്ണുദേവ ഞങ്ങൾക്ക് മോക്ഷം നൽകേണമേ |
ഹേ വായുദേവ അങ്ങ് പ്രത്യക്ഷദൈവമാകുന്നു |
ഹേ വായുദേവ അങ്ങ് സത്യത്തിന്റെ ദൈവമാകുന്നു |
അദ്ദേഹം ഞങ്ങളെ സംരക്ഷിക്കും |
അദ്ദേഹം ഞങ്ങളുടെ ഗുരുക്കന്മാരെ സംരക്ഷിക്കും |
ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ !
കഠോപനിഷത്ത്,മാണ്ഡുക്യോപനിഷത്ത്
ॐ स॒ह ना॑ववतु । स॒ह नौ॑ भुनक्तु ।
स॒ह वी॒र्यं॑ करवावहै ।
ते॒ज॒स्वि ना॒वधी॑तमस्तु॒ मा वि॑द्विषा॒वहै॑ ॥
ॐ शान्ति॒ः शान्ति॒ः शान्ति॑ः ॥
ഓം സഹനാവവതു സഹനൗഭുനക്തു |
സഹവീര്യം കരവാവഹൈ |
തെജ്വസീന വതിതമസ്തു മാ വിദ്യുക്ഷവഹൈ |
ഓം ശാന്തി ശാന്തി ശാന്തിഃ |
ഒരുമിച്ചു വർത്തിക്കാം,ഒരുമിച്ചു ഭക്ഷിക്കാം,ഒരുമിച്ചു പ്രവർത്തിക്കാം അപ്രകാരം തേജസ്വികളായിത്തിരാം.ആരോടും വിദ്വേഷമില്ലാതെ ജീവിക്കാം.നന്മനിറഞ ചിന്താധാരകൾ എല്ലായിടത്തുനിന്നും വന്നുചേരട്ടെ.ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ !
മുണ്ഡകോപനിഷത്ത്,മാണ്ഡുക്യോപനിഷത്ത്
ॐ भद्रं कर्णेभिः श्रुणुयाम देवाः ।
भद्रं पश्येमाक्षभिर्यजत्राः
स्थिरैरन्ङ्गैस्तुष्टुवागं सस्तनूभिः ।
व्यशेम देवहितम् यदायुः । ഭദ്രം കർണേണഭിഃ ശ്രുണയാമ ദേവാഃ |
ഭദ്രം പസ്യേമാക്ഷഭിർയജത്രാഃ
സ്ഥിരൈരംഗൈസ്തുഷ്ടു വാംസ സ്തനൂഭിഃ |
വ്യശേമ ദേവഹിതം യദായുഃ | നന്മനിറഞത് ചെവികൾകൊണ്ട് കേൾക്കുമാറാകട്ടെ,
നന്മനിറഞത് കണ്ണുകൾ കൊണ്ടുകാണുമാറാകട്ടെ
ആര്യോഗ്യമുള്ള ശരീരാവയവങ്ങളാൽ ആയുസ്സുള്ളിടത്തോളം ദൈവഹിതങ്ങളായ കർമങ്ങളനുഷ്ഠിക്കാൻ ഇടവരട്ടെ.
മറ്റുള്ള ശാന്തിമന്ത്രങ്ങൾ
ॐ असतो मा सद्गमय ।
तमसो मा ज्योतिर्गमय ।
मृत्योर्माऽमृतं गमय ।
ॐ शान्ति: शान्ति: शान्ति: ॥
ഓം തമസോ മാ ജ്യോതിർഗമയ
അസതോമാ സത്ഗമായ |
മൃത്യോർമാ അമൃതം ഗമയ
ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ ! ഓം ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്കു നയിക്കണമേ
അസത്യത്തിൽ നിന്നും സത്യത്തിൽ നയിക്കേണമേ
നാശത്തിൽനിന്നും അമൃതത്തിലേക്ക് നയിക്കേണമേ
ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ ! അസതോമാ സത്ഗമായ എന്നത് ....അസത്യത്തിൽ നിന്നും സത്യത്തിൽ നയിക്കേണമേ അല്ല...അസത്തി(അയാഥാർത്ഥ്യം)ൽനിന്നു സത്തി(യാതാർഥ്യം)ലേയ്ക്കു നയിക്കേണമേഎന്നതാണ്...ആശയപരമായി തെറ്റില്ല..





ഉത്തിഷ്ഠത ജാഗ്രത
പ്രാപ്യവരാന്‍ നിബോധത
ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ
ദുര്‍ഗ്ഗം പഥസ്തത്‌ കവയോ വദന്തി

കഠോപനിഷത്‌ മൂന്നാം വല്ലി

ജ്ഞാനലാഭത്തിനു വേണ്ടി ഉണരൂ, അജ്ഞാനമാകുന്ന നിദ്ര വെടിയൂ, ഉത്തമന്മാരായ ഗുരുക്കന്മാരെ പ്രാപിച്ച്‌ അറിവു നേടൂ. ആ വഴി കത്തിയുടെ വായ്ത്തല പോലെ മൂര്‍ച്ചയുള്ളതാണെന്ന് കവികള്‍ പറയുന്നു.


ലിംഗാഷ്ടകം
ബ്രഹ്മ മുരാരി സുരാര്‍ച്ചിത ലിംഗം
നിര്‍മ്മല ഭാഷിത ശോഭിത ലിംഗം
ജന്മജ ദു:ഖ വിനാശക ലിംഗം
തത് പ്രണമാമി സദാശിവലിംഗം!

ദേവ മുനി പ്രവരാര്‍ച്ചിത ലിംഗം
കാമ ദഹന കരുണാകര ലിംഗം
രാവണ ദര്‍പ്പ വിനാശക ലിംഗം
തത് പ്രണമാമി സദാശിവലിംഗം!

സര്‍വ്വ സുഗന്ധ സുലേപിത ലിംഗം
ബുദ്ധി വിവര്‍ദ്ധന കാരണ ലിംഗം
സിദ്ധ സുരാസുര വന്ദിത ലിംഗം
തത് പ്രണമാമി സദാശിവലിംഗം!

കനക മഹാമണി ഭൂഷിത ലിംഗം
ഫണിപതി വേഷ്ടിത ശോഭിത ലിംഗം
ദക്ഷ സുയജ്ഞ വിനാശക ലിംഗം
തത് പ്രണമാമി സദാശിവലിംഗം!

കുംകുമ ചന്ദന ലേപിത ലിംഗം
പങ്കജ ഹാര സുശോഭിത ലിംഗം
സഞ്ചിത പാപ വിനാശക ലിംഗം
തത് പ്രണമാമി സദാശിവലിംഗം!

ദേവ ഗണാര്‍ച്ചിത സേവിത ലിംഗം
ഭാവയിര്‍ ഭക്തിഭിരേവശ ലിംഗം
ദിനകര കോടി പ്രഭാകര ലിംഗം
തത് പ്രണമാമി സദാശിവലിംഗം!

അഷ്ട ദളോപരി വേഷ്ടിത ലിംഗം
സര്‍വ്വ സമുദ്ഭവ കാരണ ലിംഗം
അഷ്ട ദരിദ്ര വിനാശക ലിംഗം
തത് പ്രണമാമി സദാശിവലിംഗം!

സുരഗുരു സുരവര പൂജിത ലിംഗം
സുരവന പുഷ്പ സദാര്‍ച്ചിത ലിംഗം
പരമ പരം പരമാത്മക ലിംഗം
തത് പ്രണമാമി സദാശിവലിംഗം!

ലിംഗാഷ്ടകമിദം പുണ്യം
യ: പഠേത് ശിവന്നിധൌ
ശിവലോകമവാപ്നോദി
ശിവനേ സഹ മോദതേ.



ശൂദ്രനക്ഷര സംയുക്തഃ
ദൂരത പരിവര്‍ജയേല്‍
- ശൂദ്രനെയും അക്ഷരം പഠിക്കാത്തവനെയും മാറ്റി നിര്‍ത്തണം എന്നാണ് തെറ്റായി പഠിപ്പിക്കുന്നത്‌.

സ്നാനമശ്വം ഗജം മത്തം
ഋഷഭം കാമമോഹിതം
ശൂദ്രനക്ഷര സംയുക്തഃ
ദൂരത പരിവര്‍ജയേല്‍

എന്നാണ് മുഴുവന്‍ ശ്ലോകം. കുളിച്ചു വരുന്ന കുതിര, മത്തു പിടിച്ച ആന, കാമ മോഹിതനായ കാള, അക്ഷരം പഠിച്ച ശൂദ്രന്‍. ഇതിനെയെല്ലാം മാറ്റി നിറുത്തണം.


ഏകാത്മതാമന്ത്രം
യം വൈദികാഃ മന്ത്രദൃശഃ പുരാണാഃ
ഇന്ദ്രം യമം മാതരിശ്വാനമാഹുഃ
വേദാന്തിനോ നിര്‍വചനീയമേകം
യം ബ്രഹ്മശബ്ദേന വിനിര്‍ദിശന്തി

ശൈവായമീശം ശിവ ഇത്യവോചന്‍
യം വൈഷ്ണവാ വിഷ്ണുരിതി സ്തുവന്തി
ബുദ്ധസ്തഥാര്‍ഹന്നിതി ബൌദ്ധജൈനാഃ
സത്ശ്രീ അകാലേതി ച സിക്ഖ സന്തഃ

ശാസ്തേതി കേചിത് പ്രകൃതി കുമാരഃ
സ്വാമീതി മാതേതി പിതേതി ഭക്ത്യാ
യം പ്രാര്‍ത്ഥയന്തേ ജഗദീശിതാരം
സ ഏക ഏവ പ്രഭുരദ്വിതീയഃ

ഓം ശാന്തിഃ   ശാന്തിഃ   ശാന്തിഃ

(മന്ത്രദ്രിഷ്ടാക്കളായ പണ്ടത്തെ വൈദികന്മാര്‍ , ഇന്ദ്രന്‍ , യമന്‍ , മാതരിശ്വാന്‍ എന്നും ,വേദാന്തികള്‍ അനിര്‍വചനീയമായ ബ്രഹ്മമെന്നും വിളിക്കുന്നത്‌ ആരെയാണോ ;

ശൈവന്മാര്‍ ശിവനെയും വൈഷ്ണവര്‍ വിഷ്ണുവെന്നും ബൌദ്ധന്മാര്‍ ബുദ്ധനെന്നും ജൈനന്മാര്‍ അര്‍ഹന്‍ എന്നും സിക്കുകാര്‍ സത്ശ്രീഅകാല്‍ എന്നും സ്തുതിക്കുന്നത് ആരെയാണോ ;

ചിലര്‍ ശാസ്താവെന്നും മറ്റുചിലര്‍ കുമാരനെന്നും ഇനിയുംചിലര്‍ ഭക്തിയോടെ സ്വമിയെന്നും പിതാവെന്നും മാതാവെന്നും പ്രാര്‍ത്ഥിക്കുന്നത് ആരെയാണോ ; ആ ജഗദീശ്വരന്‍ ഒന്നുതന്നെയാണ് ; രണ്ടാമതോന്നില്ലാത്ത പരമാത്മാവ് തന്നെയാണ് .)


പശ്യേമ ശരദ: ശതം ജീവേമ ശരദ: ശതം
ബുദ്ധെമ ശരദ: ശതം രോഹെമ ശരദ: ശതം
പൂഷേമ ശരദ: ശതം ഭവമ ശരദ: ശതം
ആദീനാ: ശ്യാമ ശാരദ : ശതം:
നൂറു ശരത് ഋതുക്കള്‍ കാണുവാനിട വരട്ടെ. നൂറു ശരത് ഋതുക്കള്‍ ജീവിക്കുവാനും, അറിയുവാനും, ഉയരുവാനും, സമൃദ്ധരാവാനും ഇടവരട്ടെ നൂറു ശരദ് ഋതുക്കള്‍ തലയുയര്‍ത്തി ജീവിക്കുവാനും ഇടവരട്ടെ..


ആത്മാനാം രഥിനാം വിദ്ധി
ശരീരം രഥമേവ തു
ബുദ്ധി തു സാരഥീം വിദ്ധി
മനപ്രഗ്രഹമേവ ച
ഇന്ദ്രിയാണി ഹയന്യാഹുര്‍
വിഷായാംസ്‌തേഷു ഗോചരാന്‍
ആത്മേന്ദ്രിയ മനോയുക്തം
ഭോക്തേത്യാഹുര്‍ മനീഷണ
കഠോപനിഷത്ത് 1.3.3–4
ശരീരം രഥവും ആത്മാവ് രഥിയും ബുദ്ധി സാരഥിയും കുതിരകള്‍ ഇന്ദ്രിയങ്ങളുമാകുന്നു.


ന ദാനൈ: ശുദ്ധതെ നാരീ
ന ഉപവാസ ശതൈരപി
ന തീർഥ സേവയാ തദ്വത്
ഭർത്തു: പദോദകൈ: യഥാ
ചാണക്യ നീതി അദ്ധ്യായം 17, ശ്ലോകം 10

സ്ത്രീ ദാനം കൊണ്ടോ, നൂറു കണക്കിന് ഉപവാസം കൊണ്ടോ, തീർത്ഥാടനം കൊണ്ടോ, പരിശുദ്ധി നേടുന്നില്ല. സ്ത്രീ ഭർത്താവിനെ ശുശ്രൂഷിക്കുന്നത്‌ കൊണ്ട് മാത്രമാണ് പരിശുദ്ധി നേടുന്നത്.


അഷ്ടാംഗഹൃദയം പഞ്ചമോദ്ധ്യായം 66-69 പ്രകാരം:

"ദീപനം രോചനം മദ്യം തീഷ്ഷ്ണോഷ്ണം തുഷ്ടിപുഷ്ടിദം
സസ്വാദദുതിക്തകടുകംളപാകരസംസരം

സകഷായം സ്വരാരോഗ്യപ്രതിഭാവര്‍ണ്ണകൃലഘു
നഷ്ടനിദ്രാതിനിദ്രേഭ്യോഹിതം പിത്താസ്രദൂഷണം

കൃശസ്ഥൂലഹിതം രൂക്ഷം സൂക്ഷ്മം സ്രോതോവിശോധനം
വാതശ്ലേഷ്മഹരം യുക്ത്യാപീതം വിഷവദന്യഥാ."

[ അര്‍ത്ഥം : മദ്യം ദീപനവും രുചിയും വിശപ്പും നല്‍കുന്നതാണ്. എന്നാല്‍ അതു തീഷ്ണതയും ഉഷ്ണവും ഉണ്ടാക്കുകയും ചെയ്യും. ചവര്‍പ്പ് എരി പുളി ഒക്കെ അല്പ്പമായി ഉള്‍ക്കൊള്ളുന്ന മദ്യം ലഘുവാകയാല്‍ വേഗം ശരീരത്തില്‍ കടക്കും. ഇത് പിത്തവും രക്തവും ദുഷിപ്പിക്കും, എന്നാല്‍ വാതവും കഫവും നശിപ്പിക്കും. ഉറക്കം തീരെ കുറവുള്ളവര്‍ക്കും ആവശ്യത്തില്‍ കൂടുതല്‍ ഉള്ളവര്‍ക്കും ഉപകരിക്കും. മെലിഞ്ഞവര്‍ക്ക് തടി കൂടാനും തടിച്ചവര്‍ക്ക് കുറയാനും നന്ന്. സ്വരം ആസ്വദിക്കാനുള്ള കഴിവ് കൂട്ടും. ബുദ്ധിയും പ്രതിഭയും വര്‍ദ്ധിപ്പിക്കും എന്നാല്‍ യുക്തിപൂര്വ്വം അല്ലാതെയുള്ള മദ്യപാനം വിഷത്തിന്റെ ഫലം ഉണ്ടാക്കുന്നു.]


സ മനസാ ധ്യായേദ് യദ്വാ 
അഹം കിഞ്ചന മനസാ
ധ്യാസ്യാമി തഥൈവ തദ്ഭവിഷ്യതി 
തദ്ധസ്മ തഥൈവ ഭവതി :
ഒരാൾ ഒരു കാര്യം ചെയ്യാൻ ആഗ്രഹിച്ചാൽ അത് താൻ തീര്ച്ചയായും ചെയ്തു പൂർത്തീകരിക്കുമെന്ന് മനസ് കണ്ട് ധ്യാനിച്ചുറപ്പിച്ചാൽ കാര്യം നിശ്ചയമായും നടക്കും. (ഗോപഥ ബ്രാഹ്മണം 1.1.9)


ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം.




"ശാക്യോ വൈരായിതം ജലേന ഹുതാഭുക്ക്
ഛത്രേന സൂര്യതാപോ
നാഗേന്ദ്രോ നിശിതകുശേന
സമധോ ദണ്ഡേന ഗോഗര്‍ദ്ദഭാഹു 
വ്യാധിര്‍ ഭേഷജസംഗ്രഹൈശ്ച:
വിവിധൈ പ്രതിയോഗൈര്‍ വിഷം 
സര്‍‌വ്സ്യൗഷ്ഠാ ധമസ്തി ശാസ്ത്രവിഹിതം
മൂര്‍ഖസ്യ നാസ്ത്യൗഷധം."
(തീയെ ജലം കൊണ്ട് അടക്കാം
കുടകൊണ്ട് സൂര്യതാപം നേരിടാം
ആനയെ തോട്ടികൊണ്ട് നിയന്ത്രിക്കാം
പശുവിനെയും കഴുതയെയും വടികൊണ്ടും
അസുഖത്തെ വൈദ്യശാസ്ത്രം കൊണ്ട് ഇല്ലാതെയാക്കാം
വിഷത്തിനു പ്രതിവിഷം നല്‍കാം അങ്ങനെ
സര്വ്വ പ്രശ്നത്തിനും പരിഹാരം ശാസ്ത്രത്തിലുണ്ട് 
പക്ഷേ വിഡ്ഢിത്തം പറയുന്നതിനു മരുന്നൊന്നുമില്ല.)

നാഭിഷേകോ ന സംസ്കാര:സിംഹസ്യ ക്രിയതേ വനേ
വിക്രമാര്‍ജിതസത്വസ്യ സ്വയമേവ മൃഗേന്ദ്രതാ''

സിംഹം കാട്ടിലെ രാജാവാകുന്നത് അഭിഷേകമോ സംസ്കാരമോ ചെയ്യപ്പെട്ടിട്ടല്ല,മറിച്ച് സ്വയം അതിന്‍റെ വിക്രമം കൊണ്ടാണ്



ആത്മശ്ലാഘ പാരമ്പര്യവാദശ്ച: ചരിത്രനിഷേധ
അതിദേശഭക്തി വിദ്വിഷ്ഠാതശ്ച: നിരര്‍ത്ഥക വാദ
ദുര്‍മ്മദ ദുഷ്ശ്ചിന്ത ദുഷ്ക്രിതേശ്ചു: ദുര്‍ലക്ഷ്യ
ദ്വിജദാസ്യ സവര്‍ണ്ണതാ സ്ത്രീവിരുദ്ധ വികലബുദ്ധീ-
മേരാദ് സംഘിമനോഭാവജന മുഖ്യലക്ഷണാം




ന അത്താ ദുഷ്യത്യദന്ന്‍ ആദ്യാന്‍ 
പ്രാണിനോ ഹന്യ അഹന്യ അപി 
ധാത്രാ ഏവ സൃഷ്ടാ ഹ്യാധ്യാശ് 
ച പ്രാണിനോ അത്താര്‍ ഏവ ച
ദിവസേന ഇരയെ (മാംസം) ഭക്ഷിക്കുന്നവന്‍ യാതൊരു തെറ്റും ചെയ്യുന്നില്ല. കാരണം ഇരയേയും വേട്ടക്കാരനേയും സൃഷ്ടിച്ചത് ഭഗവാന്‍ തന്നെയാണ്.
മനു സ്മൃതി, അദ്ധ്യായം 5, ശ്ലോകം 30 



ശുഷ്ക കാസ ശ്രമ ശ്വാസ വിഷമജ്വര പീനസാൻ 
കാർശ്യം കേവല വാതാംശ്ച ഗോമാംസം സന്നിയച്ഛതി 
ഉഷ്ണോ ഗരീയാന്മാഹിഷ സ്വപ്ന ദാർഠ്യ ബ്രുഹത്വകൃത്ത്
വരണ്ട ചുമ,കിതപ്പ് വിട്ടുവിട്ട് വരുന്ന പനി ദേഹം മെലിയൽ കേവല വാതരോഗങ്ങൾ എന്നിവയ്ക്ക് ഗോമാംസം നല്ലതാണ് 
കുറച്ചു കൂടി ചൂടുള്ള പോത്തിന്മാംസം ആവട്ടെ ഉറക്കം കുറഞ്ഞവർക്കും ശരീരം കട്ടിയായും തടിച്ചും ഇരിക്കാൻ ആഗ്രഹിക്കുന്നവര്ക്കും നല്ലതാണ്.

അഷ്ടാംഗ ഹൃദയത്തിലെ സൂത്രസ്ഥാനം ആറാം അധ്യായം


പ്രോക്ഷിതം ഭക്ഷയേന്‍ മാംസം 
ബ്രാഹ്മണാനാം ച കാംപയാ 
യഥാ വിഥി നിയുക്തസ്തു 
പ്രാണാനാം ച ഏവ ച അത്പയെ
വെള്ളം തളിക്കുകയും, മന്ത്രം ഉച്ചരിക്കുകയും, ബ്രാഹ്മണന് ആഗ്രഹം ഉണ്ടാവുകയും, യഥാവിധി (പൂജ) ചെയ്യുകയും, സ്വന്തം ജീവന്‍ അപകടത്തില്‍ ആവുകയും, ചെയ്യുമ്പോള്‍ ബ്രാഹ്മണര്‍ക്ക് മാംസം കഴിക്കാം.
മനു സ്മൃതി, അദ്ധ്യായം 5, ശ്ലോകം 27



നീതിസാരം, ശ്ലോകം 90 –
ചികിത്സക ജ്യൗതിഷ മാന്ത്രികാണാം 
ഗൃഹേ ഗൃഹേ ഭോജനം ആദരേണ 
അന്യാനി ശാസ്ത്രാണി സുശിക്ഷിതാനി 
പാനീയമാത്രം ന തു ദാപയന്തി
വൈദ്യന്മാർക്കും (ആയുർവേദം), ജ്യോത്സ്യൻമാർക്കും, മന്ത്രവാദികൾക്കും വീടുകൾ തോറും ആദരവോടെ ഭോജനം ലഭിക്കുന്നു. എന്നാൽ മറ്റു ശാസ്ത്രങ്ങളിൽ ജ്ഞാനമുള്ളവർക്ക് വെള്ളം പോലും ലഭിക്കുന്നില്ല (കൊടുക്കരുത്).




മനോബുധ്യഹങ്കാര ചിത്താനി നഹം
ന ച സ്രോത്രജ്വെ ന ച ഘ്രാണനേത്രെ
ന ച വ്യോമഭുമിർ ന തേജോ ന വായു
ചിദാനന്ദരൂപ: ശിവോഹം ശിവോഹം

പരിഭാഷ : ഞാൻ മനസ്സ് ബുദ്ധി അഹങ്കാരം ചിത്തം എന്നിവയല്ല; ഞാൻ പഞ്ചേന്ദ്രിയങ്ങളല്ല; ഞാൻ പഞ്ചഭൂതങ്ങളുമല്ല; ഞാനാണ് ചിദാനന്ദരൂപ: ശിവോഹം ശിവോഹം

ന ച: പ്രാണസംജ്ഞോ ന വൈ പഞ്ചവായു:
ന വാ സപ്തധാതു ന വ സപ്തകോശ:
ന വക്പാണിപാദ്ം ന ചോപസ്ഥപായു
ചിദാനന്ദരൂപ: ശിവോഹം ശിവോഹം

പരിഭാഷ : ഞാൻ പ്രാണശക്തിയല്ല; ഞാൻ പ്രാണനുമല്ല; ഞാൻ സപ്തധാതുക്കളല്ല; ഞാൻ സപ്തകോശങ്ങളല്ല; ഞാൻ പഞ്ചക്രിയകളല്ല; ഞാനാണ് ചിദാനന്ദരൂപ: ശിവോഹം ശിവോഹം...

ശ്രീ ശങ്കരാചാര്യര്‍ രചിച്ച നിർവാണശതകം !! ശിവോഹം !

എ.ഡി ഏഴാം നൂറ്റാണ്ടിൽ ശങ്കരാചാര്യർ രചിച്ച ആറു ഖണ്ഡികയുള്ള ഒരു ശ്ലോകമാണ് ആത്മശതകം. ഇതിൽ ശങ്കരാചാര്യർ അദ്വൈത സിദ്ധാന്തത്തിന്റെ ഒരു സംക്ഷിപ്ത രൂപത്തെ അവതരിപ്പിക്കുന്നു. നിർവാണശതകം എന്നുമറിയപ്പെടുന്ന ഈ കൃതിക്ക് സ്വാമി വിവേകാനന്ദൻ വ്യാഖ്യാനമെഴുതിയിട്ടുണ്ട്.



Nirvana Shatakam
mano buddhi ahankara chittani naaham
na cha shrotravjihve na cha ghraana netre
na cha vyoma bhumir na tejo na vaayuhu
chidananda rupah shivo’ham shivo’ham

I am not the mind, the intellect, the ego or the memory,
I am not the ears, the skin, the nose or the eyes,
I am not space, not earth, not fire, water or wind,
I am the form of consciousness and bliss,
I am the eternal Shiva…

na cha prana sangyo na vai pancha vayuhu
na va sapta dhatur na va pancha koshah
na vak pani-padam na chopastha payu
chidananda rupah shivo’ham shivo’ham

I am not the breath, nor the five elements,
I am not matter, nor the 5 sheaths of consciousness
Nor am I the speech, the hands, or the feet,
I am the form of consciousness and bliss,
I am the eternal Shiva…

na me dvesha ragau na me lobha mohau
na me vai mado naiva matsarya bhavaha
na dharmo na chartho na kamo na mokshaha
chidananda rupah shivo’ham shivo’ham

There is no like or dislike in me, no greed or delusion,
I know not pride or jealousy,
I have no duty, no desire for wealth, lust or liberation,
I am the form of consciousness and bliss,
I am the eternal Shiva…

na punyam na papam na saukhyam na duhkham
na mantro na tirtham na veda na yajnah
aham bhojanam naiva bhojyam na bhokta
chidananda rupah shivo’ham shivo’ham

No virtue or vice, no pleasure or pain,
I need no mantras, no pilgrimage, no scriptures or rituals,
I am not the experienced, nor the experience itself,
I am the form of consciousness and bliss,
I am the eternal Shiva…

na me mrtyu shanka na mejati bhedaha
pita naiva me naiva mataa na janmaha
na bandhur na mitram gurur naiva shishyaha
chidananda rupah shivo’ham shivo’ham

I have no fear of death, no caste or creed,
I have no father, no mother, for I was never born,
I am not a relative, nor a friend, nor a teacher nor a student,
I am the form of consciousness and bliss,
I am the eternal Shiva…

aham nirvikalpo nirakara rupo
vibhut vatcha sarvatra sarvendriyanam
na cha sangatham naiva muktir na meyaha
chidananda rupah shivo’ham shivo’ham

I am devoid of duality, my form is formlessness,
I exist everywhere, pervading all senses,
I am neither attached, neither free nor captive,
I am the form of consciousness and bliss,
I am the eternal Shiva…




ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു 
ഗൂരുർ ദേവോ മഹേശ്വരാ 
ഗൂരുർ സാക്ഷാത് പരബ്രഹ്മാ 
തസ്മൈ ശ്രീ ഗുരവേ നമ:

അജ്ഞാനതിമിരാന്ധസ്യ
ജ്ഞാനാഞ്ജനശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമഃ



യാഗങ്ങൾ കൊണ്ടുള്ള ഉദ്ദേശം
സഹയജ്ഞാഃ പ്രജാസൃഷ്ട്വാ
പുരോവാച പ്രജാപതിഃ
അനേന പ്രസവിഷ്യധ്വ
ഏഷവോസ്ത്വിഷ്ട കാമധുക്
ദേവാൻ ഭാവയതാനേന
തേ ദേവാഃ ഭാവയന്തുവഃ
പരസ്പരം ഭാവയന്തഃ
ശ്രേയഃ പരമവാപ്സ്യഥഃ
ബ്രഹ്മാവ് യജ്ഞത്തോടൊപ്പം, മനുഷ്യരെ സൃഷ്ടിച്ചശേഷം മനുഷ്യരോട് പറഞ്ഞതിത്രയുമാണ്, “ നിങ്ങൾ യജ്ഞം കൊണ്ട് ഉപജീവിയ്ക്കുവിൻ. യജ്ഞം നിങ്ങൾക്ക് സർവ്വാഭീഷ്ടങ്ങളും നൽകും. യജ്ഞം കൊണ്ട് ദേവകളെ സന്തോഷിപ്പിയ്ക്കുവിൻ. സന്തുഷ്ടരായ ദേവകൾ വൃഷ്ടി കൊണ്ട് നിങ്ങളെയും സന്തോഷിപ്പിയ്ക്കും. അങ്ങനെ പരസ്പരസഹായത്തിലൂടെ നിങ്ങൾക്ക് ശ്രേയസ്സുണ്ടാവട്ടെ”.


ഓം ഭൂർഭുവ: സ്വ:।
തത് സവിതുർവരേണ്യം।
ഭർഗോ ദേവസ്യ ധീമഹി।
ധിയോ യോ ന: പ്രചോദയാത്॥
ഗായത്രി മന്ത്രം.

അനന്തശാസ്ത്രം ബഹുലാശ്ച വിദ്യാഃ
അല്‍പശ്ച കാലോ ബഹുവിഘ്നതാ ച
യല്‍സാരഭൂതം തദുപാസിതവ്യം
ഹംസോ യഥാ ക്ഷീരമിവാംബുമധ്യാത്
ശാസ്ത്രം അവസാനമില്ലാതെ കിടക്കുന്നു. നേടാനുള്ള അറിവോ വളരെ അധികവും സമയം വളരെക്കുറവ്, തടസ്സങ്ങളേറെ;
അപ്പോള്‍ (ഹംസം?) വെള്ളത്തില്‍ നിന്ന് പാല്‍ വേര്‍തിരിക്കുമ്പോലെ ‘സാര’മായത് പഠിക്കുക

പഠന്തി ചതുരോ വേദാന്‍
ധര്‍മ്മശാസ്ത്രാണ്യനേകശഃ
ആത്മാനം നൈവ ജാനന്തി
ദര്‍വീ പാകരസം യഥാ
നാലു വേദങ്ങളും പഠിച്ചു, അനേകം ധര്‍മ്മശാസ്ത്രങ്ങളും. ആത്മത്തെ മാത്രം അറിഞ്ഞതില്ല. കറികളുടെ സ്വാദ് തവി അറിയാത്തതുപോലെ


അശ്വത്ഥമേകം പിചുമന്ദമേകം
ന്യഗ്രോധമേകം ദശതിന്ത്രിണിശ്ച
കപിത്ഥവില്വാമലകത്രയശ്ച
പണ്‍ാമ്രനാളീ നരകം ന യാതി

ഒരു ആലും ഒരു വേപ്പും ഒരു പേരാലും പത്തുപുളിയും മൂന്നു വിളാര്‍മരവും മൂന്നു കൂവളവും മൂന്നു നെല്ലിയും അഞ്ചുമാവും, അഞ്ചുതെങ്ങും നട്ടുണ്ടാക്കിയാല്‍ അവനു നരകമില്ലെന്നറിക-നീതിസാരം


യദചിന്ത്യം തു തത്‌ ദൈവം ഭൂതേഷ്വപി ന ഹന്യതേ
വ്യക്തം മയി ച തസ്യാം ച പതിതോ ഹി വിപര്യയഃ 20

കശ്ച ദൈവേന സൗമിത്രേ യോദ്ധുമുത്സഹതേ പുമാന്‍
യസ്യ നു ഗ്രഹണം കിഞ്ചിത്‌ കര്‍മ്മണോന്യത്ര ദൃശ്യതേ 21

സുഖദുഃഖേ ഭയക്രോധൗ ലാഭാലാഭൗ ഭവാഭവൗ
യസ്യ കിഞ്ചിത്‌ തഥാഭൂതം നനു ദൈവസ്യ കര്‍മ്മ തത്‌ 22
അയോദ്ധ്യാകാണ്ഡം 22 ആം സര്‍ഗ്ഗം. 20,21. ചിന്തിച്ചെത്തിപ്പെടാന്‍ സാധിക്കുന്നതല്ല ദൈവനിശ്ചയം. അതു അനുഭവം വരുമ്പോള്‍ മാത്രം വ്യക്തമാകുന്നതാണ്‌. അതുകൊണ്ടു തന്നെ ആരും അതിനോടു മല്ലടിയ്ക്കാന്‍ സമര്‍ഥനാകുന്നുമില്ല.
22. സുഖം, ദുഃഖം, ഭയം ക്രോധം, ലാഭം നഷ്ടം, ഉല്‍പത്തി നാശം എന്നിപ്രകാരം എല്ലാറ്റിനും കാരണം ദൈവനിശ്ചയം ഒന്നു മാത്രമാണ്‌.

പരോക്ഷേ കാര്യഹന്താരം പ്രത്യക്ഷേ പ്രിയവാദിനം
വര്‍ജ്ജയേല്‍ താദൃശം മിത്രം വിഷകുംഭം പയോമുഖം.
നമ്മുടെ മുന്നില്‍ നമ്മളെക്കുറിച്ച്‌ നല്ലവാക്കുകള്‍ പറയുകയും , അല്ലാത്തപ്പോള്‍ നമുക്കെതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കൂട്ടുകാര്‍, വിഷം നിറച്ച ശേഷം മുകളില്‍ പാല്‍ കൊണ്ടു മൂടിയിരിക്കുന്ന കുടം പോലെയാണ്‌ അവരെ വിശ്വസിക്കരുത്‌.

പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി
അച്ഛന്‍ കൌമാരത്തിലും ഭര്‍ത്താവു യൌവനത്തിലും പുത്രന്‍ വാര്‍ദ്ധക്യത്തിലും രക്ഷിക്കുന്നു-സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല (മനുസ്മൃതി)

യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാഃ
യത്രൈതാസ്തു ന പൂജ്യന്തേ
സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ
സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്തു് ദേവന്മാര്‍ വിഹരിക്കുന്നു. അവര്‍ ആദരിക്കപ്പെടാത്തിടത്തു് ഒരു കര്‍മ്മത്തിനും ഫലമുണ്ടാവുകയില്ല (മനുസ്മൃതി)


ചാതുര്‍വര്‍ണ്യം മയാസൃഷ്ടം
ഗുണകര്‍മ്മവിഭാഗശഃ
തസ്യ കര്‍ത്താരമപി മാം
വിദ്ധ്യകര്‍ത്താരമവ്യയം
ഭഗവത് ഗീത

കര്‍മ്മണ്യേവാധികാരസ്തേ
മാ ഫലേഷു കദാചന
മാ കര്‍മ്മഫലഹേതുര്‍ ഭൂഃ
മാ തേ സംഗോfസ്ത്വകര്‍മ്മണി
ഭഗവത് ഗീത

മാതരം പിതരം പുത്രാന്‍‌‌‌-
ബന്ധവാനപി ചാതുര :
അപ്യേതാനഭി ശങ്കേത
വൈദ്യേ വിശ്വാസമേതിച
വിസൃജത്യാത്മനാത്മാനം
നം ചൈനം പരിശങ്കുതേ
തസ്മാദ് പുത്രവദേ വൈനം
പാലയേദാര്യരംഭിഷക് .
മാതാപിതാക്കള്‍, സഹോദരന്മാര്‍, മറ്റുബന്ധുക്കള്‍ തുടങ്ങിയവരെയെല്ലാം രോഗി സംശയദൃഷ്ടിയോടെയാകും നോക്കുക , എന്നാല്‍ ഡോക്ടറില്‍ മാത്രം പരിപൂര്‍ണ്ണവിശ്വാസം അവനര്‍പ്പിക്കുന്നു .ഡോക്ടറുടെ കയ്യില്‍ താന്‍സുരക്ഷിതനാണെന്നബോധം അയാള്‍ക്കുണ്ടാകുന്നു . ഈ പറഞ്ഞത് വാസ്തവമാണ് അതിനാല്‍ രോഗിയെ പുത്രനെപ്പോലെ നോക്കി പരിരക്ഷിക്കേണ്ടത് ഡോക്ടറുടെ ചുമതലയാണ് .

വൈദ്യരാജ നമസ്തുഭ്യം
യമരാജ സഹോദര
യമസ്തു ഹരതി പ്രാണാന്‍
വൈദ്യ : പ്രാണാന്‍ ധനാനി ച
യമരാജന്റെ സഹോദരനായ ഡോക്ടറേ നമസ്കാരം. യമന്‍ പ്രാണനേയേ അപഹരിക്കുന്നുള്ളൂ ,താങ്കള്‍ പ്രാണനേയും ധനത്തേയും അപഹരിക്കുന്നു.

വിദ്യത്വം ച നൃപത്വം ച
നൈവതുല്യം കദാചന
സ്വദേശേ പൂജ്യതേ രാജാ
വിദ്വാന്‍ സര്‍വ്വത്ര പൂജ്യതാ
അറിവും രാജത്വവും ഒരിക്കലും തുല്യത്വമല്ല . രാജാവ് സ്വന്തം നാട്ടിലേ ബഹുമാനിക്കപ്പെടുകയുള്ളൂ ,വിദ്വാന്‍ എല്ലായിടത്തും പൂജിക്കപ്പെടെന്നു. അതിനാല്‍ അറിവുതന്നെയാണ് മഹത്തരം.

സര്‍വ്വ : സര്‍വ്വം ന ജാനാതി
സര്‍വ്വജ്ഞോ നാസ്തി കശ്ചന
നൈകത്ര പരീതിഷ്ഠാസ്തി
ജ്ഞാതസ്യ പുരുഷേത്വചില്‍
എല്ലാമറിയുന്നവരായി ലോകത്തിലാരുമില്ല , ഒരാളില്‍ മാത്രം സര്‍വ്വജ്ഞാനവും നിക്ഷിപ്തമായിരിക്കുന്നുമില്ല്ല്ല , ചിലര്‍ക്കു ചിലതിനെകുറിച്ചും മറ്റു ചിലര്‍ക്ക് വേറെ ചിലതിനെക്കുറിച്ചും ജ്ഞാനമുണ്ടാകും.

സരസ്വതി നമസ്തുഭ്യം വരദെ കാമരൂപിണി :
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതു മേ സദാ .


ആചാര്യാത് പാദമാദത്തേ
പാദം ശിഷ്യഃ സ്വമേധയാ
പാദം സബ്രഹ്മചാരിഭ്യഃ
പാദം കാലക്രമേണ തു
ശിഷ്യന്‍ കാല്‍ ഭാഗം ആചാര്യനില്‍ നിന്നും കാല്‍ ഭാഗം സ്വന്തം ബുദ്ധി കൊണ്ടും കാല്‍ ഭാഗം കൂടെ പഠിക്കുന്നവരില്‍ നിന്നും കാല്‍ ഭാഗം കാലം പോകുന്നതനുസരിച്ചും നേടുന്നു.

രാജവത് പഞ്ചവര്‍ഷാണി
ദശവര്‍ഷാണി ദാസവത്
പ്രാപ്തേ ഷോഡശവര്‍ഷേ തു
പുത്രം മിത്രവദാചരേത്
പുത്രനെ അഞ്ചു വര്‍ഷം രാജാവിനെപ്പോലെയും (പിന്നീടു) പത്തു വര്‍ഷം വേലക്കാരനെപ്പോലെയും പതിനാറു വയസ്സായാല്‍ കൂട്ടുകാരനെപ്പോലെയും കരുതണം.

അർത്ഥാതുരാണാം ന സുഹൃന്ന ബന്ധുഃ
കാമാതുരാണാം ന ഭയം ന ലജ്ജാ
ചിന്താതുരാണാം ന സുഖം ന നിദ്രാ
ക്ഷുധാതുരാണാം ന ബലം ന തേജഃ
ധനരോഗികൾക്കു് സുഹൃത്തും ഇല്ല, ബന്ധുവുമില്ല; കാമരോഗികൾക്കു് പേടിയുമില്ല, നാണവുമില്ല; ചിന്താരോഗികൾക്കു് സുഖവുമില്ല, ഉറക്കവുമില്ല; വിശപ്പു രോഗമായവർക്കു് ബലവുമില്ല, തേജസ്സുമില്ല



ആസ്താം താവദിയം പ്രസൂതിസമയേ ദുര്‍വ്വാരശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സാംവത്സരീ
ഏകസ്യാപി ന ഗര്‍ഭഭാരഭരണക്ലേശസ്യ യസ്യാഃ ക്ഷമോ
ദാതും നിഷ്കൃതിമുന്നതോപി തനയസ്തസ്യൈ ജനന്യൈ നമഃ
ശങ്കരാചാര്യർ

നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ, രുചി കുറയും കാല, മേറും ചടപ്പും
പൊയ്ക്കോട്ടേ, കൂട്ടിടേണ്ടാ മലമതിലൊരു കൊല്ലം കിടക്കും കിടപ്പും,
നോക്കുമ്പോള്‍ ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലി പോലും
തീര്‍ക്കാവല്ലെത്ര യോഗ്യന്‍ മകനു, മതു നിലയ്ക്കുള്ളൊരമ്മേ തൊഴുന്നേന്‍!
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍


ഉഡുരാജമുഖീ മൃഗരാജകടീ
ഗജരാജ വിരാജിത മന്ദഗതീ
യദി സാ യുവതീ ഹൃദയേ വസതീ
ക്വ ജപഃ? ക്വ തപഃ? ക്വ സമാധി വിധി?

മര്‍ക്കടസ്യ സുരാപാനം
മദ്ധ്യേ വൃശ്ചികദംശനം
തന്മദ്ധ്യേ ഭൂതസഞ്ചാരം
കിം ബ്രൂമോ വൈകൃതം സഖേ?
സുഹൃത്തേ, കുരങ്ങന്റെ കള്ളുകുടി (അതു പോരാഞ്ഞു) മൂട്ടില്‍ തേളു കുത്തിയതു് (അതും പോരാഞ്ഞു) ബാധ കൂടിയതു് കോലാഹലം എന്തു പറയാന്‍?


ഇതി തേ ജ്ഞാനമാഖ്യാതം
ഗുഹ്യാദ്‌ ഗുഹ്യതരം മയാ
വിമൃശ്യൈത ദശേഷേണ
യഥേച്ഛസി തഥാ കുരു.
ഇപ്രകാരം രഹസ്യങ്ങളില്‍വെച്ച് ഏറ്റവും രഹസ്യമായ ജ്ഞാനം ഞാന്‍ നിനക്കുപദേശിച്ചു കഴിഞ്ഞു. അതിനെക്കുറിച്ച് പൂര്‍ണ്ണമായി വിചിന്തനം (ഏതത് അശേശേണ വിമൃശ) ചെയ്ത് നീ ഇച്ഛിക്കുന്നതുപോലെ ചെയ്തുകൊള്ളുക.


അധര്‍മ്മാഭിഭവാല്‍ കൃഷ്ണ പ്രദുഷ്യന്തി കുലസ്ത്രിയഃ
സ്ത്രീഷു ദുഷ്ടാസു വാര്‍ഷ്ണേയ ജായതേ വര്‍ണ്ണസങ്കരഃ
അല്ലയോ കൃഷ്ണാ, അധര്‍മ്മം ബാധിച്ചാല്‍ കുലസ്ത്രീകള്‍ ദോഷപ്പെടുന്നു. അല്ലയോ വൃഷ്ണിവംശജ, സ്ത്രീകള്‍ ദോഷപ്പെട്ടാല്‍ ജാതിസങ്കരം ഉണ്ടാകുന്നു.


ഉദ്യമഃ സാഹസം ധൈര്യം ബുദ്ധിഃ ശക്തിഃ പരാക്രമഃ
ഷഡേതേ യത്ര വർത്തന്തേ തത്ര ദേവാഃ സഹായ്യകൃത്
(ബുദ്ധി, ശക്തി , പരാക്രമം, സാഹസം, ഉദ്യമം (Initiative), ധൈര്യം എന്ന് ആറെണ്ണം കൂടിയിടത്തെ ദേവന്മാർ പ്രസാദിക്കുകയുള്ളു)


അജ്ഞഃ സുഖമാരാദ്ധ്യഃ സുഖതരമാരാദ്ധ്യതേ വിശേഷജ്ഞഃ
ജ്ഞാനലവദുര്‍വിദഗ്ധം ബ്രഹ്മാപി തം നരം ന രഞ്ജയതി
–ഭര്‍ത്തൃഹരി
ഒട്ടും അറിവില്ലാത്തവനേയും വിശേഷജ്ഞാനം ഉള്ളവനേയും കാര്യങ്ങള്‍ മനസ്സിലാക്കുവന്‍ എളുപ്പമാണ്‌.
എന്നാല്‍ അല്‌പജ്ഞാനം കൊണ്ടഹങ്കരിക്കുന്നവനെ ബ്രഹ്മാവിനു പോലും നേരെയാക്കുവാന്‍ സാധിക്കുകയില്ല

ന നിര്‍മ്മിതാ നൈവ ച ദൃഷ്ടപൂര്‍വാ ന ശ്രൂയതേ ഹേമമയോ കുരംഗഃ
തഥാപി തൃഷ്ണാ രഘുനന്ദനസ്യ വിനാശകാലേ വിപരീതബുദ്ധിഃ
ഉണ്ടാക്കിയിട്ടില്ല, മുമ്പു കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല സ്വര്‍ണ്ണമയമായ മൃഗം (ഹേമമയഃ കുരംഗഃ ). എന്നിട്ടും (തഥാ അപി) രഘുനന്ദനന്റെ ആര്‍ത്തി (തൃഷ്ണാ രഘുനന്ദനസ്യ ). ആപത്തടുത്തിരിക്കുന്ന സമയത്ത്‌ വിപരീത ബുദ്ധിഃ = വേണ്ടാത്തതു തോന്നും

യോഗസ്തപോ ദമോ ദാനം സത്യം ശൗചം ദായാ ശ്രുതം ,
വിദ്യാ വിജ്ഞാനമാസ്തിക്യമേതദ് ബ്രാഹ്മണലക്ഷണം.
ധ്യാനയോഗം ,തപസ്സ് ,ദമം (ഇന്ദ്രിയ നിഗ്രഹം) ,ദാനം ,സത്യം, ശുചിത്വം, ദയ ,വേദാഭ്യാസം (ഇതരവിദ്യകള്‍), വിശേഷ ജ്ഞാനം (ആത്മ ജ്ഞാനം ഉള്‍പ്പടെ) ,ഈശ്വര വിശ്വാസം എന്നീ പത്തു ഗുണങ്ങള്‍ ഉള്ള വരേ ബ്രാഹ്മണന്‍ എന്ന പേരു പൂര്‍ണ്ണമായി അര്‍ഹിക്കുന്നുള്ളൂ

അവ്യക്തം വ്യക്തിമാപന്നം മന്യന്തേ മാമബുദ്ധയഃ
പരം ഭാവമജാനന്തോ മമാവ്യയമനുത്തമം. (ഭ.ഗീ. 7:24)
എന്റെ നാശരഹിതവും ശ്രേഷ്ഠവുമായ പരബ്രഹ്മഭാവത്തെ അറിയാത്ത ബുദ്ധിഹീനര്‍ ഇന്ദ്രിയങ്ങള്‍ക്കധീനനായ എന്നെ സ്വരൂപം സ്വീകരിച്ചവനാണെന്നു വിചാരിക്കുന്നു.

അഹസ്താനി സഹസ്താനാം
അപദാനി ചതുഷ്പദാം
ഫല്‍ഗൂനി തത്ര മഹതാം
ജീവോ ജീവസ്യ ജീവനം
കൈയുള്ളത് കൈയില്ലാത്തതിനെ ഭക്ഷിക്കുന്നു. നാലുകാലുള്ളത് കാലില്ലാത്തതിനെ ഭക്ഷിക്കുന്നു. ബലമുള്ളത് ബലമില്ലാത്തതിനെ ഭക്ഷിക്കുന്നു. ജീവന്‍ ജീവനെ ഭക്ഷിച്ചു ജീവിക്കുന്നു. – ഭാഗവതം

ആചാര്യഃ സര്‍വചേഷ്ടാസു ലോക ഏവ ഹി ധീമതഃ
ബുദ്ധിമാന്മാര്‍ക്ക്‌ ലോകം തന്നെയാണ്‌ ഗുരു.

അന്നോപാധിനിമിത്തേന ശിഷ്യാന്‍ ബധ്നന്തി ലോലുപാഃ-
വേദവിക്രയിണശ്ചാന്യേ തീര്‍ഥവിക്രയിണോപരേ
ലോലുപന്മാര്‍ വയറ്റുപിഴപ്പിനു വേണ്ടി ശിഷ്യന്‍മാരെ ബന്ധിക്കുന്നു അഥവാ അവര്‍ക്ക്‌ ബാധയായിത്തീരുന്നു. വിദ്യയേയും, തീര്‍ഥത്തേയും വില്‍പനച്ചരക്കാക്കുന്നു മറ്റുചിലര്‍. (ഗുരു എങ്ങനെയായിരിക്കരുത്‌)

പുസ്തകേഷു ച യാ വിദ്യാ പരഹസ്തഗതം ധനം
ഉല്‍പന്നേഷു തു കാര്യേഷു ന സാ വിദ്യാ ന തദ്ധനം
പുസ്തകത്തിരിക്കുന്ന അറിവും, മറ്റുള്ളവന്റെ കയ്യിലിരിക്കുന്ന പണവും ഒരുപോലെയാണ്‌ – നമുക്കൊരാവശ്യം വരുമ്പോള്‍ ഒന്നു വിദ്യയുമല്ല, മറ്റേതു ധനവുമല്ല

ന ദേവോ വിദ്യതേ കാഷ്ഠേ ന പാഷാണേ ന മൃണ്മയേ
ഭാവേ ഹി വിദ്യതേ ദേവഃ തസ്മാല്‍ ഭാവോ ഹി കാരണം
മരത്തിലും (തടിയിലും), കല്ലിലും, മണ്ണിലും ഒന്നും ദേവനില്ല പിന്നെയോ ഭാവത്തില്‍ (സങ്കല്‍പത്തില്‍) ആണ്‌ ഉള്ളത്‌. അതുകൊണ്ട്‌ സങ്കല്‍പമാണ്‌ കാരണം. Note: വിഗ്രഹം എന്ന വാക്കിനര്ത്ഥം വിശേഷജ്ഞാനം തരുന്നത് എന്നാണ്.

സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം
ന്യായ്യേന മാര്‍ഗേണ മഹീം മഹീശാഃ
ഗോബ്രാഹ്മണേഭ്യഃ സുഖമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു
പ്രജകള് സുഖമുള്ളവരാകട്ടെ. രാജാക്കന്മാര് ന്യായമായ മാര്ഗ്ഗീത്തില് കൂടി ഭൂമിയെ ഭരിക്കുമാറാകട്ടെ. ഗോക്കള്ക്കും ബ്രഹ്മണന്മാര്ക്കും മംഗളം ഭവിക്കട്ടെ. ലോകം മുഴുവന് സുഖമുള്ളതായിത്തീരട്ടെ.

സര്വേeപി സുഖിനഃ സന്തു
സര്വേe സന്തു നിരാമയാഃ
സര്വേe ഭദ്രാണി പശ്യന്തു
മാ കശ്ചിത് ദുഃഖഭാക് ഭവേത്
എല്ലാവരും സുഖമുള്ളവരാകട്ടെ. എല്ലവരും രോഗമില്ലാത്തവരാകട്ടെ. എല്ലവരും കാണുന്നതെല്ലാം നല്ലതുമാത്രമാകട്ടെ. യാതൊരുത്തര്ക്കും ഒരിക്കലും ദുഃഖം ഉണ്ടാകാതിരിക്കട്ടെ.

ന ചോരഹാര്യം ന ച രാജഹാര്യം
ന ഭ്രാതൃഭാജ്യം ന ച ഭാരകാരീ
വ്യയേ കൃതേ വര്‍ദ്ധത ഏവ നിത്യം
വിദ്യാധനം സര്‍വ്വധനാത് പ്രധാനം
കള്ളന്മാര്‍ മോഷ്ടിക്കില്ല; രാജാവു മോഷ്ടിക്കില്ല;സഹോദരനു ഭാഗിച്ചു കൊടുക്കേണ്ട ഒട്ടും ഭാരമില്ല; എന്നും ചെലവാക്കിയാലും വര്‍ദ്ധിക്കുകയേ ഉള്ളൂ; വിദ്യ എന്ന ധനമാണു് എല്ലാ ധനങ്ങളിലും വെച്ചു പ്രധാനം

ഉപകാരോऽപി നീചാനാം
അപകാരായ വര്‍ത്തതേ
പയഃപാനം ഭുജംഗാനാം
കേവലം വിഷവര്‍ദ്ധനം
നീചന്മാര്‍ക്കു് ഉപകാരം ചെയ്യുന്നതു പോലും ദോഷമേ ഉണ്ടാക്കൂ. പാമ്പുകള്‍ക്കു് പാല്‍ കുടിക്കുന്നതു് വിഷം കൂടാനേ ഉപകരിക്കൂ.

ശ്രുതമിച്ഛന്തി പിതരഃ
ധനമിച്ഛന്തി മാതരഃ
ബാന്ധവാഃ കുലമിച്ഛന്തി
രൂപമിച്ഛന്തി കന്യകാഃ
അച്ഛന്മാര്‍ പേരു കേട്ടവനെ ആഗ്രഹിക്കുന്നു; അമ്മമാര്‍ പണമുള്ളവനെ ആഗ്രഹിക്കുന്നു; ബന്ധുക്കള്‍ കുടുംബക്കാരനെ ആഗ്രഹിക്കുന്നു; പെണ്‍കുട്ടികള്‍ സൌന്ദര്യമുള്ളവനെ ആഗ്രഹിക്കുന്നു.

അശ്വപ്ലവഞ്ചാംബുദഗര്‍ജ്ജിതം ച
സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം
അവര്‍ഷണം ചാപ്യതിവര്‍ഷണം ച
ദേവോ ന ജാനാതി കുതോ മനുഷ്യഃ
കുതിര എപ്പോള്‍ ഓടുമെന്നതു്, എപ്പോള്‍ ഇടി മുഴങ്ങുമെന്നതു്, സ്ത്രീകളുടെ മനസ്സു്, പുരുഷന്റെ ഭാഗ്യം, മഴ പെയ്യാതിരിക്കുന്നതു്, എപ്പോള്‍ അമിതമായ മഴ ഉണ്ടാവുമെന്നു് – ദൈവത്തിനു പോലും അറിയാത്ത കാര്യങ്ങളുടെ ഒരു ലിസ്റ്റ്.



അനായാസേന മരണം അനാദൈന്യേന ജീവിതം
ദേഹിമത് ക്രിപയാ ശംഭൊ ദ്വയേ ഭക്തഅചന്‍ചല:
അനായാസമായ മരണം ദീനമില്ലാത്ത ജി‌വിതം
നിന്നില്‍ അചന്‍ചല ഭക്തനായ എനിക്ക് തന്നാലും ശംഭോ ശംകര ഗൌരീപതേ


മാ നിഷാദ പ്രതിഷ്ഠാം ത്വ-
മഗമശ്ശാശ്വതീഃ സമാഃ
യത് ക്രൗഞ്ചമിഥുനാ ദേക-
മവധീഃ കാമമോഹിതം
എടോ വേടാ, ഈ ക്രൗഞ്ചപക്ഷിയിണയില്‍ കാമമോഹിതമായ ഒന്നിനെ അമ്പെയ്തുകൊന്ന നീ അല്പായുസ്സായിപ്പോട്ടെ
(മാ നിഷാദ! പ്രതിഷ്ഠാം ത്വം അഗമത് ശാശ്വതീസമാഃ. യത് ക്രൌഞ്ച-മിഥുനാത് ഏകം അവധീഃ കാമമോഹിതം). അരുതു് കാട്ടാളാ. ക്രൗഞ്ചപ്പക്ഷിപ്പകളിൽ, കാമമോഹിതനായിരുന്നതിനെ കൊന്നതുകൊണ്ടു് നീ നിത്യകാലത്തോളം മഹത്ത്വം പ്രാപിക്കാതെ പോകട്ടെ.


കിം യാനേന ധനേന വാജികരിഭിഃ
പ്രാപ്തേന രാജ്യേന കിം
കിം വാ പുത്ര കളത്ര മിത്ര പശുഭിഃ
ദേഹേന ഗേഹേന കിം
ജ്ഞാത്വൈതത് ക്ഷണഭംഗുരം
സപദി രേത്യാജ്യം മനോ ദൂരതഃ
സ്വാത്മാര്‍ത്ഥം ഗുരുവാക്യതോ
ഭജ ഭജശ്രീ പാര്‍വ്വതീ വല്ലഭം!
ശ്രീ ശങ്കരാചാര്യര്‍


ജടലീലുഞ്ഛീ മുണ്ഡിതകേശഃ
കാഷായാംബര ബഹുകൃതവേഷഃ
പശ്യന്നപി ച ന പശ്യതി മൂഢഃ
ഉദരനിമിത്തം ബഹുകൃതവേഷം
ജടാ ധാരി, തല മുണ്ഡനം ചെയ്തയാൾ, തലയിലെ ഓരോ രോമങ്ങളും പിഴുതെടുത്തയാൾ. ഇങ്ങനെ കാഷായ വേഷം ധരിച്ച പല വിധ വേഷങ്ങൾ.
(സത്യമെന്തെന്ന്‌)കാണുന്നുണ്ടെങ്കിലും (സത്യം) കാണത്ത മൂഢൻമാർ -
തികച്ചും വയറ്റുപ്പിഴപ്പിനായി മാത്രം പല വിധ വേഷം ധരിച്ചവർ.
ഭജഗോവിന്ദം – ശ്രീ ശങ്കരാചാര്യര്‍ (http://ml.wikisource.org/wiki/%E0%B4%AD%E0%B4%9C%E0%B4%97%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%82)


ക്വോ നസ്മിൻ സാമ്പ്രതം ലോകേ ഗുണവാൻ തത്ര വീര്യവാൻ
വാത്മീകി നാരദമഹര്‍ഷിയൊട്: ഈ ലോകത്തിൽ ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങളടങ്ങിയ ഏതെങ്കിലും മനുഷ്യനുണ്ടോ?

കൃശസ്ഥൂലഹിതം രൂക്ഷം സൂക്ഷ്മം സ്രോതോവിശോധനം
വാതശ്ലേഴ്മഹരം യുക്ത്യാപീതം വിഷവദന്യഥാ
(അഷ്ടാംഗഹൃദയം 5-68)
വാതം പോക്കും, പിത്തം കൂട്ടും രക്തം ദുഷിപ്പിക്കും, ഉറക്കം കൂടുതലാണെലും തീരെയില്ലെങ്കിലുമടിപൊളി, തടിയനും എലുമ്പനും വീശാം


ജന്തൂനാം നരജന്മ ദുര്‍ലഭ, മതഃ പുംസ്ത്വം, തതോ വിപ്രതാ,
തസ്മാദ്‌ വൈദികധര്‍മമാര്‍ഗപരതാ, വിദ്വത്ത്വമസ്മാത്‌പരം,
ആത്മാനാത്മവിവേചനം സ്വനുഭവോ ബ്രഹ്മാത്മനാ സംസ്ഥിതിര്‍–
മുക്തിര്‍നോ ശതകോടി ജന്മസുകൃതൈഃ പുണ്യൈര്‍ വിനാ ലഭ്യതേ
ജന്തുക്കളില്‍ മനുഷ്യജന്മം കിട്ടുന്നതു പുണ്യം ചെയ്തവര്‍ക്കേ ഉള്ളൂ. ബാക്കി ജന്തുക്കളൊക്കെ അധമര്‍! മനുഷ്യരില്‍ പുരുഷന്മാരാണു മഹത്ത്വമുള്ളവര്‍. സ്ത്രീകളൊക്കെ പാപികള്‍! പുരുഷന്മാരില്‍ ബ്രാഹ്മണന്മാരാണു മഹാന്മാര്‍. ബാക്കി ജാതിക്കാരൊക്കെ നിന്ദ്യര്‍! അവരില്‍ വൈദികകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ കേമര്‍. ബാക്കി ജോലിയൊക്കെ അധമം!
ശങ്കരാചാര്യര്‍ – വിവേകചൂഡാമണി

മശകോ മക്കുണോ രാത്രൗ
മക്ഷികാ യാചകോ ദിനേ
പിപീലികാ ച ഭാര്യാ ച
ദിവരാത്രം തു ബാധതേ
കൊതുകും മൂട്ടയും രാത്രിയില്‍ (ശല്യപ്പെടുത്തുന്നു). ഈച്ചയും ഭിക്ഷക്കാരനും പകല്‍ (ശല്യപ്പെടുത്തുന്നു). ഉറുമ്പും ഭാര്യയുമാകട്ടേ പകലും രാത്രിയും ശല്യപ്പെടുത്തുന്നു.



വ്യാപ്യേവം സകലം ദേഹമൂവരുദ്യച വാഹിനി
വിഷം വിഷമിവ ക്ഷിപ്രം പ്രാണാനസ്യ നിരസ്യതി
സുശ്രുതാചാര്യന്‍ – പാമ്പിന്‍ വിഷത്തിന്റെ നിര്‍വചനം

ന ഭുജ്യതേ വ്യാകരണം ക്ഷുധാതുരൈഃ
പിപാസിതൈഃ കാവ്യരസോ ന പീയതേ
ന വിദ്യയാ കേനചിദുദ്ധൃതം കുലം
ഹിരണ്യമേവാര്‍ജ്ജയ നിഷ്ഫലാ കലാ
വിശക്കുന്നവന്‍ വ്യാകരണം തിന്നുന്നില്ല
ദാഹിക്കുന്നവന്‍ കാവ്യരസം കുടിക്കുന്നില്ല
വിദ്യ കുലം ഉദ്ധരിക്കുന്നില്ല
പണം തന്നെ സമ്പാദിക്കണം, കല നിഷ്ഫലം.
മാഘന്‍ എന്ന കവി വിശന്നു ചാകാറായി വഴിയരികില്‍ കിടന്നു പാടിയതാണാത്രേ.

മഹാഭാരതത്തേക്കുറിച്ച് വ്യാസന്‍
യദി ഹാസ്തി തദന്യത്ര
യത്രാ നാസ്തി തദ ക്വചിത്
ഇതിലുള്ളത് വേറെയെവിടെയെങ്കിലും നിങ്ങള്‍ കണ്ടേക്കാം, എന്നാല്‍ ഇതിലില്ലാത്തത് വേറെ എവിടെയുമില്ല 

നിര്‍വാണഷട്കം – ശ്രീശങ്കരാചാര്യര്‍
മനോബുദ്ധ്യഹങ്കാരചിത്താനിനാഹം
ന ച ശ്രോത്രജിഹ്വേ ന ച ഘ്രാണനേത്രേ
ന ച വ്യോമഭൂമിര്‍ന്ന തേജോ ന വായു
ശ്ചിദാനന്ദരൂപഃ ശിവോഹം ശിവോഹം
മനോബുദ്ധ്യഹങ്കാരചിത്താനി അഹം ന = മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം ഇവയൊന്നും ഞാനല്ല
കര്‍ണം ന ജിഹ്വാന = ചെവി ഞാനല്ല, നാക്കു ഞാനല്ല
ഘ്രാണ നേത്രേ ച ന = മൂക്കും കണ്ണും ഞാനല്ല
വ്യോമ ച ന = ആകാശവും ഞാനല്ല
ഭൂമിഃ ന = ഭൂമി ഞാനല്ല
തേജഃ ന = തേജസ്സ് ഞാനല്ല
അഹം = ഞാന്‍
ചിദാനന്ദ രൂപഃ ശിവഃ = ബോധാനന്ദ രൂപനായ പരമാത്മാവാണ്
അഹം ശിവഃ = ഞാന്‍ പരമാത്മാവാണ്.


യഥാ പരേ പ്രക്രമതേ പരേഷു
തഥാഽപരേ പ്രക്രമതേ പരസ്മിന്‍
തഥൈവ തേ സ്തുപമാ ജീവലോകേ
യഥാ ധര്‍മ്മോ നൈപുണേനോപദിഷുഃ (മഹാഭാരതം)
ഒരുവന്‍ എങ്ങനെ അന്യരോട് പെരുമാറുന്നുവോ അപ്രകാരം മറ്റുള്ളവര്‍ അയാളുടെ നേര്‍ക്കും പെരുമാറുന്നു. ഇങ്ങനെ വിദഗ്ദ്ധമായി ധര്‍മ്മം ഉപദേശിക്കപ്പെട്ടിരിക്കുന്നത് നിനക്ക് ലോകത്തില്‍ അതൊരു ദൃഷ്ടാന്തമാകട്ടെ.

യോഗഃ ചിത്തവൃത്തിനിരോധഃ
പാതഞ്ജലയോഗസൂത്രം 
(യോഗം എന്നാൽ മനസ്സിന്റെ  നാനാവൃത്തിരൂപേണയുള്ള പരിണാമത്തെ തടുക്കുക ആകുന്നു )

ദൈവാധീനം ജഗല്‍സര്‍വ്വം
മന്ത്രാധീനന്തു ദൈവതം
തന്‍മന്ത്രം ബ്രാഹ്മണാധീനം
ബ്രാഹ്മണോ മമ ദൈവതം
ലോകം മുഴുവനും ദൈവത്തിന്റെ അധീനതയിലാണ്. ആ ദൈവമോ മന്ത്രത്തിന്റെ അധീനതയിലുമാണ്. ആ മന്ത്രമോ ബ്രാഹ്മണന്റെ അധീനതയിലുമാണ്. അതുകൊണ്ട് ബ്രാഹ്മണരാണ് നമ്മുടെ ദൈവം.
(വിടി എഴുതി - ഏതു ശപ്പനാണ് ഈ സംസ്കൃതശ്ലോകത്തിന്റെ കർത്താവ് എന്നെനിക്കറിഞ്ഞുകൂടാ. ആരായാലും ഒരു മനയ്ക്കലെ കാര്യസ്ഥന്റെ വായ്നാറ്റം ഈ പദ്യത്തിനുണ്ട് എന്നു പറയാതിരിക്കാൻ നിർവ്വാഹമില്ല.)
പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവു്‌
സേതുബന്ധനോദ്യോഗമെന്തെടോ?
നളചരിതം ആട്ടക്കഥ 
(വെള്ളം മുഴുവന്‍ ഒഴുകിപ്പോയ ശേഷം ചിറ കെട്ടിയിട്ടെന്തു കാര്യം )


ഗുകാരോ അന്ധകാരസ്യ
ഗുകാരസ്ഥാന്നിരോധക: 
പിതരം ഏവ വ്യാകരണ-ജ്ഞം ന ഏതി : അച്ഛനാണെന്നു പറഞ്ഞു് വ്യാകരണമറിയാവുന്നവന്റെ അടുത്തു പോകുകയില്ല
ന ഭ്രാതരം താർക്കികം : ആങ്ങളയായ തർക്കശാസ്ത്രജ്ഞന്റെ അടുത്തും.
ചണ്ഡാലവത് ഇവ ദൂരാത് ഛാന്ദസാത് : ഛന്ദശ്ശാസ്ത്രം പഠിച്ചവന്റെ അടുത്തുനിന്നു് ചണ്ഡാലനെയെന്ന പോലെ ദൂരത്തു്
പുനഃ സങ്കുചിതാ ഗച്ഛതി : സങ്കോചത്തോടു കൂടി ഓടുന്നു
മീമാംസാ-നിപുണം നപുംസകം ഇതി : മീമാംസയിൽ പണ്ഡിതനായവനെ നപുംസകമാണെന്നു
ജ്ഞാത്വാ നിരസ്ത-ആദരാ : മനസ്സിലാക്കി ആദരവു നിഷേധിക്കുന്നു
കാവ്യ-അലങ്കരണ-ജ്ഞം ഏവ : കാവ്യത്തിലും അലങ്കാരത്തിലും വിവരമുള്ളവനെ മാത്രം
കവിതാ-കാന്താ : കവിതയെന്ന പ്രിയതമ
സ്വയം വൃണീതേ : സ്വയം വരിക്കു

അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്നവനാണ് ഗുരു. “ഗു’എന്ന അക്ഷരത്തിനര്‍ത്ഥം അജ്ഞാനമെന്നും “രു’ എന്നാല്‍ നശിപ്പിക്കുന്നതെന്നുമാണ്.

നൈവ വ്യാകരണജ്ഞമേതി പിതരം, ന ഭ്രാതരം താർക്കികം,
ദൂരാത് സങ്കുചിതേവ ഗച്ഛതി പുനശ്ചണ്ഡാലവച്ഛാന്ദസാത്,
മീമാംസാനിപുണം നപുംസകമിതി ജ്ഞാത്വാ നിരസ്താദരാ
കാവ്യാലങ്കരണജ്ഞമേവ കവിതാകാന്താ വൃണീതേ സ്വയം.
(കവിതാ-കാന്താ) : (കവിതയെന്ന പ്രിയതമ).
padyasakalangal

No comments: