Thursday, December 28, 2017

”ജീവിതത്തില്‍ എന്തുതന്നെ സംഭവിച്ചാലും നിങ്ങള്‍ ഈശ്വരനിലും അവിടുത്തെ കാരുണ്യത്തിലുമുള്ള വിശ്വാസം നിലനിര്‍ത്തണം. അത്തരത്തില്‍ ഈശ്വരനിലുള്ള സുസ്ഥിരമായ വിശ്വാസം ഒന്നു മാത്രമാണ് ജീവിതത്തില്‍ ആലംബവും രക്ഷാകവചവും. ജീവിതത്തിലെ പ്രതിസന്ധികളിലും ദുരിതങ്ങളിലും നിങ്ങളെ രക്ഷിക്കാന്‍ എത്തുന്ന ആ ശക്തി -പ്രാരബ്ധങ്ങളുടെ ശരവര്‍ഷത്തില്‍ നിന്നും മനസ്സിനെ സംരക്ഷിക്കുന്ന ആ ശക്തി -വിശ്വാസം തന്നെയാണ്. വിശ്വാസം മനസ്സിന്റെ ഇച്ഛാശക്തിയെ വളര്‍ത്തുന്നു.”
”ഈശ്വരന്‍ നിങ്ങളോടൊപ്പം എല്ലാ വുമുണ്ട്. പക്ഷേ നിങ്ങള്‍ ഈശ്വരനോടൊത്താണോ വസിക്കുന്നത്?ആ ചോദ്യം നിങ്ങളോടു തന്നെ ചോദിക്കൂ. നിങ്ങളുടെ സ്വന്തം മനസ്സിനെ പരിശോധിക്കുക. ജീവിതത്തിലെ എല്ലാ സന്ദര്‍ഭങ്ങളിലും ആന്തരികമായി ഈശ്വരനോടു ബന്ധപ്പെടുക.
ഈശ്വരന്‍ നിങ്ങളുടെ സ്വന്തമാണെന്ന്, ഈശ്വരന്‍ നിങ്ങളുടെ ജീവന്റെ ജീവനാണെന്ന്, നിങ്ങളുടെ സന്തോഷത്തിലും സന്താപത്തിലും സഹവര്‍ത്തിയാണെന്ന്, സ്‌നേഹിക്കുന്ന രക്ഷാകര്‍ത്താവാണെന്ന്, വഴികാട്ടുന്ന ശക്തിയാണെന്ന്,രക്ഷകനാണെന്ന്,അന്ത്യത്തില്‍ നിതാന്തശാന്തിയിലേക്കു മടങ്ങിച്ചെല്ലാനുള്ള പരമധാമമാണെന്ന് നിങ്ങള്‍ക്കു ഉള്ളിന്റെയുള്ളില്‍ അനുഭവിക്കാന്‍ കഴിയുമോ? ജീവിതത്തിലെ തിക്കിലും തിരക്കിലും ആഹ്‌ളാദത്തിലും വിജയത്തിലുമെന്നപോലെ പരീക്ഷണഘട്ടങ്ങളിലും,ദുരന്തങ്ങളിലും ഈശ്വരനുമായി സമ്പര്‍ക്കം പുലര്‍ത്താനും ശാന്തി നുകരാനും നിങ്ങള്‍ക്കു കഴിയുമോ? അങ്ങിനെയെങ്കില്‍ ഈശ്വരാനുഭൂതി അകലെയല്ലെന്നു കരുതിക്കൊള്ളുക.


ജന്മഭൂമി: http://www.janmabhumidaily.com/news759398#ixzz52bAeKCTY

No comments: