Sunday, December 31, 2017

2018  ജനുവരി 1 മുതല്‍  ജനുവരി 6 വരെ
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)ഔദ്യോഗികമായ സ്ഥാനക്കയറ്റവും ഉദ്ദേശിച്ച സ്ഥലത്തേക്കുള്ള സ്ഥാനമാറ്റവും ലഭിക്കും. ആത്മാര്‍ത്ഥ സുഹൃത്തിനു സാമ്പത്തികസഹായം ചെയ്യുവാനുള്ള സാഹചര്യമുണ്ടാകും. രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നതിനാല്‍ മുന്‍കോപം വര്‍ധിക്കും.
ഇടവക്കൂറ്: കാര്‍ത്തിക(3/4), രോഹിണി, മകയിരം(1/2)സ്ഥലകാലബോധമില്ലാതെ ്രപവര്‍ത്തിച്ചാല്‍ അന്തിമമായി അബദ്ധമാകും. ദേഹാസ്വാസ്ഥ്യത്താല്‍ ദൂരദേശയാത്ര മാറ്റിവയ്ക്കാനിടവരും. ആശയവിനിമയങ്ങളില്‍ അപാകതകള്‍ ഉണ്ടാകാതെ സൂക്ഷിക്കുക.
മിഥുനക്കൂറ്: മകയിരം(1/2), തിരുവാതിര, പുണര്‍തം(3/4)സമൂഹത്തില്‍ ഉന്നതരുമായി സൗഹൃദബന്ധം പുലര്‍ത്തുവാന്‍ സാധിക്കുന്നതിനാല്‍ ആത്മാഭിമാനം തോന്നും. പ്രവൃത്തിമേഖലകളില്‍നിന്നും സാമ്പത്തിക വരുമാനം വര്‍ധിക്കും. വാഗ്വാദങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യംമുന്‍കോപം വര്‍ധിക്കും. വാതപ്രമേഹ രോഗപീഡകള്‍ വര്‍ധിക്കും. സൗഹൃദസംഭാഷണത്തില്‍ പുതിയ വ്യാപാര വ്യവസായങ്ങള്‍ക്കുള്ള ആശയങ്ങള്‍ ഉദിക്കും. മകളുടെ വിവാഹത്തിന് തീരുമാനമായതിനാല്‍ ആശ്വാസമുണ്ടാകും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിനപ്രയത്‌നം വേണ്ടിവരും. ജീവിതഗതിയെ മാറ്റിമറിക്കുന്ന പല സാഹചര്യങ്ങളും വന്നുചേരുമെങ്കിലും ആത്മധൈര്യം കൈവിടാതെ പ്രവര്‍ത്തിച്ചാല്‍ ശുഭസമാപ്തി കൈവരും. വിശ്വാസവഞ്ചനയില്‍ ഏര്‍പ്പെടാെത സൂക്ഷിക്കുക.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)ദാമ്പത്യസുഖവും കുടുംബത്തില്‍ സമാധാനവും ഉണ്ടാകും. വാഹനാപകടത്തില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെടും. പ്രലോഭനങ്ങളില്‍ അകപ്പെട്ടാല്‍ പണനഷ്ടമുണ്ടാകും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കുക.
തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)ഉദ്ദിഷ്ടകാര്യവിജയത്തിനായി അതിപ്രയത്‌നം വേണ്ടിവരും. ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങുവാന്‍ തയ്യാറാകും. ആരോഗ്യം തൃപ്തികരമായിരിക്കും. മാനസിക സംഘര്‍ഷം വര്‍ധിക്കുന്നതിനാല്‍ നിദ്രാഭംഗം അനുഭവപ്പെടും.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ടപുതിയ ഉദ്യോഗത്തിനു നിയമാനുമതി ലഭിച്ചതിനാല്‍ നിലവിലുള്ളതില്‍ രാജിക്കത്ത് നല്‍കും. കുടുംബത്തില്‍ സമാധാനവും ദാമ്പത്യസുഖവും ഉണ്ടാകും. ക്രയവിക്രയങ്ങളില്‍ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)അധ്വാനഭാരവും സാമ്പത്തിക ചുമതലകളും വര്‍ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പുതിയ കൃഷി സമ്പ്രദായം ആവിഷ്‌കരിക്കാന്‍ വിദഗ്‌ധോപദേശം തേടും. ആരോഗ്യം തൃപ്തികരമായിരിക്കും.
മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)ദാമ്പത്യസുഖവും കുടുംബത്തില്‍ സമാധാനവും ഉണ്ടാകും. യാത്രാവേളയില്‍ പണവും വിലപ്പെട്ട രേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കുക. അനുവദിച്ച സംഖ്യ ലഭിക്കുവാന്‍ നിയമസഹായം തേടും.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)ആഗ്രഹനിവൃത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. സ്വയം നിശ്ചയിച്ച വിവാഹത്തില്‍നിന്ന് പിന്മാറുവാന്‍ നിര്‍ബന്ധിതനാകും. പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ ശോഭിക്കും. മത്‌സരരംഗത്ത് വിജയിക്കുവാന്‍ സാധ്യത.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതിഅപവാദാരോപണങ്ങളില്‍നിന്നും കുറ്റവിമുക്തനാകയാല്‍ മനസമാധാനമുണ്ടാകും. കഫ-നീര്‍ദോഷ രോഗങ്ങള്‍ വര്‍ധിക്കും. ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിന് ചേരുവാനിടവരും. മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധ്യമാകും.


ജന്മഭൂമി: http://www.janmabhumidaily.com/news761064#ixzz52sth71ib

No comments: