Saturday, December 30, 2017

അന്നപ്രാശന സംസ്‌കാരങ്ങള്‍
കുഞ്ഞിന് ആദ്യമായി അന്നം അല്ലെങ്കില്‍ ചോറൂണ് നല്‍കുന്ന കര്‍മ്മമാണ് ഇത്. അന്നം പചിപ്പിക്കാനുള്ള ശക്തി ശിശുവില്‍ ഉണ്ടാകുമ്പോള്‍ – ആറാം മാസത്തില്‍ – ഒരു ശുഭദിനം നോക്കി ഇതനുഷ്ഠിക്കണം.
ഷഷ്‌ഠേ മാസ്യന്ന പ്രാശനം
ഘൃതൗദനം തേജസ്‌കാമഃ
ദധിമധുഘൃ തമിശ്രിതമന്നം പാശ്രയേത്
എന്ന വിധിപ്രകാരം പാകംചെയ്ത ചോറില്‍ നെയ്യ്, തേന്‍, തൈര് ഇവ മൂന്നും ചേര്‍ത്ത്, മാതാപിതാക്കളും പുരോഹിതനും ബന്ധുമിത്രാദികളും യജ്ഞവേദിക്കുചുറ്റും യഥാസ്ഥാനങ്ങളിലിരുന്ന് ഈശ്വരോപാസന ഹോമാദികര്‍മ്മങ്ങള്‍ – നടത്തി നിവേദിക്കുകയോ ആഹൂതി നല്‍കുകയോ ചെയ്യണം. പ്രസ്തുത അന്നം യജ്ഞാഗ്നിയില്‍ ആഹൂതി ചെയ്യുമ്പോള്‍ ഉച്ചരിക്കുന്ന വേദമന്ത്രം
ഓം പ്രാണേനാന്നമശീയ സ്വാഹാ
ഇദം പ്രാണായ – ഇദം ന മമ
ഓം അപാനേന ഗന്ധാനശീയ സ്വാഹാ
ഇദമപാനായ – ഇദം ന മമ
ഓം ചക്ഷുഷാ രൂപാണ്യശീയ സ്വാഹാ
ഇദം ചക്ഷുഷേ – ഇദം ന മമ
ഓം ശ്രേത്രേണ യശോf ശീയ സ്വാഹാ
ഇദം ശ്രോത്രായ ഇദം ന മമ
ഇങ്ങനെ നെയ്യും തേനും ചേര്‍ത്ത് ആഹൂതി ചെയ്യുന്നതിനുമുമ്പ് വളരെ പവിത്രമായി പാകം ചെയ്യുന്ന ചോറുമാത്രം ആഹൂതി ചെയ്തിരിക്കണമെന്നുണ്ട്. അതിന്റെ മന്ത്രങ്ങളില്‍ ഒന്ന് ഇതാണ്
ഓം ദേവീം വാചമ ജനയന്ത ദേവാസ്താം
വിശ്വരൂപാഃ പശുവോ വദതി
സനോ മന്ദ്രേഷമൂര്‍ജ്ജം ദുഹാനാ
ധേനൂര്‍വാശാസ്മാനുപസുഷ്ട് തൈതു സ്വാഹാ
നിവേദ്യ അന്നത്തില്‍ അഥവാ ആഹൂതി നല്‍കിയതിന്റെ ശിഷ്ടാന്നത്തില്‍ അല്പംകൂടി തേന്‍ ചേര്‍ത്ത് – ഭഗവല്‍ പ്രസാദമെന്നഭാവത്തില്‍
ഓം അന്നപതേ f നസ്യ നോ
ദേഹ്യനമി വസൃസൂക്ഷ്മിനഃ
പ്രദാതാരം താരിഷ ഉര്‍ജേനോ
ധേഹി ദ്വിപതേ ചതുഷ്പദേ
എന്ന മന്ത്രജപപൂര്‍വ്വം മൂന്നുപ്രാവശ്യം കുഞ്ഞിനുകൊടുക്കണം. ചടങ്ങിനുമാത്രം അല്പമാത്രം തേച്ചുകൊടുത്താല്‍ മതിയാവും പിന്നീട് ശിശുവിന്റെയും അന്നപ്രാശനം നടത്തിയവരുടെ വായ്, കൈയ് എന്നിവ വെള്ളമൊഴിച്ച് ശുദ്ധിചെയ്തിട്ട് മാതാപിതാക്കളും കൂടിയിരിക്കുന്ന സ്ത്രീപുരുഷന്മാരും ചേര്‍ന്ന് ഈശ്വരാപ്രാര്‍ത്ഥനാപൂര്‍വ്വം
‘ത്വം അന്നപതിരന്നാദോ 
വര്‍ദ്ധമാനോ ഭൂയാഃ’
എന്നുചൊല്ലി ആശീര്‍വദിക്കണം അന്നത്തിന്റെ സൂക്ഷ്മവും പവിത്രവുമായ ശക്തിവിശേഷത്തേയും ജീവേശ്വര ബന്ധത്തിന് അതെങ്ങനെ കാരണമായി ഭവിക്കുന്നുവെന്നും ബോദ്ധ്യപ്പെടുത്തുന്ന പുരോഹിതന്റെയോ ആചാര്യന്റേയോ പ്രഭാഷണം ഈ സന്ദര്‍ഭത്തിലുണ്ടായിരിക്കണം.
ഈ സംസ്‌കാര കര്‍മ്മം ആദ്യാവസാനം പിതാവിനെക്കാള്‍ മാതാവാണ് മുന്നിട്ട് നടത്തേണ്ടത്. പുരോഹിതനേയും ഗുരുജനങ്ങളെയും പിതാവ് സ്വീകരിച്ച് സത്കരിച്ചാലും. സ്ത്രീകളെയും കുട്ടികളെയും മാതാവുതന്നെ സ്വീകരിക്കുകയും സത്കരിക്കുകയും ചെയ്യണമെന്നുണ്ട്.
കുട്ടിയുടെ ശബ്ദമാധുര്യം, സ്വഭാവനൈര്‍മല്യം, ആരോഗ്യം എന്നിവയ്ക്ക് അടിസ്ഥാനമിടുന്ന വിധത്തിലാണ് ആന്നപ്രാശന കര്‍മ്മം ആസൂത്രണം ചെയ്തിട്ടുള്ളത്. അന്നത്തിന്റെ ഭക്ഷണത്തിന്റെ സൂക്ഷ്മഭാഗത്തില്‍നിന്ന് മനോ വികാസമുണ്ടാകുന്നു. അന്നം ന്യായപൂര്‍വ്വം ആര്‍ജ്ജിച്ചതും സാത്വികവും പവിത്രസങ്കല്പത്തോടുകൂടി തയ്യാറാക്കുന്നതുമാകണം.
ശിശുവിന്റെ ഹൃദയത്തില്‍ എപ്രകാരമുള്ള ഗുണങ്ങള്‍ ഉളവാകണമെന്നാഗ്രഹിക്കുന്നുവോ അപ്രകാരമുള്ള ഭക്ഷണപാനീയങ്ങള്‍ പാകമാക്കിക്കൊടുക്കണം. ഭക്ഷണത്തെ ഔഷധം, പ്രസാദം, ബ്രഹ്മസ്വരൂപി എന്നീവിധത്തില്‍ മനസ്സിലാക്കി പ്രസന്നഭാവത്തില്‍ ഭുജിക്കണമെന്ന് പൊതുവിധിയുണ്ട്.
ശിശുവിന്റെ തുലാഭാരം നടത്തി – ശിശുവിന്റെ തൂക്കത്തിനുതുല്യം അന്നം ദാനം ചെയ്യുന്ന ചടങ്ങ് അന്നപ്രാശന സംസ്‌കാരത്തില്‍ കഴിവുള്ളവര്‍ ചെയ്യണമെന്നുണ്ട്. ആ സന്ദര്‍ഭത്തില്‍ ജപിക്കുന്ന വേദമന്ത്രമിതാണ്
ഓം തേജോ f സി ശുക്രമമൃതമാ
യുഷ്യ ആയുര്‍മേ പാഹി
ദേവസ്യ ത്വാ സവിതുഃ 
പ്രസവേ f ശ്വിനോര്‍
ബാഹുഭ്യാം പുഷ്‌ണോ ഹസ്താ 
ഭ്യാമാദാദേ

No comments: