Sunday, December 24, 2017

40. സോമഃ പ്രഥമോ വിവിദേ ഗന്ധര്‍വോ വിവിദ ഉത്തരഃ
തൃതീയോ അഗ്നിഷ്‌ഠേ പതിസ്തൂരിയസ്‌തേ മനുഷ്യജാഃ
ഹേ നാരീ! നിന്റെ ആദ്യത്തെ പതി സോമനും, രണ്ടാമത്തെ പതി ഗന്ധര്‍വനും മൂന്നാമത്തെ പതി അഗ്നിയും ആകുന്നു. ഈ മനുഷ്യന്‍ നിന്റെ നാലാമത്തെ പതിയാകുന്നു
41. സോമോ ദദദഗന്ധര്‍വായ ഗന്ധര്‍വോ ദദദഗ്നയേ
രയിം ച പുത്രാംശ്ചാദാദഗ്നിര്‍നഹ്യമഥോ ഇമാം
ഈ സ്ത്രീ സോമനാല്‍ ഗന്ധര്‍വനു നല്‍കപ്പെട്ടു. ഗന്ധര്‍വന്‍ ഇവളെ അഗ്നിക്കു കൊടുത്തു. അഗ്നി അവളെ ധനത്തോടും സന്താനങ്ങളോടും കൂടി എനിക്കുതന്നു.
(ഋഗ്‍വേദം)

No comments: