Saturday, December 30, 2017

ബാഹ്യവസ്തുക്കളില്‍ സൗന്ദര്യം കണ്ടെത്താനുള്ള ശ്രമം ജീവന്മുക്താവസ്ഥവരെ നിലനില്‍ക്കും. എവിടെയും സൗന്ദര്യം തേടും. താന്‍ ആരെക്കാളും സുന്ദരനാകണം, സുന്ദരിയാകണം, എന്നൊക്കെ ആഗ്രഹിക്കും.
ഈശ്വരന്‍ സൗന്ദര്യത്തിന്റെ പൂര്‍ണ്ണതയാകയാല്‍ ആ ഈശ്വരനെ ഏറ്റവും സുന്ദരനായിക്കാണാന്‍ ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്? ഭഗവാന്‍ നിറഞ്ഞ ചൈതന്യമാണ്. തന്റെ ഉള്ളിലും പുറത്തും അവിടുന്ന് നിറഞ്ഞുനില്‍ക്കുന്നുവെന്ന് ഭക്തനറിയാം. എങ്കിലും അവിടുത്തെ മോഹന രൂപം കണ്ണുകൊണ്ട് കാണാനും ആ സൗന്ദര്യം ആസ്വദിക്കാനും ഭക്തന്‍ ആഗ്രഹിക്കുന്നു.’അധരം മധുരം, വദനം മധുരം, നയനം മധുരം, ഹസിതം മധുരം, ഹൃദയം മധുരം, ഗയനം മധുരം, മഥുരാധിപതേ അഖിലം മധുരം’ എന്നു പറയുമ്പോള്‍, ഭഗവാനോട് ബന്ധപ്പെട്ട എല്ലാറ്റിലും ഭക്തന്‍ സൗന്ദര്യം ദര്‍ശിക്കുകയാണ്.
സര്‍വേന്ദ്രിയങ്ങളില്‍ക്കൂടി ആ സൗന്ദര്യം ആസ്വദിക്കാന്‍ ശ്രമിക്കുന്നു. കണ്ണുകളിലൂടെ ഭഗവദ്‌രൂപം, കാതുകളിലൂടെ ഭഗവദ്ഗാനം, നാവുകളില്‍ നൈവേദ്യം, സ്പര്‍ശത്തിലൂടെ കുറിക്കൂട്ടുകള്‍, മൂക്കിലൂടെ ഭഗവദ് ഗന്ധം… അങ്ങനെ മനസ്സിനെയും ഇന്ദ്രിയങ്ങളെയും പൂര്‍ണ്ണമായി ഭഗവാനില്‍ ഏകാഗ്രമാക്കാന്‍ ഇവയോരോന്നും സഹായിക്കുന്നു.


ജന്മഭൂമ

No comments: